Monday, December 28, 2009

കയ്യൊപ്പുകള്‍

“എന്റെ മണ്‍ വീണയില്‍ കൂടണയാനൊരു
മൌനം പറന്നു പറന്നു വന്നു.....“

കട്ടിലില്‍ കൂട്ടിയിട്ട രണ്ട് തലയിണകളില്‍ ചാരിക്കിടന്ന് ദേവന്‍ പതിയെ പാടുകയാണ്.

പുറത്ത് മഴ ചാറി ചാറി പെയ്യുന്നുണ്ടായിരുന്നു
ഹോസ്റ്റല്‍ മുറിയിലെ മേശയില്‍ ചാരി കിടന്ന് ജനലിലൂടെ ഞാനാ മഴയെ നോക്കികിടന്നു

മഴയ്ക്ക് ഒരു പ്രത്യേക ഫീലാ... ല്ലേ അളിയാ..”
പട്ട് നിര്‍ത്തി അവന്‍ എന്നെ നോക്കി.

“അതെന്താ അളിയാ ഇത്ര നാളും ഇല്ലാത്ത ഒരു ഫീല്‍ ഇപ്പോ “
ഞാന്‍ കൈത്തണ്ടയില്‍ മൂക്ക് തുടച്ചു.

"ഹല്ല ഇന്നെന്തോ... ഒരു പ്രത്യേകത “

“നീ ആ കൊച്ചുപുസ്തകത്തിന്റെ പേജ് ആഞ് തപ്പുന്നതു കണ്ടപ്പോഴേ എനിക്കു തോന്നിയതാ ഇന്നെന്തെങ്കിലും ഫീലുമെന്ന്. ആ ഫീല് മാറ്റാനുള്ള മരുന്ന് എന്റേലില്ല മോനേ...
“നീയാ കുരുവിള കുഞാടിന്റെ റൂമീ പോയ് നൊക്ക് അവന്‍ പട്ടം കിട്ടീപ്പോ ഒരു കുടുക്ക നിറയെ കടുക്ക വാറ്റികൊണ്ടുവന്നിട്ടുണ്ടെന്നു കേട്ടു.പോയ് നോക്ക്. " ഒരു ശമനത്തിന്.“

നീ‍ പോടാ മാക്രീ... ദേവന്‍ അലറി

ഞാന്‍ മേശമേലിരുന്ന സ്റ്റിക്കിന്റെ പേന അവന്റെ നേരെയെറിഞു.

ദേവന്റെ നടുമ്പുറത്ത്നിന്ന് തെറിച്ച പേന നിലത്ത് നിന്ന് കുനിഞെടുത്ത് പപ്പന്‍ എന്റെ നേരെ തിരിഞു.

"നീയൊക്കെ ഇവിടെ കുട്ടീം കോലും കളിച്ച് കിടന്നോ, അവിടെ കുഞാടിനു പട്ടം കിട്ട്യേതിന്റെ ആഘോഷം തുടങി..."

"ങേ... ബിയറുണ്ടോ അളിയാ"... ദേവന്‍ എഴുന്നേറ്റു.

"ബിയറു മാത്രമല്ല മോനേ സതീശന്‍ കൊണ്ടുവന്ന നല്ല കശൂമാങ വാറ്റുമുണ്ട്."
ഹമ്മ.

കട്ടിലിനു മുകളിലൂടെ സ്ക്കൈ ഡൈവ് ചെയ്ത് പപ്പനെ തട്ടി താഴെയിട്ട് ഞാനും ദേവനും ഐസക്കിന്റെ റുമിലേയ്ക്ക് ഓടുമ്പോ നിലത്ത് കിടന്ന് ഹരിവരാസനം പാടുന്ന പപ്പന്‍.


“ഒരു മുട്ടനാടിനെ പിടിച്ച് കുഞാടാക്കിയതിന്റെ ആഘോഷം ഞാന്‍ ഉദ്ഘാടിക്കുന്നു...“
ബിയര്‍ കുപ്പി കയ്യിലുയര്‍ത്തിപ്പിടിച്ച് പപ്പന്‍.

“ഇടവകയിലെ സകല പെണ്ണുങള്‍ക്കും ഇനി നീ അപ്പവും വീഞും വിളമ്പൂ മകനേ... പണ്ട് നീ പൂവും ലെറ്ററുമാണല്ലോ കൊടുത്തിരുന്നേ...“

അളിയാ വെള്ളം തീര്‍ന്നെടാ....

കശുമാങ വാറ്റിന്റെ അവസാന തുള്ളിയും വാറ്റിയൊഴിക്കുന്ന സതീശന്‍ കാലിയായ കൂജ നോക്കി പറഞു.

"അതിനെന്താ അളീയാ വെള്ളമല്ലേ ഇത്."

ഐസക്കിന്റെ മേശമേലിരുന്ന മാതാവിന്റെ പ്ലാസ്റ്റിക്ക് പ്രതിമയ്ക്കുള്ളില്‍ നിറയെ വെള്ളം.

"ഡാ അത് വേളാങ്കണ്ണീന്ന് കൊണ്ടുവന്ന സ്നാന ജലമാ...പുണ്ണ്യജലം അതെടുക്കരുതെടാ..
ഐസക്ക് കട്ടിലില്‍ നിന്ന് ചാടിയെണീക്കാന്‍ ശ്രമിച്ചു

അതിനു മുന്‍പേ സതീശന്‍ അത് തുറന്ന് ഗ്ലാസ്സിലേയ്ക്ക് കമിഴത്തിയിരുന്നു.

ഈശോയേ.... ഐസക്ക് തലയില്‍ കയ്യും വച്ച് കട്ടിലിലേയ്ക്കിരുന്നു.


“മാതാവേ.... കലിപ്പെടുത്ത് വാളുവെപ്പിക്കരുതേ...” വലിയ്ക്കുന്നതിനിടയില്‍ സതീശന്റെ പ്രാത്ഥന.

കൂട്ടച്ചിരി ഹോസറ്റല്‍ മുറിയില്‍ നിന്നും എക്കോ പരത്തി ഇടനാഴിയിലേയ്ക്ക്.....

ആഘോഷങളുടെ, തമാശകളുടെ, പാരവെയ്പ്പുകളുടെ അങനെ അങനെ ജീവിതത്തിന്റെ നല്ല നിമിഷങളുടെ തിളക്കങളില്‍ ആറാടിയ കോളേജ് ജീവിതം.
ഞാനും ദേവനും, പപ്പനും ഒരേ റൂമില്‍ വര്‍ഷങളുടെ പഴക്കമുള്ള സൌഹ്രുദം...



ഒരു ദിവസം രാവിലെ തങ്കമണി മാഡത്തിന്റെ ക്ലാസ്സ് കട്ട് ചെയ്ത് കാന്റീനിലേയ്ക്ക് വച്ചു പിടിക്കുമ്പോ ലൈബ്രറിയുടെ വരാന്തയില്‍ ഒരു പൊന്‍ ചന്തനക്കുറി പോലെ അവള്‍.
ഉമ.
പട്ടു പാവാടയില്‍ പൊതിഞ് , നീണ്ട് മുടിയിഴകള്‍ക്കിടയില്‍ തുളസിക്കതിര്‍ വച്ച്. ഇളം കതിരു പോലെ ഒരു പെണ്‍കൊടി.

“എന്തേ ഉമേ കണ്ണുകള്‍ കലങീട്ടുണ്ടല്ലോ..“

കോണ്‍ക്രീറ്റ് തൂണിനു മറവില്‍ നിന്ന് ചിണുങുന്ന ഉമ എന്നെ നോക്കി..
ഞാന്‍ അടുത്തേക്ക് ചെന്നു

“ഇന്ന് ആരാ ഉമേ കളിയാക്കിയേ..?

അവള്‍ കലങിയ കണ്ണുകള്‍ കൈത്തലം കൊണ്ട് തുടച്ചു.

“പോട്ടെ ഇന്നെന്താ കുറിമാനത്തില്‍..? നോക്കട്ടെ !!

അവള്‍ ചുരുട്ടിപ്പിടിച്ച വലതു കൈ തുറന്ന് എന്റെ നേരെ നീട്ടി.
ചുക്കിചുളിഞ ഒരു ചെണ്ടുമല്ലിപ്പൂവും ഒപ്പം ചുവന്ന ഒരു തുണ്ടു കടലാസും.അതില്‍ വടിവൊത്ത അക്ഷരങളില്‍ ഒരു വരി.
"ഉമേ കരിവളകള്‍ പണ്ടേ എനിക്കിഷ്ട്ടമല്ല. ഇപ്പോ നിന്റെ കയ്യില്‍ കരിവളകള്‍ കാണുമ്പോ സങ്കടം തോനുന്നു."

“ബെസ്റ്റ്... ഇവനു ഏതെങ്കിലും കരിവളക്കാരിയുടെ കയ്യീന്ന് നല്ല തല്ലുകിട്ടിക്കാണും.
അല്ലേ ആരെങ്കിലും കരിവള ഇഷ്ട്ടമല്ലെന്നു പറയോ...
അല്ലേ ഉമേ...!!

കടലാസ് കഷണത്തീന്ന് കണ്ണെടുത്ത് ഞാന്‍ നോക്കുമ്പോ അവള്‍ ചാരി നില്‍കുന്ന തൂണിനു താഴെ പൊട്ടിക്കിടക്കുന്ന കുപ്പിവളകള്‍..

“അതു ശരി എന്താ‍ മകളേ ഇത് !!!

ഞാനൊരു കുപ്പിവളച്ചില്ല് കുനിഞെടുത്തു.
മഷിപ്പാട് മാഞ കണ്ണുകളില്‍ ഒരു മിന്നല്‍പ്പിണര്‍.

“ഹമ്പടി കുഞാത്തോലേ,,അപ്പോ ഇതായിരുന്നല്ലേ മനസിലിരിപ്പല്ലേ. ഗോള്ളാം ...”

“എന്തായാലും നന്നായി ഉമേ
“നിന്നെ ഇത്രയും സ്നേഹിക്കുന്ന ഒരാള്‍ ഈ ഭൂലോകത്തേ വേറെയുണ്ടാവാന്‍ ചാന്‍സില്ല.
ഡെയ്ലി ആ‍രുടേയോ പൂന്തോട്ടത്തില്‍ നിന്നും അടിച്ചു മാറ്റുന്ന പൂവും, വര്‍ണ്ണക്കടലാസിലെഴുതിയ സ്നേഹവും. .അത് ആരും കാണാതെ നിന്റെ സൈക്കിളില്‍ കൊണ്ട് വെയ്ക്കാനുള്ള എഫര്‍ട്ടും. കൊള്ളാം..”
“പക്ഷേ ഇവനെന്തൊരു ക്ണാപ്പനാ“.. ഒളിച്ചിരിക്കാതെ ഒന്ന് വെളിച്ചത്ത് വന്നൂടെ,

അവളുടെ കണ്ണിലെ തിളക്കം പതിയെ ചുണ്ടുകളില്‍ പൂത്തുതുടങുന്നു.... മറ്റൊരു പുലരി പോലെ.

“എന്തായാലും നീ വാ ഉമേ. ചലോ ടു കാന്റീന്‍“.
ചായ എന്റെ വക.“
അവനെ ഓര്‍ത്തിട്ടാണെങ്കിലും ഇത്രേം നല്ലൊരു പുഞ്ചിരി എനിക്കു തന്നതല്ലേ.“

കാന്റീനിലേക്ക് നടക്കുമ്പോ ഞാനോര്‍ത്തു.

രണ്ട് കൊല്ലം മുന്‍പാണ് ആദ്യമായ് ഉമയുടെ സൈക്കിള്‍ ഹാന്റ് കാരിയറില്‍ ഒരു പൂവും കുറിമാനവും കണ്ടത്. അന്ന് ഇടവപ്പാതി മഴ പോലെയായി അവളുടെ കണ്ണുകള്‍. എത്ര പാടു പെട്ടാണ് ആ കരച്ഛിലൊന്ന് നിറുത്തിയത്.

പിന്നെ അത് പതിവായ്....
എന്നും സൈക്കിള്‍ കാരിയര്‍ ബാഗില്‍ പൂവിനൊപ്പം ഒരു വരിയിലെഴുതിയ സ്നേഹം.
ആരാണെന്ന് വെളിപ്പെടുത്താതെ, മുടങാതെ എന്നും...

കരച്ചിലിന്റെ വോളിയം പതിയെ കുറഞു കുറഞു വന്നു. പിന്നെ ആരെങ്കിലും കളിയാക്കിയാ ചാറ്റല്‍ മഴ പോലെ ചിണുങലുകള്‍. ഇന്നും ആരെങ്കിലും കളിയാക്കി കാണും,

കാന്റീനില്‍ കുമാരേട്ടന്റെ ചായയില്‍ ലയിച്ചിരിക്കുമ്പോ ഞാന്‍ ഉമയോട് പതിയെ ചോദിച്ചു

“എന്നാ ഉമേ ദേഷ്യം മാറി സ്നേഹം തുടങിയേ...?

അവളുടെ കണ്ണുകള്‍ ആര്‍ദ്രമായ്.

"നിനക്കറിയോ വിനൂ.... കുറെ നാളുകള്‍ക്കു മുന്‍പ് വന്ന ഒരു കുറിപ്പില്‍ എഴുതിയിരുന്നത്
നിന്റെ പാദസ്വരങളുടെ കിലുക്കം കുറഞിരിക്കുന്നുവല്ലോ എന്ന്."

"അപ്പോഴാ ഞാന്‍ കാണുന്നത് എന്റെ പാദസ്വരങളിലെ മണികള്‍ പൊട്ടിപ്പോയിരുന്നു.
എന്നെ ഇത്രേം ശ്രദ്ദിക്കുന്ന ഒരാളെ എങനാടാ ഞാന്‍ സ്നേഹിക്കാതിരിക്കാ...?

അവളുടെ വാക്കുകളില്‍ നിറഞ സ്നേഹം.!! ഞാന്‍ ചായ മൊത്തി.

“ശരിയാ‍ ഉമേ സ്നേഹം കിട്ടാനും വേണം ഒരു ഭാഗ്യം. ഞാന്‍ പണ്ടേ ഈ ട്രാക്കില്‍ ഓടി തോറ്റവനാ..”
ഞാന്‍ ചായ ഗ്ലാസ്സ് കൈയിലിട്ടു തിരിച്ചു.


“നിനക്കാരെയാ ഉമേ സംശയം..? അങനെ ആരെങ്കിലും ഉണ്ടോ നിന്റെ മനസില്‍...?

“അറിയില്ല വിനൂ...എനിക്കു പണ്ട് നിന്നേം ഒരു ഡൌട്ടുണ്ടായിരുന്നു.
ങെ....എന്നെയോ...?
“ഇനി മരിച്ചാലും സാരല്ല്യ.. നിന്നെപ്പോലെ ഒരു കുട്ടി എന്നെ പറ്റി ഡൌട്ടടിച്ചു എന്ന് പറയുന്നതുതന്നെ ഒരു ഭാഗ്യമല്ലേ...“

ചിരികളില്‍ ചെമ്പക മെട്ടുകള്‍ വിരിഞു....


കാ‍ലം പിന്നെയും ബിയര്‍ ഗ്ലാസില്‍ പത നിറച്ചു, മാതാവിന്റെ രൂപം കുഞാടിന്റെ റൂമില്‍ നിന്നും സതീശന്റെ റൂമിലേയ്ക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടു.

കോളേജിലെ തമാശകളിലും ഹോസ്റ്റല്‍ ദിനങളിലെ ഉന്മാദങളുമായ് ജീവിതം പിന്നെയും മുന്നോട്ട്.


മുത്തശ്ശിയുടെ മരണം കഴിഞ് തിരിച്ചു വന്ന ദിവസം രാത്രി ,
ഹോസ്റ്റല്‍ റൂമില്‍ ഞാനും ദേവനു മാത്രമായിരുന്നു. പപ്പന്‍ ഒരാഴ്ച്ചയായ് വീട്ടില്‍ പോയിട്ട്.

“ഇനി കുറച്ചു ദിവസങള്‍ കൂടി ഇവിടെ.... “പിന്നെ നമുക്കും വഴിപിരിയണം അല്ലേ ദേവാ...“

ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയിരുന്ന ദേവന്‍ എന്റെ നേരെ തിരിഞു.

വാക്കുകള്‍ക്കിടയില്‍ നിശബ്ദത മാറാലകൂട്ടി...

ഞാനവന്റെ മുഖത്തേയ്ക്ക് നോക്കി.

“നാളെ പപ്പന്‍ വരും നമുക്ക് ഈ അവസന ദിവസങള്‍ കൂടി അടിച്ചു പൊളിക്കണം ദേവാ..
ഓര്‍മ്മയില്‍ വെയ്ക്കാന്‍ ഈ അവസാന നാളുകളില്‍ നിന്ന് എന്തെങ്കിലും കൂടി....അല്ലേ”

അവന്റെ കണ്ണുകള്‍ തിളങി...

“ഒന്നും നഷ്ട്ടപ്പെടുത്തരുതെടാ ഇവിടെ....
നഷ്ട്ടങള്‍ വേദനിപ്പിക്കും അതിനെ തോല്‍പ്പിക്കാന്‍ ഈ അവസാന ദിവസങളിലെ കുറച്ചു സന്തോഷങള്‍ കൂടി.“

കട്ടിലില്‍ കിടന്ന് കോളേജ് മാഗസീനില്‍ ഞാനെഴുതിയ കവിതയിലെ വരികള്‍ നോക്കിക്കൊണ്ടിരിക്കുമ്പോ ദേവന്‍ അടുത്തു വന്നിരുന്നു.
വിനൂ...
ഞനവന്റെ മുഖത്തേയ്ക്കു നോക്കി.
“നീയും പപ്പനും പറയാറില്ലേ എന്റെ മനസില്‍ എന്തോ ഉണ്ടെന്ന്..., ഏതോ ഒരു പെണ്‍കൂട്ടിയുണ്ടെന്ന്..“

ഞാന്‍ അവന്റെ മുഖത്തേയ്ക്ക് നോക്കി
“അങനെയൊരാളുണ്ട്...

“ആരാദ്.... “ ഞാന്‍ കട്ടിലില്‍ എണീറ്റിരുന്നു.
അവള്‍.... ഉമ.”
അവന്‍ എന്റെ കണ്ണുകളില്‍ നോക്കിയിരുന്നു.


“ അതെങനാ അളിയാ ശരിയാവാ... സൈക്കിള്‍ ഹാന്റ് ബോക്സിലെ ഒരു അഞാത പ്രണയം അവിടെ കിടന്നു കളിക്കല്ലേ... അവള്‍ക്കാണേ അവനോട് ഒരു ഇഷ്ട്ടവും തോന്നിത്തുടങിയിട്ടുണ്ട്.”

അളിയാ....ഇനി നീയെങാനും ആണോടാ ആ അജ്ഞാതന്‍..”
സത്യം പറയെടാ....“ ഞാനവന്റെ വയറില്‍ കുത്തി.

“ഹേയ്... നീ തമാശ വിട് വുനൂ.. ഞാന്‍ സീരിയസ്സാ“
“എന്നാ അവള്‍ മനസില്‍ കേറിയേ എന്ന് ഓര്‍മ്മയില്ല...“
“ആരോടും പറയാതിരുന്നതും ..ആ സൈക്കിള്‍ ഹാന്റ് പ്രണയം അറിയാവുന്നതുകോണ്ടും കൂടിയാ...
പക്ഷേ അവളെ മറക്കാന്‍ വയ്യ.”
“നീ പറയ്, ഇനി ഞനെന്താ ചെയ്യണ്ടേ,,,”

“എന്തു ചെയ്യാന്‍... എനിക്കു തോനുന്നില്ല അവള്‍ക്ക് വേറൊരാളോട് ഇഷ്ട്ടം തോനുമെന്ന്.“

ഞാന്‍ ഒരു സിഗരറ്റിന് തീ കൊടുത്ത് പുക ജനലിലൂടെ പുറത്തേയ്ക്ക് ഊതി.

“ചിലപ്പോ അത് അവന്റെ വെറുമൊരു തമാശയാണെങ്കിലോ അല്ലെങ്കില്‍ ഇത്രേം നാളായിട്ടും അവന്‍ പുറത്ത് വരാതിരിക്കുമോ..?
അവന്റെ വാക്കുകളില്‍ ആശയുടെ തിളക്കം.

“അതും ശരിയാ... പക്ഷേ അവള്‍ക്കു കൂടി ഇഷ്ട്ടം തോന്നണ്ടേ അളിയാ...
അവളാണെങ്കി അവന്‍ വെളിച്ചത്തു വരുന്നതും കാത്തിരിക്കാ..” ഞാന്‍ ഒരു പഫ് കൂടെ എടുത്തു.

“ആ ആള്‍ ഞാനാണെന്നു പറഞാലോ..” ദേവന്റെ ശബ്ദത്തിന് നല്ല ബലം.

അതു വേണോ എന്ന അര്‍ത്ഥത്തില്‍ ഞാന്‍ ദേവനെ നോക്കി.

“ഇനി മറ്റവന്‍ പുറത്തു വന്നാലോ ദേവാ...“

“ഇത്ര നാളും വരാത്തവന്‍ ഇനി വരാന്‍ പോണില്ല.” നാളെ ഞാനവളോട് പറയും. ദൈവം എന്റെ കൂടെയാണെങ്കി അവള്‍ എനിക്കുള്ളതാവും. “നീ‍ നോക്കിക്കോ..”
ദേവന്റെ മോഹം ഞാനവന്റെ വാക്കുകളില്‍ കണ്ടു.

രാവിലെ അല്‍പ്പം വൈകിയാണ് ഞാന്‍ കോളേജിലെത്തിയത്, മലയാളം ഡിപ്പാര്‍ട്ടുമെന്റിനു താഴെയുള്ള മാവിന്‍ ചോട്ടില്‍ കടും പച്ച നിറത്തിലുള്ള പട്ടുപാവാടയുടുത്ത് ഉമ.

എന്താ ഉമേ രാവിലെതന്നെ മാവിനോടൊരു സല്ലാപം” ഞാനവളുടെ അടുത്തേയ്ക്കു ചെന്നു.

“ഹേയ് ഒന്നുമില്ല മാഷേ”

“ എന്താ നിന്റെ മുഖത്തൊരു പ്രകാശക്കുറവ്..?”
എന്തെങ്കിലും പ്രശ്നമുണ്ടോ..?

അവള്‍ ഒന്നും പറയാതെ കയ്യിലെ കടലാസു കഷ്ണം എന്റെ നേരെ നീട്ടി.
ചുവന്ന അക്ഷരങളില്‍ ആ രണ്ടു വരികള്‍.

ഉമേ... ഹ്ര് ദയം മുഴുവന്‍ നിന്നോടുള്ള സ്നേഹമാണ്. ശ്വാസം പോലും നീയായ് മാറുന്നതിന്റെ സുഖം ഞാനറിയുന്നു.”

ഞാനാ കടലാസിലെ അക്ഷരങളില്‍ തൊട്ടു..

ഈശ്വരാ ഇത് ചോരയല്ലേ..

ഉമയുടെ കണ്ണുകളില്‍ നിന്നു രണ്ടുതുള്ളികളടര്‍ന്നു വീണു.
ഞാനെന്തെങ്കിലും പറയുന്നതിനു മുന്‍പേ അവള്‍ ആ കടലാസു കഷണവും തട്ടിപ്പറിച്ച് ഓടിയകന്നു.

കോണിപ്പടികള്‍ കേറുമ്പോ ദേവന്‍ മുന്നില്‍ വന്നു.

അളിയാ നീ അവളെ കണ്ടോ..? ഞാന്‍ ദേവനെ പിടിച്ചു മാറ്റി നിര്‍ത്തി.

“ഇല്ല അവളുടെ അടുത്തേയ്ക്കാ പോകുന്നേ...”

“എന്നാ നീ ഒരു കായം ചെയ്യ്.. ആ കയ്യ് വിരലൊന്ന് മുറിച്ച് ഒരു കെട്ടും കെട്ടിക്കോ... ഇന്ന് മറ്റേ ലവന്‍ രക്തം കൊണ്ടാ കുറിമാനം എഴുതിയിരിക്കുന്നേ “ ഞാനിപ്പോ അവളെ കണ്ടേ ഉള്ളൂ...

“ആണോ അവളെ കിട്ടാന്‍ ഞാന്‍ ഞെരമ്പു വരെ മുറിയ്ക്കും ...”

“അത്രയ്ക്കു വേണ്ട അളിയാ ആ പാവം അമ്മയ്ക്ക് ആകെയുള്ള സന്താനമല്ലേ നീ. അതു മാത്രമോ നീ വടിയായാ ഗിരിജ തിയ്യറ്ററില്‍ ഞെരമ്പ് പടത്തിന് കോട്ട തികയാതെവരില്ലേ “... ഞനവന്റെ കവിളില്‍ നുള്ളി.
“അപ്പോ ഓള്‍ ദി ബെസ്റ്റ് അളിയാ.... നീ വിട്ടോ.”
ദേവന്‍ എന്റെ കവിളില്‍ ഒരു ഉമ്മ തന്ന് വരാന്തയിലൂടെ ഓടി.


മുകളില്‍ ക്ലാസ്സ് മുറിയിലെ ജനലരികില്‍ പപ്പന്‍

“എന്തായീ പപ്പാ വീട്ടില്‍ പോയിട്ട്...? “ഭാഗം വച്ച് അമ്മാവന്മാരൊക്കെ പിരിഞോ..? നീയും അമ്മയും വല്ല്യമ്മാവന്റെ കൂടെ തറവാട്ടിലാവും അല്ലേ..” ഞാനവന്റെ അടുത്ത ഡെസ്ക്കില്‍ കയറിയിരുന്നു

അവന്‍ ഒന്നും പറഞില്ല ... ജനലിലൂടെ പുറത്തേയ്ക്ക് നൊക്കിയിരുന്നു.

സാരമില്ല പപ്പാ എല്ലാം ശരിയാകും” പിന്നെ ഇന്ന് ദേവന്‍ ഒരു കളി കളിക്കാന്‍ പോവാ ഉമ..”

“അവന്‍ പറഞു...” പപ്പന്‍ ഇടയില്‍ കയറി പറഞു.

“നീ അവനെ കണ്ടു അല്ലേ..ഇന്നെന്താവുമോ ആവോ..
എല്ലാം ഓക്കെ ആയാ ഡിഗ്രി കഴിയുമ്പോ അവരുടെ കല്ല്യാണം’ ഹൊ എനിക്കു വയ്യ” ഞാന്‍ ഡെസ്ക്കിലേയ്ക്ക് കിടന്നു.
ഡെസ്കില്‍ വച്ചിരുന്ന അവന്റെ കയ്യെടുത്തു മാറ്റുമ്പോ ഞാന്‍ കണ്ടു അവന്റെ വലതു കയ്യിലെ ചൂണ്ടു വിരല്‍ തുമ്പില്‍ ഒരു ചെറിയ കെട്ട് അതില്‍ ചോര കിനിഞ നിറവും.

എന്റെയുള്ളില്‍ ഒരു വെള്ളിടി വെട്ടി. ഞാന്‍ ചാടിയെണീറ്റു.

കുനിഞിരുന്ന പപ്പന്റെ തല ഞാനുയര്‍ത്തി, അവന്റെ കണ്ണുകള്‍ നിറഞിരിക്കുന്നു.
പപ്പാ...നീയായിരുന്നോ.. ഉമയ്ക്ക്... .” ?

അവന്‍ പതിയെ തലയാട്ടി, അവന്റെ കണ്ണുകാളില്‍ നിന്ന് രണ്ട് വജ്രത്തുള്ളികള്‍ അടര്‍ന്നു വീണു.

“പപ്പാ.... എന്റെ ശബ്ദം പതറിയിരുന്നു.
എന്റെ കയ്യില്‍ പിടിച്ച് അവന്‍ ഏന്തിയേന്തി കരഞു.

ഞാന്‍ ജനലിലൂടെ താഴേയ്ക്ക് നോക്കി.
താഴെ ചെമ്പകമരചുവട്ടില്‍ ദേവനും ഉമയും നില്‍ക്കുന്നു.


ഞാന്‍ പപ്പനെ തള്ളിമാറ്റി ഡെസ്ക്കിനു മുകളിലൂടെ ചാടിക്കയറി പുറത്തേയ്ക്കോടി. കോണിപ്പടികള്‍ ഓടിയിറങുമ്പോഴേയ്ക്കും പിറകെ ഓടി വന്ന പപ്പന്‍ എന്നെ പിടിച്ചു നിര്‍ത്തി.

വിട് ..” ഞാന്‍ കുതറി.
“നീ എങോട്ടാ..“
പാടില്ല പപ്പാ ദേവന്‍ അവളോടത് പറയാന്‍ പാടില്ല... നീ വിട്.
“ഇല്ലളിയാ ഞാന്‍ വിടില്ല ... അവന്‍ പറയട്ടെ അവളോട്... അവന്‍ തന്നാ പറയേണ്ടത്.”

അവന്‍ എന്നെ ചുമരിനോട് ചേര്‍ത്തുനിര്‍ത്തി.

“പപ്പാ‍ നീയെന്താ ഈ പറയണേ..“

“ഞാന്‍ പറയുന്നതു നീയൊന്ന് കോള്‍ക്ക് ....ഒന്നോര്‍ത്ത് നോക്ക്യേടാ,,, എന്തു കൊണ്ടും എന്നേക്കാള്‍ നല്ലത് അവള്‍ക്ക് അവന്‍ തന്നെയല്ലേ..എല്ലാം കൊണ്ടും. പണം,വീട്, പിന്നെ സ്നേഹം മാത്രമുള്ള ഒരു അമ്മ എല്ലാം ....

"നീ എന്നെ നോക്ക് എന്തുണ്ടെടാ എന്റെ കയ്യില്‍ ..
വെറുമൊരു കോമളി.., സ്വന്തമായ് എന്തുണ്ട് ... ഒരു വീടു പോലുമില്ല അമ്മാവന്റെ വീട്ടില്‍ ഔദാര്യം കൊണ്ടുള്ള താമസം, അച്ചനെ കണ്ട ഓര്‍മ്മ പോലുമില്ല അതെല്ലാം പോട്ടെ മൂന്നുകൊല്ലം ഒരേ മുറിയില്‍ ഒരേ മനസുമായ് ജീവിച്ചിട്ട് ഇപ്പോ അവന്റെ ഏറ്റവും വല്ല്യ ആഗ്രഹത്തിന് തടസമായ് നിന്നാ പിന്നെ എന്തു ഫ്രണ്ട്ഷിപ്പാടാ നമ്മുടെ.... ഇത് മുടങിയാ പിന്നെ എന്നെന്നേയ്ക്കുമായ് നമ്മുടെ സൌഹ്ര്ദവും നഷ്ട്ടപ്പെടും. അതു വേണോ..?”

എന്റെ ഷര്‍ട്ടില്‍ നിന്നുള്ള് പിടിവിട്ട് അവന്‍ പുറകോട്ടുമാറി നിന്ന് കിതച്ചു.

ദേവന്റെ ഉമ... ഇനി അങനെ മതി “ അവന്‍ ഒന്നു ചിരിക്കാന്‍ ശ്രമിച്ചു.
പിന്നെ വീണ്ടും പതിയെ പറഞു “ നമ്മളല്ലാതെ ഇനി വേറെയൊരാളിതറിയണ്ട “
പപ്പാ..” ഞാനവന്റെ തോളില്‍ പിടിച്ചു.
കരച്ചിലിനും ചിരിയ്ക്കുമിടയിലുള്ള ഏതോ ഒരു ഭാവം ഞനവന്റെ മുഖത്തുകണ്ടു.



ഇടവേളകളില്ലാതെ വര്‍ഷങള്‍ പിന്നെയും കടന്നുപോയ്.
ദേവന്റെയും ഉമയുടേയും അഞ്ചാം വിവാഹ വാര്‍ഷീകത്തിന്റെ ക്ഷണവുമായ് ദേവന്റെ കോള്‍ എന്നെത്തേടിയെത്തി.

“നമ്മുടെ പഴയ ടീം എല്ലാരുമുണ്ട് നീ വന്നേ പറ്റൂ‍..”

കോഴിക്കോട് ട്രൈയിനിറങുമ്പോ എന്നെയും കാത്ത് സ്റ്റേഷനില്‍ പപ്പന്‍ നില്‍പ്പുണ്ടായിരുന്നു.
അഞ്ചു വര്‍ഷത്തെ മാറ്റങള്‍ അവന്റെ രൂപത്തിലും ഞാന്‍ കണ്ടു.
കട്ടിയുള്ള താടിയും, നീണ്ട ജുബ്ബയുമൊക്കെയിട്ട് ഒരു പത്രപ്രവര്‍ത്തകന്റെ എല്ലാ ലക്ഷണങളോടും കൂടി അവന്‍.

കൊലുന്നനെയുള്ള രൂപവും, വലിയ കണ്ണുകളും എപ്പോഴും ചിരിച്ച മുഖവുമായിരുന്ന അവന്റെ ആ പഴയ രൂപം ഓര്‍മ്മയില്‍ തെളിഞു.
ഹോസ്റ്റല്‍ റൂമിലെ കട്ടിലിനു മുകളില്‍ കയറി നിന്ന് പ്രസഗം പരിശീലിച്ചിരുന്ന, സതീശന്‍ കൊണ്ടുവന്നിരുന്ന പട്ടയടിച്ച് ടെറസിനുമുകളില്‍ കിടന്ന് ഉറക്കെ പാട്ടുകള്‍ പാടിയിരുന്ന ഞങളുടെ പപ്പന്‍.
അളിയാ....”
അവനെ കെട്ടിപ്പിടിച്ചപ്പോള്‍ കണ്ണുകളില്‍ ഓര്‍മ്മയുടെ നനവ്.

“എന്നെത്തി നീ ഡെല്‍ഹീല്‍ നിന്ന്..“ പപ്പന്റെ താടിയില്‍ പിടിച്ച് ഞാന്‍ വലിച്ചു
“ഒരാഴച്ചയായ് അളിയാ ..
ഡെല്‍ഹി നിന്നെ ദത്തെടുത്തോ പപ്പാ...ആകെ മൊത്തം ഒരു ഡല്‍ഹി വാലാ ആയ ലുക്ക്.


പപ്പന്റെ കാറില്‍ ദേവന്റെ വീട്ടിലേയ്ക്ക്.
കൊട്ടാരം പോലെയൊരു വീട്ടില്‍ നിറഞ സന്തോഷത്തൊടെ ദേവനും ഉമയും.

പഴയ കൂട്ടുകാരെല്ലാം വീണ്ടും.
സതീശനും, ചൂണ്ടയും, പരിപ്പും , ഫാ. കുഞാടും എല്ലാം പഴയ പോലെ.

വിസ്കിയുടെ ചൂടില്‍ സതീശന്‍ ഫാദര്‍ കുഞാടിനെ കളിയാക്കി ആ പഴയ പാട്ട് വീണ്ടും പാടി

“ കര്‍ത്താവേ ഞാന്‍ ഭര്‍ത്താവില്ലാതേഴും പെറ്റേ...
കര്‍ത്താവിന്റെ കാരുണ്യം കൊണ്ടേഴും ചത്തേ...”

പൊട്ടിച്ചിരികളില്‍ അഞ്ചു വരഷത്തെ ഇടവേളകള്‍ ചിതറിത്തെറിച്ചു.

വീട് നടന്നു കാണിയ്ക്കുന്നതിനിടയ്ക്ക് ഞാന്‍ ഉമയോട് ചോദിച്ചു

“എന്താ ഉമേ അഞ്ചാം വിവാഹ വാര്‍ഷീകത്തിന് ദേവന്‍ തന്ന സമ്മാനം ..”
വൈരമാലയോ അതോ കാഞ്ചീപുരം പട്ടോ...” ?


“സമ്മാങള്‍ ഒരുപാടുണ്ട് വിനൂ
സ്വര്‍ണ്ണവും, പട്ടും, രത്നവുമൊക്കെ...എന്റെ ഭാഗ്യം എന്താണെന്നറിയോ...”
“ഇന്നും അവന്‍ എന്നെ പ്രണയിക്കുന്നു വിവാഹം കഴിഞ് അഞ്ചു വര്‍ഷമായിട്ടും, ഓരോ നിമിഷവും എന്നെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നു. ഏതോ ജന്മത്തില്‍ ചെയ്ത പുണ്യം ഞാനിപ്പോ അനുഭവിക്കാ... ”
സന്തോഷം കൊണ്ടവളുടെ കണ്ണുനിറഞു..

ഏത് വിലപിടിച്ച സമ്മാനത്തേക്കാളും കൂടുതല്‍ ഞാന്‍ സൂക്ഷിക്കുന്ന ദേവന്റെ സ്നേഹം നിനക്കു കാണണോ....
എന്നെയും കൂട്ടി അവള്‍ മറ്റൊരു റൂമിലേയ്ക്ക് നടന്നു

അലമാരിയില്‍ നിന്ന്‍ ഒരു പളുങ്ക് പെട്ടിയെടുത്ത് എന്റെ മുന്നില്‍ വച്ച് പതിയെ തുറന്നു.
അതില്‍ നിറയെ
വാടിക്കരിഞ പൂവിതളുകള്‍.. വര്‍ണ്ണക്കടലാസുകളില്‍ സ്നേഹക്കുറിപ്പുകള്‍.


എന്റെ ചെവിയില്‍ പഴയൊരു തേങലിന്റെ അലകള്‍ മൂഴങി.
നിറഞ കണ്ണുകളോടെ അവളാ പളുങ്ക് പെട്ടിയെടുത്ത് നെഞ്ചോട് ചേര്‍ത്തുവച്ചു

ഒന്നും പറയാതെ ഞാനാ മുറിയീല്‍ നിന്നിറങി
മുന്നില്‍ ആ വലിയ ഹാളിന്റെ മൂലയില്‍ വച്ചിരുന്ന താജ്മഹലിന്റെ വെണ്ണക്കല്‍ ശില്‍പ്പത്തില്‍ കണ്ണും നട്ട് പപ്പന്‍ നില്‍ക്കുന്നു.

കണ്ണുകളില്‍ നിറഞ തുള്ളികള്‍ പതിയെ പതിയെ ആ രൂപം കാഴ്ച്ചയില്‍ നിന്നു മറച്ചു.

തിരിച്ചുള്ള യാത്രയില്‍ ഞാനോര്‍ത്തതു മുഴുവന്‍ കയ്യൊപ്പുകളെ കുറിച്ചാണ് നാം പോലുമറിയാതെ നമ്മുടെ ജീവിതത്തില്‍ കയ്യോപ്പ് ചാര്‍ത്തുന്നവരെക്കുറിച്ച്.



--പാണ്ഡവാസ് --

Sunday, November 1, 2009

"ജ്വാലകൾ ശലഭങ്ങൾ" U.A.Eപുസ്തക പ്രകാശനം..‍.

രാവിലെ സമയം 9.30
ബര്‍ദുബായില്‍ കിടന്ന് തേരാ പാരാ തെണ്ടിനടക്കുന്നു,എവിടെ നോക്കിയാലും ഹോട്ടലുകള്‍. എവിടെയാണാവോ നമ്മുടെ മെജസ്റ്റിക്ക് ഹോട്ടല്‍..?
കാ‍റിന്റെ വിന്റൊ താഴത്തി തലപുറത്തേക്കിട്ട് ഞാന്‍ നോക്കിക്കൊണ്ടിരുന്നു.
ബ്ലോഗറുടെ മുഖച്ചായയുള്ള ഒരുത്തനേം ഞാനാ വഴിയരികില്‍ കണ്ടില്ല
എല്ലാവരും നല്ല മാന്യന്മാര്‍.

ഹൊ... ആരോടെങ്കിലും ഒന്ന് ചോദിച്ചാലോ അച്ചായാ...
ഡ്രൈവിങ് സീറ്റിലിരുന്ന അച്ചായന്‍ എന്നെയൊന്ന് തുറുപ്പിച്ച് നോക്കി
“യേത് കുരുത്തം കെട്ട സമയത്താണാവോ ഇവനെ ഡ്രോപ്പ് ചെയ്യാമെന്നേറ്റ് പോയത്...!!”
നല്ലോരു വെള്ളിയാഴ്ച്ചയായ്ട്ട് രാവിലെ തന്നെ തെണ്ടാനാണല്ലോ ഈശോയേ എന്റെ വിധി...
ചോദിക്കെടാ ഒന്ന്....”
അച്ചാ‍യന്‍ അമറി
ഞാന്‍ തല പുറത്തേക്കിട്ടു..." ദാണ്ടെ നില്‍ക്കുന്നു ഒരുത്തന്‍ .
ഭായ് ആപ്പ്....മെജസ്റ്റിക്ക് മാലൂം കാ...കേ
ഹയ്യോ... ബുദ്ധിമുട്ടണ്ട മോനേ ഞാന്‍ മലയാളിയാ..അയ്യാള്‍ കാറിനടുത്തേക്ക് വന്നു.
ഹൊ സമാധാനമായ് .!
അല്ലേ ഞാനിപ്പോ ഹിന്ദി പറഞു തല്ലു വാങിയേനെ...!!
10 ആ‍ാം ക്ലാസ്സില്‍ ഹിന്ദി പരീക്ഷ പാസാവാന്‍ ഞാന്‍ കഷട്ടപ്പെട്ടതിന്റെ ഭാഗമായ് പിന്നെ ഒരു കാലത്തും ഹിന്ദിയെ സ്നേഹിക്കാന്‍ എനിക്കു പറ്റിയിട്ടില്ല,
പക്ഷേ അതിനു പകരമായ് ഹിന്ദിയെടുത്തിരുന്ന വത്സല ടീച്ചറുടെ മോളെ ഞാനൊന്ന് സ്നേഹിക്കാന്‍ ശ്രമിച്ചതാണ് ഞാനും ഹിന്ദിയുമായുള്ള അവസാന ബന്ധം.

ചേട്ടാ ഈ മെജസ്റ്റിക്ക് ഹോട്ടല്‍ എവിടെയാ...
ദോണ്ടെ മോനേ ലാ... വളവിന്റെ അപ്രത്താ... നേരെ വിട്ടോട്ടാ....”
ചേട്ടന്റെ നല്ല നാടന്‍ ഫാഷ...
ഹോട്ടലിന്റെ മുന്പിലേക്കെത്തുന്നതിനു മുന്‍പേ ഞാന്‍ കണ്ടു വെള്ളേം വെള്ളേം ഉടുത്ത് വിശാലമായ് ചിരിച്ചുകോണ്ടൊരാള്‍
ഇശ്വരാ... ഇതു വിശാലമനസ്കന്‍ തന്നെ.. കൊടകര അങാടീല് നില്‍ക്കണ പോലെ മുണ്ടിന്റെ ഒരു തല കേറ്റിപ്പിടിച്ചോണ്ട് ഒരു സ്റ്റൈലന്‍ നില്‍പ്പ്..
ഒരു ഘടാഘടിയന്‍.(ഇതിന്റെ അര്‍ഥം എന്താണെന്ന് എനിക്കറിയില്ല, ഒരു ഗുമ്മിന് വേണ്ടി ഇട്ടതാ ഇനി വല്ല തെറീം ആണോ ആവോ)
ഞനൊന്ന് വിനയകുശലനായ്( ഇതിന്റേം അര്‍ഥം അറിയില്ല...വിനയത്തോടെ എന്നാ ഉദ്ദേശിച്ചേട്ടാ..) ചിരിച്ചു.
തിരിച്ച് സംശയത്തോടെ ഒരു നോട്ടം, ഒരുമാതിരി സുരേഷ് ഗോപി കമ്മിഷ്ണറായഭിനയിക്കുമ്പോ ചില കൂതറ പോക്കറ്റടിക്കാരെ നോക്കുന്ന പോലെ.
ഇനി വല്ല അനോണിയാണെന്ന് കരുതിയാണാവോ... എനിക്കൊരു ഡൌട്ട് “
ഇടി വീഴുന്നേന് മുന്നേ പറയാം
വിശാലന്‍ ചേട്ടനല്ലേ...? ചേട്ടാ ഞാന്‍ പാണ്ടവാസ് ....
ആ.... വാ... വാ എന്തേ നേരാം വൈക്യേ.....
കേറി വാ..ട്ടാ.
പടി കേറാന്‍ തുടങിയ്പ്പോ ഒരു ബോര്‍ഡ്
“ഡാന്‍സ് ഹാള്‍ “
ങേ.... മനസ് ആ ബോര്‍ഡിലുടക്കി
ദുഫായില്‍ വന്ന അന്ന് മുതല്‍ കേള്‍ക്കുന്നതാ ഈ ഡാന്‍സ് ബാര്‍, ഡാന്‍സ് ബാര്‍ എന്ന്
ഇതിനകത്താണോ പരിപാടി..!!!
ആയിരിക്കും. പുസ്തക പ്രകാശനം കഴിഞ് “ജ്വാല” കളുടെ കൂട്ട ഡാന്‍സും ഉണ്ടാവോ എന്റെ മുത്തീ.
ഹൊ..
ശശിയേട്ടാ ഉമ്മ ഉമ്മ.....
മനസില്‍ ഒടുക്കത്തെ സന്തോഷം,
സ്റ്റെപ്പുകളൊക്കെ ചാടിക്കേറി..
റിസപ്ഷനില്‍ ശ്രീഹരി.
മുന്നില്‍ വച്ചിരിക്കുന്ന രണ്ട് ലാപ് ടോപ്പില്‍ ഏത് ഞെക്കണം എന്ന ഡൌട്ട് മുഖത്തുണ്ടെങ്കിലും നല്ല ഭംഗിയായ് അവന്‍ എന്നെ നോക്കിയൊന്നു ചിരിച്ചു.
എനിക്ക് അത്രക്ക് ചിരിവന്നില്ല
ഇവിടെ രജിഷ്ട്രേഷന്‍ ചാര്‍ജ്ജ് വല്ലതും കൊടുക്കേണ്ടി വരോ എന്റെ മുത്തീ...
കയ്യിലാണേ ആകെ ഉള്ളത് ഒരു 10 ദിര്‍ഹമാ,,കടം പറയേണ്ടി വരോ
പണ്ടേ ദരിദ്രവാസി ഇപ്പോ ബ്ലോഗറും എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോ എങനെ ചിരിക്കും.
ഭാഗ്യം .
പേരും മൊബൈല്‍ നമ്പറുമല്ലാതെ മാ‍നം പോണ കാര്യങളൊന്നും അവന്‍ ചോദിച്ചില്ല.
അകത്ത് സിത്താർ വായന തകര്‍ക്കുന്നു.
ചുറ്റും നോക്കി പരിചയമുള്ള മുഖങളൊന്നുമില്ല.
പുറകിലായ് നില്‍ക്കുന്ന ഒരാള്‍ ഇട്യ്ക്കിടക്ക് കൈ പൊക്കി കാണിക്കുന്നു
ഇത് കൈപ്പിള്ളീയാശാന്‍ തന്നെ,ഉറപ്പ്
എന്താ... ഒരു ഗെറ്റപ്പ്...
കൂളിങ് ഗ്ലാസ്സ്, കയ്യില്‍ കിടിലന്‍ മൊഫീല്‍ ഫോണ്‍, പാന്റിന്റെ ഹുക്കില്‍ തൂങിയാടുന്ന കുറേ താക്കോലുകള്‍... മൊത്തത്തില്‍ മലയാളം പഠിക്കാന്‍ പറ്റാ‍ത്ത ഒരു തിരോന്തരംകാരന്റെ എല്ലാ ലക്ഷണങളുമുണ്ട്.
കൈപ്പിള്ളിയാശാനെ പരിചയപ്പെട്ട് തിരിഞു നടക്കുമ്പോ ഒരാള്‍ കഷ്ട്ടപ്പെട്ട് ഒരു ക്യാമറയും തൂക്കിപ്പിടിച്ച് വരുന്നു. എന്നെക്കണ്ടതും നല്ലോരു ചിരി ചിരിച്ചു.
മനസിലായോ...?
ഈശ്വരാ പെട്ടല്ലോ... എങനാ അറിയില്ലാന്ന് പറയാ...!!!!
എന്റെ മുഖഭാവം കണ്ടപ്പോ പുള്ളി കൈ കൊണ്ട് മുഖത്തിന്റെ പകുതി പൊത്തിപ്പിടിച്ചു
അയ്യോ ... പകല്‍കിനാവന്‍..!!!!

സ്റ്റേജിന്റെ മുന്നില്‍ മൈക്കും പിടിച്ച് കിച്ചു ച്ചേചി.
കല്ല്യാണ വീട്ടില്‍ ഒരു വല്ല്യേച്ചി ഓടിനടക്കുന്ന പോലെ എല്ലായിടത്തും ഓടി നടക്കുന്നു,

പിന്നെ കാര്യ പരിപാടിയായ പുസ്തക പ്രകാശനം നടന്നു.
നന്ദി പറയാന്‍ കൈതമുള്ളിനെ നോക്കിയപ്പോ പുള്ളിയെ അവിടെങും കാണാനില്ല്ല
ഇനി വല്ല ‘ജ്വാലയും വന്ന് റോയല്‍റ്റി വേണമെന്നും പറഞ് പ്രശനമുണ്ടാക്കിക്കാണുമോ എനിക്ക് ഡൌട്ടടിച്ചു.
ഇല്ല. വിശിഷ്ട്ടാതിഥിയെ യാത്രയയക്കാന്‍ പോയതാ..

പുസ്തകം പ്രകാശിപ്പിക്കപ്പെട്ടതിന്റെയാണോ എന്നറിയില്ല മനസിലാകെ ഒരു കുളിര്‍മ്മ
എനിക്ക് എന്നാണാവേ ഒരു ജ്വാലയെ പരിജയപ്പെടാന്‍ പറ്റാ..?
ഭക്ഷണം സെര്‍വ് ചെയ്യാന്‍ നില്‍ക്കുന്ന ഒരു സുന്ദരി ഫിലിപ്പിനോ കുട്ടി കണ്ണിലുടക്കി.
ഹൊ കൊള്ളാമല്ലോ.. മനസിലെ ആക്രാന്തത്തിന് കയ്യും കാലും വച്ചു.
അവളുടെ അടുത്ത് ചെന്ന് പതുക്കെ രണ്ടുവട്ടം “ജ്വാല, ജ്വാല“ എന്നു പറഞു
ചിരിച്ചുകൊണ്ടവളെനിക്ക് ഒരു കൊക്ക കോള എടുത്ത് തന്നു
സന്തോഷമായി ഗോപിയേട്ടാ...
ഒന്നും മിണ്ടാതെ ഒരു സൈഡീല്‍ പോയിരുന്നു.

തൊട്ടടുത്ത് നിന്ന് ഒരാള്‍ ബുള്‍ഗാന്‍ തടവുന്നു,
ഞാനൊന്ന് സൂക്ഷിച്ച് നോക്കി ആകെ മൊത്തം ഒരു അവലക്ഷണം കെട്ട നില്‍പ്പ്
ഒന്ന് പരിചയപ്പെടാം
ഹല്ലോ ഞാന്‍ പാണ്ടവസ്...കൈ നീട്ടി
ഞാന്‍ ഉഗാണ്ട...കയ്യിലിരുന്ന കാലി കോള ബോട്ടില്‍ എന്റെ കയ്യില്‍ തന്നു എന്നിട്ടൊരു കെട്ടിപ്പിടുത്തം ...ഹമ്മ
ഇങനെയാവും ഉഗാണ്ടയില്‍ സ്നേഹം പ്രകടിപ്പിക്കുന്നത്..
അപ്പോ മൈക്കിലൂടെ കൈപ്പിള്ളിയാശാന്റെ ശബ്ദം വന്നത്
ഭക്ഷണം ഹാളിന്റെ വലതു വശത്ത് സെര്‍വ് ചെയ്തു തുടങുന്നു എല്ലാവരും അങോട്ട് വരേണ്ടതാണ്
യുറേക്കാ.....
ലേഡീസ് ഫസ്റ്റ്,,,,ലേഡീസ് ഫസ്റ്റ് എന്നും പറഞ് മൈക്കും വലിച്ഛെറിഞ് കിച്ചു ച്ചേചി അങോട്ടോടുന്നു.
കിട്ടിയ വസരത്തില്‍ ശശിയേട്ടനെ പരിചയപ്പെട്ടു,

ഉഗ്രമായൊരു ശബ്ദത്തോടെ ഒരാള്‍ മുന്നില്‍ വന്നു
“ഞാന്‍ അഗ്രജന്‍” നീയാണല്ലേ സുമേഷിന്റെ അളിയന്‍...?
അതേ...” വിനയത്തോടെ ഞാന്‍ മൊഴിഞു
“അവന് അങനെ തന്നെ വേണം..”
ങേ.... ഞാന്‍ ഞെട്ടി
അവന്റെ അഹങ്കാരത്തിന് ദൈവം കൊടുത്ത ശിക്ഷയാടാ ഇത്..ഹി ഹീ.....

എനിക്ക് ദേഷ്യം വന്നു കണ്ണൂം മുഖവും ചുവന്നു...
ഞാന്‍ വേഗം മുന്നോട്ട് നടന്ന് ഭക്ഷണത്തിനടുത്തെത്തി....
തിളയ്ക്കുന്ന സമ്പാര്‍
ഉള്ളില്‍ അപമാനം
എന്റെ കണ്ണുകള്‍ പ്ലേറ്റിനു നേരെ നീണ്ടു...
നിറയെ ചോറും സാമ്പാറും കോരിയെടുത്തു എന്നിട്ടാ സൈഡില്‍ പോയിരുന്ന് വയറു നിറച്ച് കഴിച്ചു.
ഹൊ എന്തൊരാശ്വാസമായിരുന്നു.

വെയിലിന്റെ ചൂടില്ലാ‍ത്ത അന്തരീക്ഷം
പുറത്ത് ഞാനും, ഉഗണ്ടയും,കുട്ടേട്ടനും,വശംവദനുമെല്ലാം സൌഹ്ര്ദങള്‍ പങ്കുവെച്ചു.


നിധിന്റെ വയലിനും, അഭിരാമിക്കുട്ടിയുടെ പാട്ടും കൈപ്പിള്ളിയാശാന്റെ മാജിക്കല്‍ ഫോട്ടാഗ്രാഫി പ്രദര്‍ശനവുമെല്ലാം കണ്ട് അക്ഷരങളെ സ്നേഹിക്കുന്ന, മനസില്‍ നന്മ മാത്രമുള്ള ആ കൂട്ടുകാരോടൊപ്പമിരിക്കുമ്പോ എന്തെന്നില്ലാത്ത സന്തോഷം തോന്നി.


ഫോണില്‍ അച്ചായന്‍ കാളി.....
റാസല്‍ഖൈമയില്‍ പോണം നീ വേഗം വാ...
ആരോടും യാത്രപറയാന്‍ നിന്നില്ല അടുത്തിരുന്ന ശാന്തമായ മുഖമുള്ള വശംവദന്റെ മൊബൈല്‍ നമ്പര്‍ വാങി അവിടെ നിന്നിറങി.

ബസ്സിലിരിക്കുമ്പോ മനസിലോര്‍ത്തു ഇവരെല്ലാം എന്റെ ആരാണ്. എന്തുകൊണ്ടാണ് ഇവരോടെല്ലാം ഇത്ര സ്നേഹം തോനുന്നത്. രാവിലെ എന്നെ ഫോണില്‍ വിളിച്ച പേര് ഓര്‍മ്മയില്ലാത്ത ആ ബ്ലോഗര്‍ തുടങി വീര്‍ത്ത മുഖവും കുസ്രുതി കണ്ണുകളുള്ള കുട്ടേട്ടനും പിന്നെ കണ്ടയുടനെ കമ്പനിയായ ഉഗാണ്ട രണ്ടാമനും,പിന്നെ ബിനൊയിയും, വശംവദനും പുലികളായ വിശാലമനസ്ക്ന്‍,ഹരിയണ്ണന്‍ അഗ്രജന്‍,കൈപ്പിള്ളിയാശാന്‍,ശശിയേട്ടന്‍, വിത്സേട്ടന്‍, കിച്ചു ചേച്ചി, പകല്‍ കിനാവന്‍ അങനെ അങനെ ഒരുപാടു പേര്‍ മനസില്‍ വരച്ചിടുന്നത് സ്നേഹത്തിന്റെ ചിത്രങള്‍ മാത്രമായിരുന്നു.

ശശിയേട്ടനോട് മനസില്‍ നന്ദി പറഞു, കോഴിക്കോട് പ്രകാശനം നടകുന്ന അന്ന് എന്റെ മനസില്‍ തോന്നിയത് “വീട്ടില്‍ ഒരു കല്ല്യാണം നടക്കുമ്പോ വിദേശത്തായ ഒരാളുടെ അവസ്ഥയായിരുന്നു. ഒന്നോ രണ്ടോ പ്രാവശ്യം മാത്രം വിളിച്ച് പരിചയമുള്ള ശശിയേട്ടനോട് തോനുന്ന സ്നേഹം അദ്ദേഹത്തിന്റെ അക്ഷരങളിലൂടെയും സുമേഷളിയന്റെ വാക്കുകളിലൂടെയും കിട്ടിയതാണ്. പാന്റും ജുബയുമിട്ട് എല്ലായിടത്തും ഓടിനടന്ന് എല്ലാവരോടും കുശലം പറയുന്ന ആ ചെറിയ മനുഷ്യനോട് മനസില്‍ ഒരുപാട് അടുപ്പം തോന്നി. ശശിയേട്ടന്റെ “അമ്മായിഗുണ്ട്”
മനസിലേക്കോടിയെത്തി, ജ്വാലകളേക്കാള്‍ കൂടുതല്‍ എന്റെ മനസില്‍ തീ കോരിയിട്ടത് “ “അമ്മായിഗുണ്ടാണ്”അതിനെ ‘നരനെ ഞാന്‍ എവിടെയൊക്കെയോ കണ്ടിട്ടുണ്ട് എന്നില്‍ തന്നെ.

ദുബായ് നഗരത്തിലൂടെ ബസ്സ് ഓടിക്കൊണ്ടിരുന്നു. മനസില്‍ മുഴുവന്‍ മീറ്റില്‍ കണ്ട മുഖങളായിരുന്നു. അപ്പുറത്തെ സീറ്റില്‍ പുറത്തേക്ക് കണ്ണും നട്ടിരിക്കുന്ന ഒരു ചൈനീസ് പെണ്‍കുട്ടി.
തിളങുന്ന മുടിയിഴകള്‍
കണ്ണുകളീല്‍ തിളക്കം
ഇവളും ഒരു ജ്വാലയാണ്.... ഈ ബസ്സില്‍ നിന്നിറങുന്ന വരെയെങ്കിലും എന്റെയുള്ളില്‍ മിന്നല്‍പ്പിണറുകള്‍ പായിക്കാന്‍ ആ തിളങുന്ന കണ്ണൂകള്‍ക്കാവും, ഉറപ്പ്.

...........................................................................................................................................................

Tuesday, October 6, 2009

ഓര്‍മ്മകളെ കരയിച്ച തിര....എന്റെ ജനന്‍.

"ഞനോര്‍ക്കുന്നു, ഇടിയും മിന്നലുമുള്ള ഒരു രാത്രി മഴ നനഞു ഞാന്‍ നടക്കുമ്പോ മനസില്‍ വന്ന വരികള്‍.
ഞാന്‍ കരുതിയത് അത് പുതിയ കവിത മുളപൊട്ടുന്നതാണെന്നാ
പിന്നെയാ മനസിലായേ
അതു പേടിയുടെ ജല്‍പ്പനങളായിരുന്നന്ന്...."

കയ്യിലിരുന്ന ഗ്ലാസ്സ് നെഞ്ജ്ജോട് ചേര്‍ത്തു വച്ഛ് കസേരയില്‍ പിന്നോട്ടാഞിരുന്ന് ഞാന്‍ ‘ജനന്റെ നേര നോക്കി
ഒന്നര മണിക്കൂറിലേറെയായ് അവന്‍ നിറുത്താതെ സംസാരിക്കുന്നു
ഗ്ഗ്ലാസുകള്‍ നിറയുന്നു
ഒഴിയുന്നു
പിന്നെയും നിറയുന്നു.
പക്ഷെ അവന്റെ വാക്കുകളുടെ ഒഴുക്ക് നിലയ്ക്കുന്നില്ല.
‘ജനന്‍ എപ്പോഴും ഇങനെയായിരുന്നു,

കള്ളിന്റെ മണമുള്ള കവിതകള്‍ പാടുന്ന,
സ്നേഹിക്കാന്‍ മാത്രമറിയാവുന്ന.
ഞാനും നീയുമെന്നു പറയാത്ത,
ഞാനും നമ്മളും എന്നു പറയുന്ന ജനന്‍..

ത്രിശൂരിലെ ഒരു കവിയരങില്‍ വച്ചായിരുന്നു ഞാനാദ്യമായ് ‘ജനനെ കാണുന്നത് തീക്ഷ്ണമായ കണ്ണുകളോട് കൂടിയ വെളുത്ത് കൊലുന്നനെയുള്ള ഒരു ചെറുപ്പക്കാരന്‍.

“കടലിന്റെ കരയുന്ന തിരയാണു ഞാന്‍
പൂഴി മണലില്‍ പുതയുന്ന ഞണ്ടാണ് ഞാന്‍“

ജനന്‍ പാടുന്നു,
ശ്വാസം വിടാന്‍ പോലും മറന്ന് ഒരു സദസ്സ്, അതില്‍ ഞാനും
എല്ലാവരും ഇഷട്ടപ്പെട്ട ജനന്റെ ‘ഞാന്‍’ എന്ന കവിത ആദ്യമായ് ഞാനന്നാണ് കേട്ടത്.

സ്നേഹം മനസില്‍ സൂക്ഷിക്കുന്നവരുടെ കൂടിച്ചേരലുകളായിരുന്നു അവിടം,
കഥകള്‍
കവിതകള്‍
ഗസലുകള്‍
അതിര്‍വരമ്പുകളില്ലാതെ, വാശിയില്ലാതെ, മത്സരമില്ലാതെ, ലഹരിയില്‍ ആറാടുന്ന സ്നേഹം

അന്ന് വൈകുന്നേരം രാഘവന്‍ കൂട്ടംത്തറയുടെ വക “കള്ളരങില്‍” ഞങള്‍ “ഗ്ലാസ്സ്മേറ്റ്സായി
വോഡ്ക്കയുടെ വെളുപ്പിനെ ഇഷ്ട്ടപ്പെട്ട് ഞാനും ജനനും ഒരേ ഗ്ലാസ്സില്‍ ചുണ്ട് നനച്ച രാത്രി

‘കള്ളിന്റെ കാപട്യമാല്ല മക്കളേ എന്റെ സ്നേഹം’
നിങളെങ്കിലും മനസിലാക്കൂ “ എന്ന് പറഞ് രാഘവേട്ടന്‍ കരഞ രാത്രി,
ഏറെ വൈകി ബസ്സില്‍ കയറിയിരുന്ന എന്നെ നോക്കി കൈവീശി അവന്‍ പറഞു
‘’ഇനിയും കാണാം സഖാവേ ‘’

തിരിച്ചുള്ള യാത്രയില്‍ ഞാനോര്‍ത്തു ഇനിയെന്നാണ് സഖാവേ വീണ്ടും കാണുക, എവിടെ വച്ച്..?
കള്ളിന്റെ മണത്തില്‍ കവിതയുടെ സ്നേഹം തന്ന് ഇരുളില്‍ നീ എവിടെക്കാണ് മറഞത്

പക്ഷേ ഇന്ന് വീണ്ടും അവിചാരിതമായ് ഞങ്ങള്‍ കണ്ടുമുട്ടി
രാഘവേട്ടന്റെ ചിതയ്ക്കകലെ..
കള്ളിന്റെ മണമില്ലാതെ,
കണ്ണുകള്‍ കലങിയ ജനനെ ഞാന്‍ കണ്ടു

“നമുക്കെവിടെയെങ്കിലും ഒന്നിരിക്കാം“ അവന്റെ ശബ്ദം പതറിയിരുന്നു

ഒന്നര മണിക്കൂറിലേറെയായ് ഇപ്പോ ഇവിടെ വന്നിട്ട്, ഈ ബാറിലെ ചെറിയ വെളിച്ചത്തിലിരുന്നവന്‍ പറഞതു മുഴുവന്‍ പേടിപ്പെടുത്തുന്ന ചിന്തകളെക്കുറിചാ‍യിരുന്നു..

“എനിക്ക് എല്ലാ‍ത്തിനോടും പേടിയാ പാണ്ടവാ...
മഴയെ സ്നേഹിക്കുമ്പോ മിന്നലിനെ പേടി“
‘അവളുടെ ചിരിയെ സ്നേഹിക്കുമ്പോ, ഇനിയും മനസിലാവാത്ത അവളുടെ മനസിനെ പേടി‘
‘പുസ്തകങളെ സ്നേഹിക്കുമ്പോ, ചിതലുകളെ പേടി‘
വന്ന് വന്ന് എല്ലാത്തിനോടും പേടി തോന്നുന്നു
ഈ മദ്ദ്യത്തിനോടു വരെ ...
അല്‍പ്പം കഴിയുമ്പോ കെട്ടിറങുമല്ലോ എന്ന പേടി”
കയ്യിലിരുന്നത് ഒറ്റ വലിക്കു തീര്‍ത്ത് അവന്‍ അടുത്ത പെഗ്ഗിന് ഓര്‍ഡര്‍ ചെയ്തു.


എന്റെ മനസില്‍ മുഴുവന്‍ രാഘവേട്ടനായിരുന്നു.

“മക്കളേ“ എന്ന് സ്നേഹത്തോടെ വിളിക്കാന്‍ ഇനി രാഘവേട്ടനില്ല..

പണ്ട് ഒരു പുസ്തകചന്തയില്‍ “പത്മരാജന്റെ തിരക്കഥകള്‍“ എന്ന പുസ്തകത്തിന്റെ വിലയും പോക്കറ്റിലെ ചില്ലറകളുടെ എണ്ണവും കൂട്ടിക്കിഴിച്ചു നില്‍ക്കുമ്പോ

“എടുത്തോ പൈസ അടുത്ത തവണ കാണുമ്പോ തന്നാ മതി”
എന്നു പറഞ ഒരു താടിക്കാരന്‍.

പിന്നെ രാഘവേട്ടാ എന്ന് വിളിച്ചു തുടങിയപ്പോ
പുസ്തകങള്‍ മത്രമല്ല ചായയും, പരിപ്പുവടയും കണ്ണേട്ടന്റെ കടയില്‍ നിന്നു വയറു നിറയെ തട്ട് ദോശയും പിന്നെ ത്രിശൂര് വരുമ്പോഴൊക്കെ തിരിച്ചു പോകാനുള്ള വണ്ടിക്കൂലിയും തരാറുള്ള എന്റെ രാഘവേട്ടന്‍.
ഇനിയില്ല.
ഫെയര്‍ വെല്‍ പാര്‍ട്ടിയും ബൊക്കെയും എല്ലാം വാങി രാഘവേട്ടന്‍ യാത്രയായിരിക്കുന്നു.

മരണം ,
അത് മനസില്‍ നിറയ്ക്കുന്ന തണുപ്പ്

ജനന്റെ പതറിയ ശബ്ദം.
“രണ്ട് ദിവസം മുന്‍പ് ത്രശൂര് വച്ച് രാഘവേട്ടന്‍ പറഞത് ഞാനോര്‍ക്കുവാ..
"മനസ്സ് കൈമോശം വന്ന പോലെ, പുസ്തകങളിലൊന്നും ശ്രദ്ദ നില്‍ക്കുനില്ല ജനാ..”
അവന്‍ കരഞു തുടങിയെന്നെനിക്കു തോന്നി.
"എന്തിനാടാ അയ്യാള്‍ നമ്മളെയൊക്കെ ഇത്രയും സ്നേഹിച്ചത്
പുസ്തകങള്‍ തന്ന്
ഭക്ഷണം വാങി തന്ന്
കള്ള് വാങി തന്ന്
ഒടുവില്‍ യാത്രപേലും പറയാതെ എങോട്ടോ പോയി...”

അവന്റെ ശബ്ദം ഇഴഞുതുടങിയിരുന്നു.
മതി ജനാ.. വാ നമുക്ക് പോകാം” ഞാനെഴുന്നേറ്റു.
അവന്‍ വന്നില്ല, കലങിയ കണ്ണുകള്‍ തുടച്ച് അവന്‍ എന്തോക്കെയൊ പുലമ്പിക്കൊണ്ടിരുന്നു.

പിന്നെ കുറെകാലം ഞാന്‍ ജനനെ കണ്ടില്ല, എല്ലാ സദസുകളിലും ഞാന്‍ അവനെ തേടി
ഒരിടത്തും അവനെ മാത്രം കണ്ടില്ല.
മാസങള്‍ക്കു ശേഷം ത്രിശ്ശൂരിലെ അക്കാദമി ഹോളില്‍ വച്ച് ഞാനവനെ കണ്ടു,
പിന്‍ നിരയില്‍
കള്ളിന്റെ മണമില്ലാതെ
കണ്ണുകളില്‍ പ്രകാശമില്ലതെ, ജനന്‍

എന്റെ അരികിലിരുന്നവന്‍ കരഞു,
ഒന്നും എഴുതാന്‍ കഴിയുന്നില്ലടാ...ഒരു വരി പോലും

“ശരിയാവും ജനാ, എല്ലാവര്‍ക്കുമുള്ളതാ ഈ റൈറ്റേഴ്സ് ബ്ലോക്ക്“
ഞാനവനെ സമാധാനിപ്പിക്കാന്‍ നോക്കി.
“വയ്യ ഇങനെ,
ശ്വസം എടുക്കാന്‍ പോലും പറ്റാത്ത പോലെ
എഴുതാതെ എനിക്കു ജീവിക്കാന്‍ കഴിയില്ലടാ”
അവന്റെ ശബ്ദത്തില്‍ തീരെ ഊര്‍ജ്ജമുണ്ടായിരുന്നില്ല. തോറ്റു പേയവനെപ്പേലെ അവന്‍ തലകുനിച്ചിരുന്നു.


അന്ന് എത്ര കുടിച്ചിട്ടും അവന്‍ അതികമോന്നും സംസാരിചില്ല
ഞാന്‍ ബസ്സില്‍ കയറാന്‍ നേരം അവന്‍ പറഞു
“തോറ്റു പോയി പാണ്ടവാ ഞാന്‍,
ഈ ലോകത്ത് തോല്‍ക്കുന്നവന് ജീവിക്കാനധികാരമില്ല,
അല്ലെങ്കില്‍ തന്നെ എന്തിനു വേണ്ടി..?
ജോലി മടുത്തിരിക്കുന്നു
“ഇനി എന്തെങ്കിലും എഴുതാന്‍ കഴിയുമെന്നും തോനുന്നില്ല, ഒരു ആത്മഹത്യാകുറിപ്പ് എഴുതാന്‍ ശ്രമിക്കുന്നുണ്ട്
തീരുന്ന അന്ന്......
യാത്രപറഞില്ലെങ്കിലും പരിഭവിക്കരുത്..”
ഞാനെന്തെങ്കിലും പറയും മുന്‍പ് അവന്‍ നടന്നകന്നു.

ആഴ്ചകള്‍ക്കു ശേഷമുള്ള ഒരു വൈകുന്നേരം പ്രതാപേട്ടന്റെ ഒരു കോള്‍ എന്നെ തേടി വന്നു
“നമ്മുടെ ജനന്‍...!!!
എന്റെ തലയ്ക്കകത്തുകൂടെ വലിയോരു ശബ്ദത്തില്‍ ചൂളം വിളിച്ചുകോണ്ട് ഒരു ട്രെയിന്‍ കടന്നു പോയി.
വെളുത്ത് കൊലുന്നനെയുള്ള ഒരു ചെറുപ്പക്കാരന്‍ ഒരു റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുന്നു എന്തോക്കെയോ പുലമ്പിക്കൊണ്ട്.

Sunday, September 27, 2009

‘മതിലു‘കളില്‍ ഞാന്‍

“ഇനിയുറങാന്‍ കഴിയില്ലൊരിക്കലുമത്രയും
തൊഴുതുണരാന്‍ ദേവിയില്ലാത്ത കോവിലിന്‍-
മുന്നിലായാല്‍ത്തറത്തിണ്ണയില്‍
ഞാനിരുന്നെങ്ങോ മൊഴിയുന്ന പാഴ്കിനാവുകള്‍.
പാലതന്‍ ചോട്ടിലും, മുത്തശ്ശിക്കുന്നിലും ആല്‍ത്തറക്കാവിലും
തുടികൊട്ടിയാടുന്ന കോലങളില്‍ രാത്രികാലങളില്‍
മോഹമര്‍പ്പിച്ചൊരാ കുങ്കുമചുവപ്പിന്റെ ആഴങളില്‍
വീണു പരതുന്ന ഏകയാം മോഹങള്‍...“

ഞാന്‍ ചൊല്ലി നിര്‍ത്തി.
ചായകോപ്പ ചുണ്ടോടടുപ്പിചു.
സാറിന് നല്ല ചായവെക്കാനും അറിയാം അല്ലേ..!!!
കുടിച്ചു തീര്‍ന്ന ഗ്ഗാസ് ബാലക്കണിയിലെ തിണ്ണയില്‍ വച്ച് സാര്‍ എന്നെ നോക്കിയൊന്ന് ചിരിച്ചു.
നീ നിറുത്തിയോ..?
ഉവ്വ് സാര്‍,
ഇനിയെന്റെ കയ്യില്‍ ഒരു വരിപോലും ബാക്കിയില്ല.
കഴിഞു.
പുകഞ മോഹങളുടെ കരിയും പുകയും എഴുതി മടുത്തു.
ഒരു നല്ല വരിയെങ്കിലും എഴുതാന്‍ കഴിഞിരുന്നെങ്കിലെന്ന് കൊതിക്കാ ഞാനിപ്പോ...

തലയ്ക്ക് കയ്യും കൊടുത്ത് കുനിഞിരുന്ന എന്റ പുറത്ത് തട്ടി
“ഓരോ സമയത്തും ചിന്തകളില്‍ വെത്യാസം കടന്നു വരും വിനൂ‍...
പണ്ട് നീ പ്രണയത്തെയും പൂക്കളെയും പറ്റി പാടിയിട്ടില്ലേ... ഇവിടിരുന്നു തന്നെ“
ഇപ്പോ വേറോരു ഭാവം,

ഇനി മറ്റൊരു രീതി വരും
അത്ര തന്നെ..
എഴുതുക തോന്നുമ്പോഴൊക്കെ...

പി .ജി പഠനകാലങളിലെ ചില വൈകുന്നേരങളില്‍ രാജേഷ് സാറിന്റെ താമസ സ്ഥലം സന്ദര്‍ശീക്കുക ഒരു രസമായിരുന്നു.ഞങളുടെ ഇക്കണോമിക്സ് അദ്ധ്യാപകനായിരുന്നു രാജേഷ് സാര്‍, ബാച്ചിലറായിരുന്ന സാര്‍ ടൌണിനടൂത്തെ ഒരു ചെറിയ ഫ്ലാറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സിനിമയോടുള്ള ഭ്രാന്ത് തന്നെയാണ് ഞങളെ കൂട്ടുകാരാക്കിയത്.

ചൂടുള്ള ഒരു ചായ കിട്ടും എന്നതും സിനിമാ ചര്‍ച്ചയും കൂടാതെ വേറോരു രസം കൂടെ കിട്ടുമായിരുന്നു ആ ബാലക്കണിയിലെ സന്ധ്യകളില്‍.
ആ ബാല്‍ക്കണിക്കു താഴെ സൈഡീലായി മറ്റോരു വീടിന്റെ രണ്ടാം നിലയായിരുന്നു, നിറയെ ചെടിചട്ടികളീല്‍ മുല്ല ചെടികള്‍ ആ ടെറസിനു മുകളീല്‍ നിരത്തി വച്ഛിരുന്നു.
എന്നും ഞങളവിടെയിരുന്ന് സംസാരം തുടങി കുറച്ച് കഴിയുമ്പോഴേക്കും ആ വീടിന്റെ രണ്ടാം നിലയില്‍ നിന്നും ഒരു പെണ്‍കുട്ടി പാടാന്‍ തുടങും
നല്ല കര്‍ണാട്ടിക് കീര്‍ത്തനങളും, ക്ലസിക്കല്‍ പാട്ടുകളുമായിരുന്നു പാടിയിരുന്നത്.
ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് ആ കുട്ടി നീങുന്നതും ഞങളറിഞിരുന്നു ശബ്ദത്തിന്റെ ഒഴുക്കനുസരിച്ച്...

ഒരു “മതിലുകള്‍“ സ്റ്റൈല്‍.

ആ ശബ്ദത്തിന്റെ ഉടമയെ ടെറസിന്റെ മുകളിലേക്കോ ജനാലയുടെ അരികിലോ വന്ന് ഒന്ന് കണ്ടിരുന്നെങ്കിലെന്ന് ഞാനോരുപാട് ആഗ്രഹിചിരുന്നു...
മതിലുകളിലെ ബഷീറിന്റെ മാനസുമായ് കുറെകാലം ആ ശബ്ദത്തിനു പുറകെ..
എങിനെയിരിക്കും ആ ശബ്ദത്തിന്റെ ഉടമ എന്ന ആലോചനയായിരുന്നു എന്നും.


“എന്നെ ഇവിടെ നിന്നു പുറത്താക്കാന്‍ വേണ്ടിയാണോടാ നീ എപ്പോഴും അങോട്ടു നോക്കി വായും പോളിച്ച് നില്‍ക്കുന്നെ”
രാജേഷ് സാറിന്റെ പതിവു ചോദ്യമായത് മാറിക്കഴിഞിരുന്നു.

പിന്നെയും പല സന്ധ്യകളിലും ആ സ്വരം ഞങളെ തേടി വന്നു.
ഇടയ്ക്കെപ്പോഴോ ആ സ്വരം കേള്‍ക്കാതായപ്പോ ഞങള്‍ വല്ലാതായ്.
ചായ തണുത്തു, സിനിമാ സംസാരം മരവിച്ചു.
കാതുകള്‍ കൂര്‍പ്പിച്ച് ഞങളാ ബാല്‍ക്കണിയില്‍ ആ ശബ്ദവും കാത്തിരുന്നു..
വിരസമായ ഫ്രൈമുകള്‍ പോലെയായി ആ സന്ധ്യകള്‍... മുല്ലപ്പൂവിന്റെ വാസന പോലും ഞങളറിഞില്ല.

കുറെ നാളുകള്‍ക്കു ശേഷം ഒരു വൈകുന്നേരം രാജേഷ് സാറിന്റെ ഒരു കോള്‍ എന്നെ തേടി വന്നു.

“ ടാ ഞാനിന്നവളുടെ പാട്ട് കേട്ടു”
പിന്നെയും മുല്ലകള്‍ മൊട്ടിട്ടു
കുടമുല്ല പൂവുകളുടെ ഗന്ധം പരത്തി ആ ശബ്ദം പിന്നെയും പിന്നെയും ഞങളെ പൊതിഞു.

ബല്‍ക്കണിയില്‍ ചൂട് ചായ ആവി പരത്തി,
പുതിയ കഥാതന്തുക്കള്‍ മുളപൊട്ടി പുറത്ത് വന്നു.
രാജേഷ് സാറിന്റെ തിരക്കഥയിലെ ‘വിനോദെന്ന ചെറുപ്പക്കാരന്റെ ആത്മാവിനെ മനസില്‍ ആവാഹിച്ചു നടന്ന കാലം.
പിന്നെ നാളുകള്‍ കഴിഞ് ആ അലമരയിലെ മടുപ്പിക്കുന്ന ഏകാന്തതയിലിരുന്ന് വിനേദിന്റെ ജീവിതം പകര്‍ത്തിയ ആ താളുകള്‍ പൊടിപിടിക്കുന്നതും ഞാന്‍ കണ്ടു.

നാളുകള്‍ കൊഴിഞുകൊണ്ടിരുന്നു.

ബഹളങളും ആഘോഷങളുമായ് ജീവിതത്തിന്റെ പുതിയ ഫ്രൈമുകള്‍ കടന്നു വന്നു.
കല്ല്യാണം പ്രമാണിച്ച് രാജേഷ് സാര്‍ ആ ഫ്ലാറ്റിലെ താമസം നിറുത്തുന്ന അവസാന ദിവസം വീണ്ടും ഞങള്‍ അവിടെ ഒത്തുകൂടി.

ബാല്‍ക്കണിയില്‍ നിന്ന് ആ വീടിന്റെ ടെറസിലേക്ക് നോക്കി നിന്ന് സ്മിജയ് പിറുപിറുത്തു.
“ഇന്നെങ്കിലും അവളൊന്ന് പുറത്ത് വന്നെങ്കില്‍” !!!
കുറെ നേരം ഞങള്‍ ആ ബാല്‍ക്കണിയില്‍ നിന്നു ,
ചായ കുടിചു.
എല്ലാ കണ്ണുകളും ആ ടെറസിന്റെ മുകളില്‍ ആയിരുന്നു.
പക്ഷേ അന്നവളുടെ പാട്ട് കേട്ടില്ല.

പ്രോജക്റ്റ് പ്രസന്റേഷന്റെ പേപ്പര്‍ വര്‍ക്കിന്റെ തിരക്കുണ്ടായതിനാല്‍ ഞാന്‍ നേരത്തെ യാത്ര പറഞിറങി.
അപ്പോഴും ആ ബാല്‍ക്കണിയിലെ തിണ്ണയില്‍ അപ്പുറത്തെ ടെറസിലേക്ക് കണ്ണൂംനട്ട് സ്മിജയ് അങനെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

ബൈപ്പാസ് റോഡിലൂടെ ബൈക്കില്‍ ചീറിപ്പാഞ് പോകുമ്പോ മൊബൈലില്‍ സ്മീജയുടെ കാ‍ള്‍..
ആളീ.. വേഗം വാ‍..
ആ ടെറസിന്റെ മുകളീല്‍ ഒരു പെണ്‍കുട്ടി...
ബ്രേക്കില്‍ കാലമര്‍ന്നു...
അതവളാടാ..നീ വേഗം വാ‘... ഫോണ്‍ കട്ടായി

അവന്റെ ശബ്ദത്തിലെ ആവേശം ഞാന്‍ തിരിച്ചറിഞു.

ബൈക്ക് തിരിക്കാന്‍ തുടങിയപ്പൊ മനസിലോര്‍ത്തു
മതില്‍കെട്ടുകള്‍ ഇന്ന് അടര്‍ന്നു വീഴും, പക്ഷേ മതിലുകള്‍ക്കപ്പുറത്ത് നിന്ന് മുല്ലമണം വിടര്‍ത്തിവരുന്ന ആ പാട്ടിന്റെ സുഖം ഇതോടു കൂടി അവസാനിക്കും.
വേണോ അത്
വേണ്ട, അതു വേണ്ട..ഇതിങനെ തന്നെയിരിക്കട്ടെ...
എന്നുമോര്‍ക്കാന്‍,,, ശബ്ദം തന്ന് ഞങളുടെ സന്ധ്യകള്‍ സന്ദ്രമാക്കിയ ആ പാട്ടുകാരിയെ ഇങനെ ഓര്‍ക്കാന്‍ തന്നെയാ സുഖം.

വീണ്ടും മൊബൈല്‍ കരഞു..
സ്മിജയാണ്... സൈലെന്റാക്കി പോക്കറ്റിലേക്കിട്ടു

ഇല്ലളിയാ.. ഞാനില്ല
എനിക്ക് കാണണ്ട അവരെ,
ഒരു രൂപത്തിനും തരാന്‍ കഴിയാത്തത്ര സ്വപ്നങള്‍ ആ മുല്ലപ്പൂമണവും,ശബ്ദവും എനിക്കു തന്നു കഴിഞു‘
ഗിയര്‍ മാറി, ആക്സിലറേറ്ററില്‍ കൈ കൊടുത്തു.
കടന്നു പോകുന്ന കാറ്റില്‍ മുല്ലപ്പൂവിന്റെ മണം, മനസില്‍ അവള്‍ പാടിക്കേട്ട പാട്ടും.

“ഇത്രമേല്‍ മണമുള്ള കുടമുല്ല പ്പൂവുകള്‍-
‍ക്കെത്ര കിനാക്കളുണ്ടായിരിക്കും
സന്ധ്യാമ്പരത്തിന്റെ മന്ദസ്മിതങളില്‍ അവയെത്ര അഴകുള്ളതായിരിക്കും.“

......................................................................................................................................

നാളുകള്‍ കുറേ കഴിഞ് ജോലിത്തിരക്കിനിടയില്‍ വീണുകിട്ടിയ ഒരു ദിവസത്തില്‍ കേളേജില്‍ വച്ച് രാജേഷ് സാറിനെ വീണ്ടും കണ്ടു.
ജീവിതത്തിന്റെ തിരക്കിനിടയില്‍ ഒരു നല്ല സിനിമ പോലും ഇപ്പോ കാണാന്‍ കഴിയുന്നില്ല എന്നു പറഞ രാജേഷ് സാറിനെ കളിയാക്കി ഞാന്‍ ചിരിച്ചു.!!!!

എന്റെ കളിയാക്കലില്‍ ഒട്ടും ചമ്മാതെ ഒരു ദീര്‍ഘനിശ്വാസത്തോടെ സാര്‍ പറഞു

“ എനിക്ക് കഴിയാത്തത് നിനക്കെങ്കിലും കഴിയട്ടെ,,,”

യാത്ര പറഞിറങുമ്പോ സാര്‍ പറഞു
വീട്ടില്‍ ഇന്നലെ മുല്ല മോട്ടിട്ടു ... നീ മറന്നോ കുടമുല്ലപ്പൂവിന്റെ മണമുള്ള ആ പാട്ടുകള്‍.

Saturday, August 15, 2009

ഓര്‍മ്മകളില്‍ സേതു...

Happy days.... happy days....happy dayyyyys.
മൊബൈല്‍ ഫോണിന്റെ പാട്ട് കേട്ടാണു കണ്ണു തുറന്നത്,
ആരാ ഈ വെളുപ്പിനെതന്നെ.....
കിടന്നു കൊണ്ട്തന്നെ ഫോണ്‍ എടുത്തത്തു.
''ഹ് ഹലോ... ഉറക്കചടവിന്റെയായിരിക്കണം പകുതി ശബ്ദമെ പുറത്തു വന്നുള്ളൂ....

ഹലോ... അങെതലയ്ക്കല്‍ നിന്നു ഒരു മുഴങുന്ന സ്വരം.
പാണ്ഡവനാണോ.....?
"അതേല്ലോ.... ആരാ..????

അപ്പുറത്തെ ബെഡില്‍ കിടന്ന നവാസ് പുതപ്പിന്റെ ഉള്ളില്‍ നിന്നു തല പുറത്തേക്കിട്ടു നോക്കി
“എന്തോന്നെടെയ് വെളുപ്പിനെ തന്നെ“..ഉറങാനും സമ്മതിക്കില്ലേ എന്ന ഭാവം.

മനസിലായോ അളിയാ....

ഒന്നോര്‍ത്തു ‍ നോക്കിയേ ....

വെളുപ്പാന്‍കാലത്തുതന്നെ ആരാ ഭഗവാനേ എന്റെ മെമ്മറി ടെസ്റ്റ് ചെയ്യുന്നേ ...!!!
ഏതവനാ ഇതു !!!
ഒരൈഡിയായും കിട്ടണില്ലല്ലോ എന്നോര്‍ത്തു നില്‍ക്കുമ്പോ പെട്ടന്നു മറുവശത്തുനിന്ന് ഒരു പെണ്‍ കുട്ടി പാടുന്ന ശബ്ദം.

‘ആരോ കമഴ്ത്തി വച്ചോരോട്ടുരുളി പോലെ
ആകാശത്താവണിത്തിങ്കള്‍....‘

ഇപ്പൊ മനസിലായൊ... വീണ്ടും കാതുകളില്‍ ആ പഴയ ശബ്ദം മുഴങി.....

സേതു.

കരിയില പുതപ്പ് പുതച്ഛ കേരളവര്‍മ്മ കോളേജിന്റെ ഓഡിറ്റോറിയത്തിലേക്ക് മനസു പാഞു....

♫ ‘’ആരോ കമഴ്ത്തിവച്ഛോരോട്ടുരുളി പോലെ
ആകാശത്താവണിതിങ്കള്‍......‘’.

ശാരിക പാടുകയാണ്.

ഓഡിറ്റോറിയത്തിന്റെ മുകളില്‍, മൈക്കിന്റ അടുത്ത്നിന്ന് ഒരു പഴയ ടേപ്പ്രെക്കോര്‍ഡറില്‍ ആരുമറിയാതെ അതു റെക്കോഡ് ചെയ്യുന്ന സേതു.

‘അവളുടെ ശബ്ദമെങ്കിലും ഞാനെടുത്തോട്ടെടാ‘

ഉള്ളില്‍ കരഞുകൊണ്ട് സേതു അതു പറയുമ്പോ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിച്ഛു അടുത്തു നില്‍ക്കുന്ന ഞാന്‍.
ഒട്ടും മങലില്ലാത്ത ഒരു ഫ്ലാഷ്ബാക്ക് ഫ്രൈയിം.

ഈശ്വരാ ... എന്റ സേതു.

അപ്പൊ നീ എന്നെ മറന്നിട്ടില്ല അല്ലേ ....

നിന്നെ മറക്കുകയൊ ...എങനാടാ‘’.. ???

എന്റ ശബ്ദത്തില്‍ ആ പഴയ ഡീഗ്രിക്കാരന്റെ ഭാവം വന്നു ..!!

‘’പറ ഇപ്പൊ എവിടുന്നാ നീയ്യ്‘’...?? എത്ര കൊല്ലമായ് ഇപ്പൊ...!!!!
എങനാ എന്റയീ നമ്പര്‍ കിട്ടിയേ....!!
ഞാനാകെ ആവേശത്തിലായി.

‘ഒന്നു നിര്‍ത്തി നിര്‍ത്തി ചൊദിക്കടാ‘
അവന്റെ ശബ്ദത്തിനു കട്ടി കുറഞതു പോലെ തോന്നി,
ആ പഴയ ശബ്ദം.
മലയാളം ക്ലാസ്സുകളിലും ഹോസ്റ്റല്‍ മുറിയിലും മുഴങിക്കേട്ട ആ പഴയ ശബ്ദം.

‘’ഞാനിപ്പൊ സായിപ്പിന്റെ നാട്ടിലാ അളിയാ..
ന്യൂയോര്‍ക്ക് ടൈംസില്‍ ജേര്‍ണലിസ്റ്റാണ്...
പാ‍പ്പരാസി കഥകളെഴുതി ജീവിതത്തിന്റെ പുതിയ ഫിലോസഫികളില്‍ പടവെട്ടുന്നു..
ഇന്ന് ഓര്‍ക്കൂട്ടില്‍ നമ്മുടെ പഴയ സീതയെ കണ്ടു.അവളാ നിന്റ നമ്പര്‍ തന്നെ വിശേഷങളോക്കെ അവള്‍ പറഞു‘’.

‘എത്ര കാലമായി ഇപ്പൊ അല്ലേ...

അവനും ഓര്‍മ്മകളുടെ ചരടുകളില്‍ കെട്ടുപിണഞ പോലെ തോന്നി...

“എനിക്ക് അതല്ല അതിശയം നീ എങനെ ഇതുപോലൊരു ഫീല്‍ഡീല്‍..??
എന്നും മലയാള സിനിമ കാണുമ്പോഴൊക്കെ ഞാ‍ന്‍ നോക്കുമായിരുന്നു നിന്റെ പേര്..
പണ്ട് എപ്പോഴും സിനിമ, സിനിമ എന്നു പറഞു നടന്നതല്ലേ നീ
എന്നിട്ടെന്തു പറ്റിയെടാ നിനക്ക്...‘’

‘അതോ നിന്റെ സ്വപ്നങളൊക്കെ മാറിയോ...?സേതുവിന്റെ ശബ്ദത്തില്‍ അതിശയം.

എനിക്കു ചിരി വന്നു.
സ്വപ്നങള്‍...
‘സേതൂ ....സ്വപ്നങളും ആശകളുമൊക്കെ കുഴിച്ചുമൂടി അതിന്റെ മുകളില്‍ വാഴയോ തേങയോ വച്ചതു ഞാനല്ലളിയാ ജീവിതം തന്നെയാ.

പണ്ടാരോ പാടിയിട്ടില്ലേ ..
“ജീവിതമെന്നാല്‍ ആശകള്‍ ചത്തോരു ചാവടിയന്തിരമുണ്ടു നടക്കല്‍..” എന്ന്
‘’അതുപോലെയാ ഇപ്പൊ, ചത്ത ആശകളുടെ അടിയന്തിര ചോറുണ്ട് നടക്കലാ ജീവിതം. സ്വപ്നങളൊക്കെ മരിച്ചു പോയെടാ‘
‘’ ഇപ്പോ ശവ വണ്ടിയുടെ ഞെരക്കം പോലെ മനസിന്റെ ഒരു തേങല്‍ മാത്രമുണ്ട് ....

‘’പക്ഷേ ഞാനും പ്രതീക്ഷിക്കുന്നുണ്ട് സേതു, ഒരു നല്ല ഫ്രയിം എന്റെ ജീവിതത്തിലും..!!
എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടുന്ന എല്ലാവരും കയ്യടിക്കുന്ന ഒരു നല്ല ക്ലൈമാസും.‘’

അതോക്കെ പോട്ടെ …,
നിന്റെ വിശേഷം പറ…!!
കല്യാണമൊക്കെ കഴിഞോ നിന്റെ

കല്ല്യാണമോ….ഇല്ല്ലളിയാ…

“ഇപ്പൊ പ്രണയം മുഴുവന്‍ മദ്യത്തോടും ഓര്‍മ്മകളോടും മാത്രമാ, കല്ല്യാണമെന്നത് ഇതുവരെ ചിന്തയില്‍ പോലും വന്നട്ടില്ല, കുറെ നല്ല ദിവസങളുടെ ഓര്‍മ്മകളുണ്ട് കയ്യില്‍.
അത് പോടിതട്ടിയെടുക്കും കള്ള് മൂക്കുമ്പോ, അത്രതന്നെ...
നിന്നെയും നമ്മുടെ കോളേജിനെയുമൊക്കെ......

‘നീ ഓര്‍ക്കുന്നോ
“ഹോസ്റ്റലിനു മുന്നിലെ ആ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ ആകാശം നോക്കികിടന്ന് നമ്മള്‍ പാടിയിരുന്ന് ആ പഴയ കവിതകളൊക്കെ .!!

‘’ഒന്നരകുപ്പി ബിയറിന്റെ ഹാങൊവറില്‍ വാര്‍ഡന്റെ മുറിയിലേക്ക് പടക്കം പൊട്ടിച്ചിട്ടതും, ഇക്കണോമിക്സിലെ ഭാസ്കരിന്റെ അണ്ടര്‍വെയറെടുത്ത് കിണറ്റിലിട്ടതുമൊക്കെ.

‘അന്നൊക്കെ എന്നും നിന്റെ തെറിവിളി കേട്ടല്ലേ ഞാനുണരാറുള്ളതു തന്നെ..

ഹോ എന്തൊരു കാലമായിരുന്നല്ലേ അത്” ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലല്ലോ എന്നൊര്‍ക്കുമ്പോ സങ്കടം തോനുന്നു.

അവസാന ദിവസം നീ പറഞ വാക്കുകള്‍ ഇന്നുമോര്‍മ്മയിലുണ്ട്.
‘’പോകാന്‍ സമയമായ് മക്കളേ.... ആഘോഷിക്കുക ആവോളം
നാളെ മുതല്‍ ഈ മരങള്‍ക്കും ക്യാപസ്സിനും നമ്മള്‍ വിരുന്നുകാര്‍ മാത്രമാണ്.’‘

ഓര്‍മ്മകളിലേക്കു തിരിഞു നോക്കുമ്പോ അവന്റെ ശബ്ദമോന്ന് പതറിയപോലെ എനിക്കു തോന്നി.

കുറെ നേരം ആ സംസാരം നീണ്ടു
ഓര്‍മ്മകളിലെ പഴയ തമാശകളെടുത്ത് ചിരിച്ചും, ഇനി ഒരിക്കലും തിരിച്ചു കിട്ടാനില്ലാത്ത ആ ദിവസങളെ ഓര്‍ത്തു വിഷമിച്ചും ഞങള്‍ പഴയ ഡിഗ്രി വിദ്യാര്‍ത്ഥികളായ്..

ക്ലാസ്സ് മുറിയിലെ ഡസ്ക്കില്‍ കൊട്ടിപാടിയ പാട്ടുകളെ പറ്റി,
ലൈബ്രറിയിലെ നിശബ്ദതയെ തോല്‍പ്പിച്ഛ പുസ്ത്കങളിലെ കഥാപാത്രങളെപ്പറ്റി,
ഹോസ്റ്റലിലെ വളിച്ച സാമ്പാറിനെപ്പറ്റി അങിനെ, അങിനെ

ഫോണ്‍ കട്ടു ചെയ്തിട്ടും എനിക്കാ ഓര്‍മ്മകളുടെ മാറാല പൊട്ടിചു പുറത്തിറങാന്‍ കഴിഞില്ല.

സേതു.
അവനായിരുന്നു മനസു മുഴുവന്‍.

വെളുത്ത് കൊലുന്ന്നെ ,എന്നും വെള്ളമുണ്ടുടുത്ത് വരുന്ന, ചന്ദനകുറിതൊട്ട്,
ക്ഷോഭിച്ചു കവിതകള്‍ പാടി, മനസില്‍ അവളോടുള്ള പ്രണയം നിറച്ഛ്
അവളെകുറിച്ച് കവിതകളെഴുതി എന്നെ ഉറങാന്‍ സമ്മതിക്കാതെ അതു മുഴുവന്‍ പാടിക്കേള്‍പ്പിക്കാറുള്ള എന്റെ സേതു.

ഒരേ ക്ലാസ്സില്‍ ആയിരുന്നിട്ടും ഞാനും സേതുവും കൂട്ടുകാരാകുന്നതു രണ്ടാം വര്‍ഷമാണ്

---അന്ന് ഞാന്‍ കൂലിക്കു പ്രേമലേഖനമെഴുത്ത് തൊഴിലാക്കി നടക്കുന്നു !!!
മോട്ട സതീശന് പാലക്കാട്ടുകാരി സീതയോട് പ്രണയം.
ഒരു മസാല ദോശക്കു എന്റെ വക പ്രേമലേഖനം.

പക്ഷെ

സതീശനു പ്രേമലേഖനം പോയിട്ട് മോഹന്‍ ഹോട്ട്ലിലെ പറ്റു ബുക്കു പോലും മരിയാദക്കു എഴുതാനറിയില്ലന്ന് കോളേജില്‍ എല്ലാവര്‍ക്കും അറിയാവുന്ന പോലെ സീത്ക്കും അറിയാമായിരുന്നു !!

മാത്രമല്ല പണ്ട് രമേശനു വേണ്ടി ഞാന്‍ അവള്‍ക്ക് കൊടുത്ത പ്രേമലേഖനത്തിലെ ഒന്നു രണ്ട് വരികള്‍ ഇതിലും റിപ്പീറ്റ് ചെയ്തു വന്നതിനാല്‍ ഞാനാണാ മഹാപാതകത്തിനു പിന്നിലെന്നു പെട്ടന്നു കണ്ടുപിടിക്കപ്പെട്ടു.
പിന്നെ പറയണോ..!!!
അവള്‍ ക്ലാസ്സില്‍ എല്ലാവരുടെയും മുന്നില്‍ വച്ച് ‘ദാരിക‘ വധം രണ്ടാം ഭാഗം അവതരിപ്പിച്ച് എന്റെ തൊലിക്കട്ടി ഒരിക്കല്‍ കൂടി പരീക്ഷിച്ചു.

ക്ഷീണം തീര്‍ക്കാന്‍,രണ്ട് കുപ്പി ബിയറിന്റെ ബലത്തില്‍ ലേഡീസ് ഹോസ്റ്റലിന്റെ മുന്നില്‍ നിന്ന്

“പാലക്കാട്ടെ പട്ടത്തീ
നിന്നെ പിന്നെ കണ്ടോളാം”
എന്ന് മുദ്രാവാക്യം മുഴക്കിയ എന്നെ അവിടെ നിന്ന് തടികേടാകാതെ രക്ഷപ്പെടുത്തിയതു സേതുവായിരുന്നു,

പിന്നെ ഞങള്‍ ഒരേ ഹോസ്റ്റല്‍ റൂമില്‍ അണ്ടര്‍ വെയറോഴിച്ച് ബാക്കിയെല്ലാം ഷെയര്‍ ചെയ്തു ജീവിച്ച രണ്ട് കൊല്ലം.


എന്നും വൈകുന്നേരങളില്‍ ഗ്രൌണ്ടില്‍ മാനം നോക്കി കിടന്നപ്പോഴെല്ലാം അവന്‍ പറഞിരുന്നതു ശാരികയെ കുറിച്ചായിരുന്നു.അവളുടെ പാ‍ട്ടുകളെപ്പറ്റി, ചിരിക്കുമ്പോ തെളിയുന്ന നുണക്കുഴിയെപറ്റി, അന്നുടുത്ത ദാവണിയെ പറ്റി.


അത് എനിക്കു മാത്രമറിയാവുന്ന സേതുവിന്റെ പ്രണയമായിരുന്നു.

ശാരിക.

ഞങളുടെ ക്ലാസ്സിലെ പാട്ടുകാരി..,പുഞ്ജിരിയില്‍ മുഖം പൊതിഞു മാത്രമെ ഞാ‍നവളെ കണ്ടിട്ടുള്ളൂ,

‘നിലാവിന്റെ കുട്ടുകാരീ‘ എന്നവള്‍ക്കു പേരിട്ടതു ഞാനായിരുന്നു.

‘അവളോടു പറയടാ….‘ എന്നു ഞാന്‍ പറയുമ്പോഴൊക്കെ അവന്‍ പറയുമായിരുന്നു

“അതു വേണ്ടെളിയാ..
ഇതാ നല്ലത്, നിശബ്ദമായ പ്രണയം.
ചിലപ്പോ എന്നെങ്കിലുമൊരിക്കല്‍ ഞാന്‍ പറയാതെ തന്നെ അവള്‍ മനസിലാക്കിയേക്കും.
അല്ലാതെ എങനെ ഞാന്‍ പറഞാലും അതൊരുമാതിരി പൈങ്കിളി ആയിപ്പോകുമെടാ...“

‘മണ്ണാങ്കട്ട‘... നീ അവളോടു ഇതു പറഞില്ലെങ്കിലും എന്തെങ്കിലും സംസാരിച്ചൂ‍ടെ
അവളു നമ്മുടെ ഒരു ക്ലാസ്സ്മേറ്റ്ല്ലേടാ..‘’

എന്നു പറഞ് ഞാന്‍ ദേഷ്യപ്പെടുമായിരുന്നെങ്കിലും. എന്റ മനസിലെ പ്രണയസങ്കല്‍പ്പങളിലെ നായകന്‍ എന്നും സേതുവായിരുന്നു‍.

കാലം വളരെവേഗം നടന്നു, ഞങളെ കാത്തുനില്‍ക്കാതെ.

അവസാന ദിവസം സുധാകരന്‍ സാറിന്റെ ക്ലാസ്സില്‍ വച്ഛ്
ഒരു കവിത പാട് എന്ന് എല്ലാവരും നിര്‍ബന്ധിച്ചപ്പോ
അവന്‍ പാടിയ ചുള്ളിക്കാടന്‍ കവിത ഞാനിന്നും ഓര്‍ക്കുന്നു.

‘ചൂടാതെ പൊയി നീ,
നിനക്കയി ഞാനെന്‍ ചോര ചാറിച്ചുവപ്പിച്ച പനിനീര്‍പ്പൂവുകള്‍
കാണാതെ പോയി നീ ,
നിനക്കായി ഞാനെന്റെ പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍‘.


അവനതു പാടിക്കഴിഞപ്പോ എന്റ അടുത്തിരുന്ന ശാരിക ഷോളുകോണ്ട് കണ്ണു തുടയ്ക്കുന്നതു ഞാന്‍ കണ്ടു.

ഇക്കണോമിക്സിലെ സുബൈദയോട് ഞങളുടെ ക്ലാസ്സിലെ സുലൈമാനു വേണ്ടി ‘ബാര്‍ട്ടര്‍ സംബ്രദായത്തില്‍ ഹ്ര് ദയം കോടുക്കാനുണ്ടോ‘’ എന്ന് ചോദിച്ച് ആല്‍മരച്ചുവട്ടില്‍ നില്‍ക്കുമ്പോഴാണ്
ശാരികയുടെ റൂമ്മേറ്റും ഞങളുടെ ക്ലാസ്സിലെ കൊച്ചു സുന്ദരിയുമായ മീര എന്നെ കൈ കാണിച്ച് വിളിച്ചത്.

ഈശ്വരാ.... !!! ഉള്ളോന്നു കാളി

തലേദിവസം കണ്ട ‘നമുക്കു പാര്‍ക്കാം മുന്തിരിത്തോപ്പുകള്‍‘ എന്ന സിനിമയുടെ ഹാങൊവറില്‍
ഇന്നലെ ലൈബ്രറിയില്‍ വച്ച് മീരയോടു

‘’ ഒരു മുന്തിരിത്തോപ്പുണ്ട് പാര്‍ക്കാന്‍ വരുന്നോ മീരേ‘’
എന്നു സോളമന്‍ സ്റ്റൈലില്‍ ചോദിച്ചപ്പൊ അവള്‍ക്ക് ഫയല്‍മാനെപ്പോലെ ഒരു ചേട്ടനുണ്ടായിരുന്നു എന്നെനിക്കറിയില്ലയിരുന്നു.

ഇനി തല്ലാനെങാനും ആയിരിക്കോ എന്നു സംശയിച്ച് സംശയിച്ച് തന്നെയാണു ചെന്നത്.

പക്ഷേ അവള്‍്‍ക്കു പറയാനുണ്ടായിരുന്നത് ശാരികയെക്കുറിച്ചായിരുന്നു.
മൂന്നു കൊല്ലമായ് മീരക്കുമാത്രമറിയാവുന്ന ശാരികയുടെ പ്രണയത്തെക്കുറിച്ചായിരുന്നു.
കഥയിലെ നായകന്‍ സേതുവാണെന്നറിഞപ്പോ ഞാന്‍ അത്ഭുതപ്പെട്ടു പോയി !!!

മൂന്നു വര്‍ഷം ഒരേ ക്ലാസ്സില്‍ പഠിച്ചിട്ടും ഒരിക്കല്‍ പോലും മിണ്ടാതെ ഉള്ളിന്റെയുള്ളില്‍ നിറയെ സ്നേഹം കോണ്ട് നടന്നവര്‍.

ശാരികയും, സേതുവും.

പിരിയാന്‍ നേരം മാത്രം പരസ്പരം മനസുതുറന്നവര്‍.
ഏതോ സിനിമയിലെ കഥാപാത്രങളെപ്പോലെ.

അന്ന് ഉച്ചക്കു ശേഷം ആളൊഴിഞ ആ ക്ലാസ്സ് റൂമ്മില്‍, തളംകെട്ടിയ നിശബ്ദതയില്‍ ഞങളിരുന്നു.
ക്ലാസ്സ് റൂമില്‍ ചിതറിത്തെറിച്ച മൂന്നു വര്‍ഷത്തിലെ നല്ല ദിവസങളുടെ ഓര്‍മ്മയില്‍ മനസു തേങി.

എത്രയെത്ര തമാശകള്‍,
കാളിദാസനും, കുമാരനാശാനും,സച്ചിദാന്ദനും.എം.ടി യുമെല്ലാം ഭാവനകളുടെ തേരിലേറാന്‍ ഞങളെ പഠിപ്പിച്ചത് ഈ ക്ലാസ്സ് റൂമ്മില്‍ വച്ചായിരുന്നല്ലോ..
‘ഇറങുക മക്കളെ, പടിയിറങുക
എടുക്കുക ഭാണ്ടവും, കൊടുത്ത സ്നേഹവും.‘

മനസ്സില്‍ വന്ന രണ്ടു വരികളിതായിരുന്നു.

ലൈബ്രറിയുടെ മുന്നില്‍ വച്ച് ശാരിക ഓട്ടോഗ്രാഫ് സേതുവിനു നീട്ടുമ്പോ ഞാനും കൂടെയുണ്ടായിരുന്നു.
‘’ആരുമെഴുതിയിട്ടില്ല... ആദ്യം നീ എഴുതാമോ‘’
സേതുവിന്റെ കണ്ണുകളിലേക്കു നോക്കിയാണവള്‍ ചോദിച്ചത് പക്ഷേ അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു.

‘’ഓര്‍മ്മയുടെ താളുകളില്‍ ആദ്യം ഞാന്‍ തന്നെയാവട്ടെ അല്ലേ‘’

അവിടെ നിന്നു നടന്നു നീങുമ്പോ വേദന നിറഞ ശബ്ദത്തില്‍ ഒരു തമാശ പോലെ സേതു പറയുന്നതു ഞാന്‍ കേട്ടു.

പിന്നെ ശാരിക എനിക്കെഴുതാന്‍ ഓട്ടോഗ്രാഫു തന്നപ്പോ സേതു എന്താണെഴുതിയതന്നറിയാന്‍ ആ പേജുകള്‍ ഞാന്‍ മറിച്ചുനോക്കി.
അവസാന താളില്‍ സേതുവിന്റെ കൈപ്പട ഞാന്‍ കണ്ടു
‘’പോവുക നീ തുറന്ന വാതിലിലൂടെ നിറങളിലേക്ക്
മറക്കുക പ്രജ്ഞയില്‍ നിന്നെന്നെ മാത്രം.‘’

ഞാങളാ ക്യാംപസ്സിലെ കാറ്റിനെ തലോടി പതിയെ നടന്നു.
എല്ലാവരും തിരക്കിലാണ്, യാത്രപറയലുകള്‍, ഭാവിയെ പറ്റിയുള്ള ചര്‍ച്ചകള്‍,അവസാന വെള്ളമടിക്കു വട്ടം കൂട്ടുന്ന പാമ്പ് സുനിലും കൂട്ടരും.

ഞങള്‍ക്കു മാത്രം ഒന്നിലും പങ്കെടുക്കന്‍ തോന്നുന്നിയില്ല..എന്താണെന്നറിയാത്ത ഒരു വിഷമം.
ഇക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്റിനു താഴത്തെ വട്ടമാവിന്റെ ചുവട്ടില്‍ നിന്ന് സീതയും, സതീശനും കൈ വീശിക്കാണിച്ചു. സുബൈദക്കു ഗിഫ്റ്റ് കൊടുക്കാന്‍ വാങിയ അത്തറുകുപ്പി പൊക്കിപ്പിടിച്ച് സുലൈമാന്‍ ഓടുന്നു.

വിടപറയലിന്റെ വിഷമത്തിനിടയിലും എല്ലാവരും സന്തോഷിക്കുന്നു ഞങള്‍ക്കുമാത്രം ഒന്നിലും കൂടാന്‍ കഴിഞില്ല.

ഫെയര്‍ വെല്‍ പാര്‍ട്ടി നടന്നതു കരിയിലപ്പുതപ്പ് പുതച്ച ഞങളുടെ ആ ഓഡിറ്റോറിയത്തിലായിരുന്നു.
ഒടുവില്‍ ശാരികയുടെ പാട്ട്,
♫ ‘’ആരോ കമഴ്ത്തിവച്ഛോരോട്ടുരുളി പോലെ
ആകാശത്താവണിതിങ്കള്‍......‘’.

ഓഡിറ്റോറിയത്തിന്റെ മുകളിലെ മൈക്കിനടുത്ത് നിന്ന് ഒരു പഴയ ടേപ്പ് റെക്കൊര്‍ഡറില്‍ സേതു അതു റൊക്കോര്‍ഡ് ചെയ്തു.
അവന്റെ കണ്ണുകള്‍ കലങിയിരുന്നു.
.............................................................................................................
ചുട്ടുപോള്ളുന്ന വെയിലില്‍ എമിറേറ്റ്സ് റോഡിനടുത്ത്കൂടെ ഓഫീസ്സ് ലക്ഷ്യമാക്കി നടക്കുമ്പൊ മനസ്സില്‍ ഓര്‍ത്തു
സീ‍തയോടു പറയണം പഴയ കൂട്ടുകാര്‍ക്കാര്‍ക്കും ഇനി എന്റെ നമ്പര്‍ കൊടുക്കരുതെന്ന്,
എല്ലാവരും വിളിക്കുമെന്നെനിക്കറിയാം,
പക്ഷേ വേണ്ട
പഴയ പോലെ തമാശകളുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ഇപ്പോ എനിക്കു കഴിയില്ല..
ജീവിതം തന്നുകൊണ്ടിരിക്കുന്ന ബാലന്‍സ് ഷീറ്റുകളിലെല്ലാം നഷ്ട്ടങളുടെ അക്കങളാണു കൂടുതല്‍.
എന്തിനാ അവരുടെ മുന്നില്‍ ഒരു ട്രാജടി കഥാപാത്രമായ് മാറുന്നത്,
ആ പഴയ രൂപം തന്നെ അവരുടെ മനസിലിരിക്കട്ടെ, തമാശകളും സ്വപ്നങളുമായ് നടക്കുന്ന ആ പഴയ രൂപം.
അതുമതി.
നടത്തത്തിനു വേഗം കൂട്ടി
ചുണ്ടില്‍ ശാരിക പാടിയ ആ പാട്ട് വന്നു
വര്‍ഷങളെത്ര കഴിഞിട്ടും അവളുടെ ശബ്ദം ഇന്നും സേതു സൂക്ഷിക്കുന്നു.
അവളോര്‍ക്കുന്നുണ്ടാകുമോ സേതുവിനെ.....,
അവളറിയുന്നുണ്ടാകുമോ
തിരികെ ഒന്നും പ്രതീക്ഷിക്കാതെ സേതു ഇന്നും അവളെ സ്നേഹിക്കുന്നുവെന്ന്...

















Monday, August 3, 2009

കലാലയസ്മരണകളിലെ...സ്മിജയ ചരിതം.

MBA പഠന കാലം സംഭവഭഹുലമായിരുന്നു എന്ന് പറയാതെ വയ്യ.
പ്രൊജക്റ്റുകളും, പ്രെസന്റേഷനുകളും, അസൈമെന്റുകളും ഒക്കെയായ് തിരക്കിന്റെ കാലം.
പക്ഷെ അതിനിടയിലും സ്നേഹത്തിന്റെ സൌഹ്രദ ചരടുകള്‍.
ഒരു പ്രൊഫഷണല്‍ കൊള്ളേജിന്റെ വരാന്തയില്‍ ഒരിക്കലും നല്ല സൌഹ്രദങള്‍ കാണാന്‍ കഴിയില്ല എന്നു പറഞു കേട്ടതെല്ലാം തെറ്റാണെന്ന് അവിടുത്തെ ജീവിതം എന്നെ പഠിപ്പിച്ചു.

2nd സെമസ്റ്ററില്‍തന്നെ പ്രണയം പൊളിഞതുകൊണ്ട് ഞാനൊരു വേണുനാഗവള്ളി സ്റ്റെയ്ലില്‍ അവശതയുടെ ഏടുകള്‍ പാടുപെട്ടു മറിക്കുന്ന കാലം.


ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോ ഒരു ഓം ലറ്റു വാങിത്തന്നില്ലെങ്കിലും വൈകീട്ടു സെന്റി മൂക്കുമ്പൊ വയറുനിറച്ചു കള്ള് വാങിത്തരാന്‍ എനിക്കെന്റെ റൂം മേറ്റുകള്‍ ഉണ്ടായിരുന്ന കാലം...

“പ്രേമം അപ്പന്റെ കയ്യിലെ കാശിനോട് മാത്രമാണെന്ന്‘ പറഞിരുന്ന മാപ്പള ജൊജോയുടെ തിയ്യറിയും...
‘’പ്രേമം ജെ.പി ബാറിലെ നുരയുന്ന ബിയര്‍‘’ പോലെയാണെന്ന് പറഞിരുന്ന ഹരീഷും..എനിക്കു മുന്നില്‍ പുതിയ പ്രേമസങ്കല്‍പ്പങള്‍ നിരത്തിയിരുന്ന കാലം.

തിരക്കിന്റെ ഇടയിലും സൌഹ്രദ സദസുകള്‍ ഏറെയായിരുന്നു അവിടെ....

എന്റ്ട്രന്‍സ് എക്സാം സമയത്തുതന്നെ ഞാനും കഥാനായകന്‍ സ്മിജയും തമ്മില്‍ കൂട്ടുകാരായിരുന്നു.പിന്നെ ജെറാള്‍ഡും കൂടെ കൂടി.

“കാലക്കേടിന്റെ കൂടെ ശനിദശ “ഫ്രീ“ എന്ന് പറഞപോലെയാ ഞാനും സ്മിജയും ജെറള്‍ഡിന്റെ കൂട്ടുകാരായതു.

ജെറാള്‍ഡ് ആണെങ്കില്‍ യേശുക്രിസ്തുവിനു ശേഷം “ആരു” എന്ന ചൊദ്യത്തിനു ഒരു ഉത്തരമായി നില്‍ക്കുന്നവന്‍.

നായകന്‍ സ്മിജയ് ഒരു സംബവമാണെന്നാറിയാന്‍ അവന്റ ആ “ചിരി“ കേട്ടാല്‍ മാത്രം മതിയായിരുന്നു..
പലപ്പോഴും അതു കേള്‍ക്കുമ്പൊ ഞാന്‍ ആലോചിക്കാറുണ്ട് ഉണ്ണിപാപ്പന്റെ വീട്ടിലെ ചിരവമുട്ടിപോലെത്തെ ആ “പട്ടിയും ഇവനും തമ്മില്‍ എന്താ ബന്ധമെന്ന്.
“ശബ്ദസാമ്യം അത്രക്കായിരുന്നു”

ചിരി മാത്രമല്ല സ്വഭാവവും അതുപോലെതന്നെയായിരുന്നു!!!!
ആള്‍ക്കാരെ വെറുപ്പിക്കാന്‍ അവനെക്കഴിഞേ വേറെ ആളുണ്ടാവൂ..!!

കക്ഷിക്ക് ചില നിബന്ധനകളുണ്ട് ജീവിതത്തില്‍..

  1. സുന്ദരമായി ഡ്രസ്സ് ചെയ്യണം.
  2. കൊടി വച്ച ഹോട്ടലീന്നേ ഭക്ഷണം കഴിക്കൂ, അതും 2 ആഴ്ച്ചയില്‍ കൂടുതല്‍ പഴകിയതാകണം, മാത്രമല്ല,,, ബില്ല് 500 രൂപയെങ്കിലും വേണം.
  3. മാനേജുമെന്റ് മീറ്റുകള്‍ക്ക് മാര്‍ക്കെറ്റിങ് ഗെയ്മുകളില്‍ പങ്കെടുക്കുകയും തോല്‍ക്കുകയും വേണം.
  4. വളരെ സീരിയസ്സായ പ്രെസന്റേഷനുകളില്‍ കോമഡി കാണിക്കണം..
എന്നിങനെയൊക്കെയാണെങ്കിലും ഏതെങ്കിലും ‘തട്ടമിട്ട പെണ്‍കുട്ടിയെ കണ്ടാല്‍ 10 കൊല്ലം പട്ടിണികിടന്നവന്‍ ചക്കപുഴുക്ക് കണ്ടപോലെ ...”വാ പൊളിച്ചു ഒരു നില്‍ക്കുന്ന അവനു ദിവസവും എന്റെ കയ്യീനു “രണ്ടു കിട്ടിയില്ലെങ്കില്‍“ ഒരു സമാധാനവുമുണ്ടാവില്ല. കൊടുത്തില്ലെങ്കില്‍ എനിക്കും.

ഞങളുടെ ബാച്ചില്‍ ഒരു ഷഫീനയുണ്ടായിരുന്നു
മുല്ലപ്പൂ വിതറുന്ന പോലെ ചിരിക്കുന്നവള്‍ , കൊലുസിന്റെ കോഞ്ചല്‍ കെള്‍പ്പിച്ച്, അത്തറിന്റെ മണം വിടര്‍ത്തി ഒരു താറാവിനേപ്പോലെ കുണുങി കുണുങി നടന്നവള്‍, എന്റെ പൊട്ട കവിതകള്‍കേട്ട് കയ്യടിച്ഛിരുന്നവള്‍....
അവളെ കാണുമ്പേഴേ ഞാന്‍ പാടിത്തുടങുമായിരുന്നു

ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലോ സഖീ...
ഞാനീ ജനലഴി പിടിചൊന്നു നില്‍ക്കട്ടെ
നീയെന്‍ അരികത്തു തന്നെ നില്‍ക്കൂ....

തട്ടം നേരെയിട്ട്... ‘ഒന്നൂടെ പാടടാ വിന്‍ജ്ജീ.......എന്നു പറഞിരുന്ന ഞങളുടെ കൂട്ടുകാരി.

ഒരു ദിവസം രാവിലെതന്നെ സ്മിജയ് സീരിയസ്സായി പറയുന്നു
അളീ... എന്റെ മനസിലൊരു കമ്പനം....!!!

കമ്പനമോ..... ‘’എന്തുവാടെയ് രാവിലെത്തന്നെ ചൊറിയാന്‍ വന്നേക്കുന്നെ‘’
എനിക്കു ദേഷ്യം വന്നു....
തമാശ കളയടാ ഇതു സീരിയസ്സാ.....അവന്‍ പഴയ സിനിമയിലെ സത്യനെപ്പോലെ നിന്നു.
ഷഫീന , ഷഫീന എന്നടാ ആ കമ്പനം.!!!!
എന്നാലേ.... ആ കമ്പനത്തിന്റെ എക്കൊയില്‍ ‘’കൂമ്പിനിടി‘’ ,‘’കൂമ്പിനിടി‘’ എന്നു കേള്‍കുന്നുണ്ടൊന്ന് ശ്രദ്ദിച്ഛു നൊക്കിയെടാ...
‘പോടാ ഇതു സീരിയസ്സാ“.....അവന്‍ ഒന്നുകൂടെ വളഞു നിന്നു...
“ടേയ് പാകമാവുന്ന അണ്ടര്‍വെയര്‍ ഇട്ടാപ്പോരേടാ സ്മിജയാ‍ാ...
ജെറാള്‍ഡ് ഉപദേശിക്കാന്‍ നോക്കി..
അളീ.... നീ അവളുടെ ആങളയെ കണ്ടിട്ടുണ്ടോ...? ലവന്‍ വരുന്നതു തന്നെ ഒരു സ്കൊര്‍പ്പിയൊയിലാ... അതിന്റെ ടയറിനു നീ പണിയാകുമൊടാ....!!!

തടി കേടാക്കാതെ നീ ആ നില്‍ക്കുന്ന സീനുവിനെയൊ, ബിനീഷയെയൊ നൊക്കിക്കൊ...
അവളുമാര്‍ക്കാണേല്‍ “”ബുദ്ദീം ബോധോം“ ഇല്ലാത്തോണ്ട് ചിലപ്പൊ വീണേക്കും.

അല്ല അളീ.. ബുദ്ദീം ബോധൊം ഇല്ലെലും അവര്‍ക്കും ആഗ്രഹങളും സ്വപ്നങളും ഉണ്ടാവില്ലേ
എനിക്കൊരു സംശയം...!!!

എന്തൊക്കെ പറഞിട്ടും അവന്‍ “കൊണ്ടേ” പോകൂ എന്ന മട്ട്..
അതു എന്താണെന്ന കാര്യത്തിലെ സംശയമുള്ളൂ..
----നല്ല തല്ലാണോ അതോ നല്ല ഊക്കന്‍ ഇടിയൊ.....!!!!!!
അല്ലാതെ ലവളു വീഴില്ലന്ന് കട്ടായം..

പക്ഷെ അവന്‍ കുലുങിയില്ല...

കേളനും , പാലവും ഒരുമിച്ഛു കുലുങിയാലും ഞാനീ താറാവിനു ചൂണ്ടയിടും 101 തരം.
എന്ന പോളിസിയില്‍ അവന്‍ ഉറച്ചു നിന്നു...

പല സൈസിലുള്ള ചൂണ്ടകള്‍ മാറി മാറിയിട്ടെങ്കിലും അതെല്ലാം വളരെ സിം പിളായി പൊട്ടിപ്പൊയ്....

എങ്കിലും അവന്‍ തൊറ്റില്ല...
എത്ര സപ്ലി കിട്ടിയാലും ഞാന്‍ പിന്നെയും എഴുതും എന്ന പോലെ..അവന്‍ പിന്നെയും പിന്നെയും ട്രൈ ചെതുകൊണ്ടിരുന്നു

കൂട്ടുകാരെന്ന ഒറ്റ കാരണം കൊണ്ട് ആ മഹാപാതകത്തിനു ഞങള്‍ക്കും കൂട്ടുനില്‍ക്കേണ്ടിവന്നു.

അവന്റെ കാര്യം പറഞു ചെന്നതിനു എനിക്കു വീട്ടില്‍ നിന്നു കൊണ്ട്വരാമെന്നേറ്റ ‘പത്തിരിയും കോഴിക്കറിയും ക്യാന്‍സല്‍ ചെയ്യ്യപ്പട്ടു..
ലവള്‍ വരച്ച ഒരു ചിത്രം അവനുവേണ്ടി ‘അടിചു മറ്റാന്‍ പോയ മാന്യരില്‍ മാന്യനായ ഞങളുടെ മൂത്താപ്പ ജെറാള്‍ഡിനെ കണ്ണ്പൊട്ടുന്ന ചീത്ത കേട്ടതും പിന്നണിയില്‍ നടന്നതാ...

തട്ടമിട്ടുകണ്ടാല്‍ ടെക്സ്റ്റ്യില്‍ ഷൊപ്പിലെ ബൊമ്മയെപ്പോലും ലൈനടിക്കുന്ന ലവനു വേണ്ടി ഞങള്‍ നാറാവുന്നത്ര നാറി...

എന്നോ ഒരിക്കല്‍ അവള്‍ അവനെ നോക്കി ചിരിച്ഛെന്നു പറഞ് Hot Pot ലെ നാലാഴ്ച പഴക്കമുള്ള ബിരിയാണി ഞങളൊക്കൊണ്ട് തീറ്റിച്ചതും,
ഫോണില്‍ വിളിച്ച്
“അളീ എനിക്കുറങാന്‍ പറ്റുന്നില്ലടാ ഇവിടെയാകെ അത്തറിന്റെ മണം“ എന്നു പറഞ് അവന്റെ ആ വളിച്ച ചിരി ചിരിച്ച് പാതിരാത്രിയില്‍ എന്റെ ഉറക്കം കളഞതും..

പിന്നെ പലവട്ടം “അവള്‍ എന്നെ ശ്രദ്ദിക്കുന്നില്ലടാ...
നീ ആ പാട്ടൊന്നു പാടിക്കെ” എന്നു പറഞ് എന്റെ തോളില്‍ ചാരിയിരുന്നതും

മറക്കുമോ നീയെന്റ മൌനഗാനം ...

എന്നു ഞാന്‍ പാടുമ്പൊ.. അകലേക്കു നോക്കി ‘’കോഴി മുട്ടയിടുമ്പോഴത്തെയൊ മറ്റൊ ഭാവം പോലെ ഏതോ ഭാവം മുഖത്തു വരുത്തി അവനിരിക്കുമായിരുന്നു....

കാലം വളരെ വേഗം കടന്നു പൊയ്..
ഇന്റര്‍വ്യൂകള്‍, ഫൈനല്‍ പ്രസന്റേഷനുകള്‍, എക്സാംസ്....

എല്ലാവരും കൂടെ അടിച്ചു പൊളിച്ച ട്രിപ്പ്,
ഊട്ടിയിലെ കൊടും തണുപ്പില്‍ 5പെഗ്ഗ് റൊമനോവയുടെ ചൂടില്‍

show me the meaning being lonely...

എന്നു ചങ്ക് പൊട്ടിപ്പാടിയ പുല്‍ച്ചാടിയോട് എന്തു പറയണമെന്നറിയാതെ വിഷമിച്ഛു ഞാ‍ന്‍ നിന്നു..
ഓര്‍മ്മകളില്‍ കൊടൈക്കനാലിലെ ഒരു സന്ധ്യയായിരുന്നു....
ഇതുപോലെ ഒരു യാത്രയില്‍ നല്ല തണുപ്പുള്ള ആ നടപ്പാതയില്‍ വച്ച്
“ദേവാങ്കണങള്‍ കയ്യൊഴിഞ താരകം....
എന്നു ഞാന്‍ അവള്‍ക്കു വേണ്ടി പാടിയപ്പൊ... ഞാനാണാ താരകം എന്നവള്‍ മനസിലാക്കിയില്ല...
പക്ഷെ അവളായിരുന്നു ആ ദേവാങ്കന....
പ്രണയത്തിന്റെ യഥര്‍ത്ത ഫീല്‍ നഷ്ട്ടത്തിലാണു പുല്‍ച്ഛാടീ എന്നു ഞാന്‍ മനസില്‍ പറഞു..

ഒടുവില്‍ ഫെയര്‍വെല്‍ ദിനം വന്നു..

‘’എന്തൊക്കയൊ നിങളോടു പറയാന്‍ മറന്നു... പക്ഷെ എനിക്കതിപ്പോ ഓര്‍മിക്കാനും പറ്റുന്നില്ലല്ലോ’‘ എന്നു പറഞു വിമല്‍ മൈക്കിന്റെ മുന്നില്‍ നിന്നു കണ്ണു നിറച്ചപ്പൊ ഞാന്‍ തിരിച്ചറിഞു ഈ പ്രൊഫഷണല്‍ കോള്ളേജിന്റെ മതില്‍കെട്ടിനകത്ത് ഞങള്‍ കൊമ്പീറ്റ് ചെയ്തതു സ്നെഹിക്കാന്‍ മാത്രമായിരുന്നു എന്ന്.


ഏറ്റവും പുറകില്‍ ഞാനും സാദിഖും, അഫ്സലും, വിജയും, അരുണും, വിഷ്ണുവും, അനൂപും ജൊണുമെല്ലാം കൈകോര്‍ത്തുപിടിചു നിന്നു ‘ പിരിയില്ലയെന്നു മനസില്‍ പറഞ്’

സ്മിജയ് സംസാരിക്കാനെത്തിയപ്പൊ എല്ലാവരും അവന്റെ പതിവു തമാശയാണു പ്രദീക്ഷിച്ഛിരിക്കുക...ഞാനും

പക്ഷെ അവന്‍ തുടങിയതു ഇങനെയായിരുന്നു..
‘’‘നമ്മുടെ ക്യാമ്പസ് ഒരു വല്ല്യ കുളമാണു...
ഒരുപാടു മീനുകളുള്ള ഒരു കുളം..
ഞാനിവിടെ വന്നപ്പോ അതില്‍ ഒരു നല്ല മീനിനെ കണ്ടു...ഒരു സ്വര്‍ണ്ണമത്സ്യം.!!!
മറ്റു മീനുകളെയൊന്നും ശ്രദ്ദിക്കാതെ ഞാനാ മീനിനു വേണ്ടി മാത്രം ചൂണ്ടയിട്ടു..
അപ്പൊഴാണു ഞാന്‍ കാണുന്നതു വേറെ ഒന്നുരണ്ട് പേര്‍ കൂടി ആ സ്വര്‍ണ്ണമത്സ്യത്തിനായ് ചൂണ്ടയിടുന്നു, അവരാണെങ്കില്‍ എന്നെക്കാള്‍ കേമന്മ്മാര്‍ ...
ഞാന്‍ കുളത്തിലേക്കു എടുത്തു ചാടി അവരുടെ ചൂണ്ടയിലെല്ലാം വെറെ ചില മീനികളെ കൊളുത്തിയിട്ടു... ഒടുവില്‍ ഞാ‍ന്‍ മാത്രമായി...ദ്രിതി പിടിക്കാതെ ഞാനാ മീനിനെത്തന്നെ നോക്കിയിരുന്നു...സ്നേഹത്തോടെ...പക്ഷെ ആ മീന്‍ എന്റെ ചൂണ്ടയില്‍ കൊത്തിയില്ല...
ഇടയ്ക്കൊക്കെ ഞാ‍ന്‍ കരഞിരുന്നെങ്കിലും വേറെ മീനിനെ നോക്കി ഞാന്‍ പോയില്ല..അങനെ നാളുകള്‍ ഒരുപാടു കഴിഞു ഇന്നു രാവിലെ ഞാനാ ചൂണ്ട വെറുതെ ഒന്നു പൊന്തിച്ചു നോക്കി...അപ്പോഴാണു ഞാനറിയുന്നതു... ഞാനാ ചൂണ്ടയില്‍ ഇരയൊന്നും കോര്‍ത്തിരുന്നില്ലാ എന്നു. എങ്കിലും എനിക്കു സന്തൊഷമുണ്ട് എന്റെ ചൂണ്ട്ക്കൊളുത്ത് ആ മീനിനെ വേതനിപ്പിച്ചില്ലല്ലോ....
ഇന്ന് ആ മീന്‍ മറ്റോരു വഴിയിലൂടെ പോവുകയാണു...ഞാനാ മീനിനു എല്ലാ ഭാവുകങളും നേരുന്നു....‘’


എല്ലാവരും നിശബ്ദരായിരുന്നുപോയ്
ഒരു തമാശ മാത്രമാണെന്നു ഞങള്‍ കരുതിയിരുന്നതു അവനെ എത്ര മാത്രം വിഷമിപ്പിച്ചിരുന്ന ഒന്നായിരുന്നു എന്ന് അപ്പോഴാണു ഞാന്‍ തിരിച്ചറിഞത്...

എന്റ കവിതകള്‍ അടിചു മാറ്റി By സ്മിജയ് എന്നു എഴുതി ,എനിക്കു തന്നെ മെസ്സേജ് അയച്ചിരുന്ന അവനെ ഞങള്‍ വിളിച്ഛിരുന്നതു
‘’മാഗ്നിഫിഷ്യ്ന്റ് തീഫ് ‘’ എന്നായിരുന്നു
അവിടെയുണ്ടായിരുന്ന എല്ലാവരുടെയും ഹ്രദയം കവര്‍ന്നുകൊണ്ടാണു അവന്‍ ഇറങിപ്പോന്നതെന്നെനിക്കുതോന്നി്.
രാജകീയനായ കള്ളന്‍....

സ്റ്റേജില്‍ നിന്നു അവന്‍ ഇറങി നടക്കുമ്പോ അടുത്തയാളുടെ പേരു വിളിക്കാന്‍പോലും മറന്ന് നാസിനി കണ്ണ് തുടയ്ക്കുന്നതു ഞാന്‍ കണ്ടു...
ഏറ്റവും മുന്നിലെ കസ്സേരയില്‍ ഇരുന്നിരുന്ന തട്ടം കൊണ്ട് മുഖം മറച്ച, പാല്‍നിലാവുതോല്‍ക്കുന്ന ആ‍ മുഖത്തെ ഭാവമെന്താണെന്നറിയാന്‍ ഞാന്‍ എത്തി നോക്കി
പക്ഷെ ആ കറുത്ത തട്ടം എന്നില്‍ നിന്നു ആ മുഖം മറച്ചിരുന്നു....

Tuesday, July 28, 2009

‘’ സ്റ്റാറ്റ്ട് കാമറ ആക്ഷന്‍ ..എന്റെ ആദ്യ സിനിമ..

ഡിഗ്രി പഠന കാലത്താണു കഥ നടക്കുന്നതു....
ഈക്കണൊമിക്സൊ അതൊ ഞാനൊ എന്ന സംശയത്തില്‍ 11nd ഇയര്‍ പഠനകാലം.

സിനിമ എന്നും മോഹമായിരുന്നു....
സംവിധായകനാകണം എന്ന എന്റെ മൊഹം കൊള്ളേജില്‍ പാട്ടാണു..
കഥ പറഞും ഫ്രൈം എന്നു പറഞും ഞാന്‍ എല്ലാവരേയും കത്തിവെക്കുന്നതുകൊണ്ടു ഞാന്‍ സിനിമ എന്നു പറഞാല്‍ തന്നെ എന്തൊ..എല്ലാവരും ബയങ്കര തിരക്കിലാകും...ക്ലാസ്സ് ടെസ്റ്റ് , അസൈമെന്റ് എന്നിങനെ എല്ലാവരും തിരക്കിലാകും..
പെണ്‍കുട്ടികളാണെങ്കില്‍ എന്നെ പണ്ടെ ബയങ്കര ഈഷ്ടമാണു
“ചെകുത്താന്‍ കുരിശു കണ്ടപൊലെയാ...
ഒരെണ്ണം അടുത്തേക്കു വരില്ല അല്ലെലും ഞാനൊന്നും ആ കാര്യത്തില്‍ ഒരു എര ആയിരുന്നില്ല..അതിനു വെണ്ടി മാത്രം കൊള്ളെജില്‍ വരുന്ന കുഞാലിമാര്‍ ഉണ്ടായിരുന്നു ഐസ്ക്രീം പൊലെ അലിയിപ്പിക്കാന്‍ അവന്മാരെ കഴിഞെ വെറെ ജന്മമങള്‍ ഉണ്ടാകൂ...എന്റെ റജീനമാരേ......നിങള്‍ക്കെന്റെ പ്രണാമം.


അങനെ എന്റെ കഥ പറയലും കത്തിവെപ്പും കുറച്ചു വയീനൊട്ടവുമൊക്കെയായി കാലം മുന്നൊട്ടു പൊകവെ..
പെട്ടന്നു എനിക്കൊരു “ആഗ്രഹം“ (ദുരാഗ്രഹം)

“ ഒരു ഷൊര്‍ട്ടു ഫിലിം പിടിക്കണം“.
ആഗ്രഹം തൊന്നിയ നിമിഷം ഞാന്‍ പൊക്കറ്റിലെക്കു നൊക്കി...
എന്റെയല്ല(അതു സ്വതവെ പൂച്ചക്കുള്ള സ്തലമാ...പെറ്റു കിടക്കെ അല്ലേ ചുമ്മാ കിടക്കെ ചെയ്യാം ഞാ‍ന്‍ ഒരു ശല്ല്യത്തിനും പൊകാറില്ല)

ജിംസന്റെ പൊക്കറ്റ്.....ജിംസന്‍ ഞ്ങളുടെ വേള്‍ഡ് ബാങ്ക് ആണു...

അളിയാ...... എന്നെ എന്റെ സ്നെഹത്തൊടെയുള്ള വിളിയില്‍ അവന്‍ അപകടം ഒന്നും മണത്തിരിക്കില്ല...പാവം !!!!

അവനാണെങ്കില്‍ മനസു നിറയെ പ്രണയവും കൈ നിറയെ പലിശക്കു കൊടുക്കാനുള്ള കാശും കൊണ്ടു നടക്കുന്നു...
എവന്‍ തന്നെ എന്റെ പ്രൊഡുസര്‍...
“”ദൈവമേ ഈ കൊടീശ്വരനെ ഒരു ലക്ഷപ്രബു ആക്കണേ“........
പ്രശ്നം വേറെ ആയിരുന്നു..
മറ്റേ ലവന്മാരറിഞാല്‍ പിന്നെ ഈ ജന്മത്തില്‍ സിനിമ പൊയിട്ടു ഒരു സിനിമാ ടിക്കറ്റു പ്പൊലും എടുക്കാന്‍ പറ്റില്ല..

ഞാന്‍ അറിയാതെ വിളിചു പൊയീ......ആണ്ടവാ കാത്തൊണേ..... (എന്നെ മത്രം)

പിന്നെ കൂലംകുഷ്മായ ചിന്തകളായിരുന്നു
എങനെ ലവനെ കുഴിയില്‍ വീഴ്ത്താം.....????


എന്നും രാവിലെ 8.30 മുതല്‍ 9.30 വരെ അവനു പജ്ജാര എക്ക്സ്പൊര്‍ട്ടിങ് ഉണ്ടു...
ഈപൊര്‍ട്ടു ചെയുന്നതു കൊരട്ടിക്കാരി ജിമ്സി.....
ആ സമയത്തു അവന്‍ എല്ലാം മറന്നു ലൊഡിങ്ങില്‍ ആയിരിക്കും...


സദാരണ ആ സമയത്താണു ഇല നക്കിപട്ടികള്‍ അവ്ന്റെ അടുത്തുനിന്നും കടം വാങാന്‍ വരുന്നതു ജോലിയിലെ ശ്രദ്ദ കളയാതെ തന്നെ പൊക്കറ്റിലെ പേഴ്സു എടുത്തു ഒരു എറിയലുണ്ടു... അമ്മൊ....അതു കാണണം...

കാമുകിയുടെ മുന്‍പില്‍ കര്‍ണ്ണന്‍ തൊറ്റ് പൊകുന്ന ദാനം.... 9.30 കഴിഞാല്‍ എല്ലാത്തിന്റെയും കഴുത്തിനു കുത്തിപ്പിടിചു ഒരു നില്‍പ്പുണ്ട്....അപ്പൊ കംസന്‍ പൊലും തൊറ്റു പൊകും..(കിട്ടാ കടങള്‍ എഴുതി പാവം എത്ര പേന കളഞിരിക്കുന്നു)

അങനെ ആ തിങ്കളാഴ്ച വന്നു...
അതെ ഞായറാഴ്ച്ചയുടെ പിറ്റെ ദിവസം...

തലേ ദിവസത്തെ ഹങൊവര്‍ മാറതെ ഉല്ലാസ് ക്ലാസ്സില്‍ വരുന്ന ദിവസം,,കുഞാലി കുളിക്കുന്ന ദിവസം, അങനെ ഒട്ടേറെ പ്രത്യകത്കള്‍ ഉള്ള ദിവസം...

അതിനെക്കള്‍ വലുതായി ബീന മിസ്സിന്റെ ക്ലാസ്സുള്ള ദിവസം...
എന്നെ പണ്ടേ മിസ്സിനു വല്ല്യ ഈഷ്ടമാണു....ക്ലാസ്സില്‍ എന്നെ കണ്ടാല്‍ അപ്പൊ പറയും

“മറ്റുള്ളവരുടെ ജീവിതം കൂടി തുലയ്കാതെ വല്ല സിനിമക്കൊ അല്ലേ കാന്റീനിലൊ മറ്റൊ പൊയി ഇരുന്നൂടെടെയ് “ അറ്റന്റന്‍സ് ഞാന്‍ ഈട്ടൊളാമല്ല്.....

അതുകൊണ്ടു തന്നെ ഞാന്‍ ആ ചൊദ്യം പരമാവദി ഒഴിവാക്കാറുണ്ട്..


പക്ഷെ അന്നു ഞാന്‍ രാവിലെ തന്നെ അംബലത്തില്‍ പൊയി ഒരുത്തനെ കുഴിയില്‍ ചാടിക്കാനുള്ള പ്രാര്‍ത്തനയൊക്കെ കഴിഞു, അത്ത്യവശ്യം വഴിപാടുകളൊക്കെ കടം പറഞും(കലിക്കലെ മുത്തിയുടെ മുന്നില്‍ ഞാന്‍ എന്നും വേള്‍ഡ് ബാങ്കിന്റെ മുന്നില്‍ കൈ നീട്ടുന്ന ഇഡ്യക്കാരെപ്പൊലെയാണു...
ഈങൊട്ടു വാങല്‍ മാത്രമെ ഉള്ളൂ അങൊട്ടു ഒന്നും കൊടുക്കലില്ല)

സകല ദൈവങളെയും വിളിച്ച് ക്ലാസ്സില്‍ ചെന്നു....
എന്റെ പ്രദീക്ഷ തെറ്റിയില്ല

പതിവു പൊലെ ലവനും ലവളും പജ്ജസാര ഉരുട്ടി കളിക്കുന്നുണ്ട്...

ഒരു അവ ശബ്ദത്തില്‍ അളിയാ... എന്നു വിളിചു ഞാന്‍ അവരുടെ അടുത്തു ചെന്ന് ഇരുന്നു...

“സ്വര്‍ഗ്ഗത്തില്‍ കാക്കയൊ”“ എന്ന മട്ടില്‍ ലവന്‍ എന്നെ ഒന്നു നോക്കി

തങ്ങള്‍ക്കു ജനിക്കുന്ന കുട്ടിയെ IPS ആക്കണൊ അതൊ IAS ആക്കണൊ അല്ലേ നിന്റെ വീടിന്റെ അടുത്ത പാറമടയില്‍ മെറ്റല്‍ ഉടയ്ക്കാന്‍ വിടണോ എന്ന ചര്‍ചയൊ മറ്റൊ ആണു നടന്നിരുന്നതു....

എന്താടെയ്” ഒരു അവലക്ഷണം കെട്ട വരവു....?

ഈതു തന്നെ പറ്റിയ അവസരം അവനാണെങില്‍ പജ്ജാര മല ഇടിഞതിന്റെ ദേഷ്യത്തിലാ...

അളിയാ ഒരു 3000 രൂപ വേണം “ വിനീത വിധേയനയി ഞാന്‍ ചൊദിചു...

മറ്റൊരു അവസരത്തിലാനെങ്കില്‍ നിന്നെ തൂക്കി വിറ്റാ കിട്ടില്ലല്ലോടെയ് മൂന്ന് രൂപ എന്നിട്ടാ‍ണൊ 3000 എന്നു തിരിച്ചു ചൊദിച്ചേനെ...


പക്ഷെ ഈപ്പൊ ലവന്‍ കര്‍ണ്ണന്‍ അല്ലേ....
മാത്രമല്ല
പജ്ജാര മല , പാറമട, കാമുകി...എന്റെ അമ്മൊ.............

"എടുത്തോണ്ട് പൊടെയ്" എന്നു പറഞു പേഴ്സ്സ് വലിച്ചെറിഞ് വീണ്ടും പാറമടയും IAS ഉം എന്ന വിഷയത്തിലെക്കു തിരിഞു...

ഞാനാണെങ്കില്‍ കിട്ടിയ അവസരം പാഴാക്കതെ 3000 രൂപയുടുത്ത് ഒറ്റ് മുങല്‍..

“പണ്ട് കിന്നാരത്തുംബി സുരബിയില്‍ വന്നളിയാ എന്നു പറഞപ്പൊ ലൈവ് ക്ലാസ്സില്‍ നിന്നു അന്‍സാര്‍ അപ്രത്യക്ഷനായ പോലെ.......

ക്ലാസ്സില്‍ നിന്നു ഇറങുമ്പൊഴാണു ജിംസന്‍ ആ നടുക്കുന്ന ചൊദ്യം കെട്ടതു..


“നീ ആ വട്ട് കേസിന്റെ സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ പൂവാണെന്നു കെട്ടല്ലൊടെയ്... നെനെക്കു വല്ല ചൊറിച്ചിലും ഉണ്ടോടെയ്........???

സിനിമയോ..............???

എന്റെ ഗുരുവായൂരു പുണ്ണാളാ....എന്നവന്‍ വിളിച്ചതു മൂ‍ന്നു ദിവസം കഴിഞപ്പൊഴാണു ഞാന്‍ അറിഞതു..

---കാരണം

അന്നു മുങിയ ഞാന്‍ പിന്നെ പൊങുന്നതു മൂന്നിന്റെ അന്നാണു...
വരുമ്പൊ കയ്യില്‍ ഒരു സ്ക്രിപ്റ്റും ഉണ്ടായിരുന്നു...
ഒരു സിനിമാ ഷൂട്ടിങൊ സ്ക്രിപ്റ്റൊ കാണാത്ത ഞാന്‍ രണ്ടു ദിവസം ഉറക്കമുളച്ചും അച്ചന്റെ കയ്യില്‍ നിന്നും അടിച്ചു മാറ്റിയ രണ്ട് കാജ ബീഡി ആഞുവലിച്ചും എഴുതിയതാ.....

പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു....

അഭിനയ ചക്രവര്‍ത്തി മൂപ്പന്‍ (സിജൊണ്‍) നായകനായ് കാസ്റ്റ് ചെയ്യപ്പെട്ടു,,.

മെക്കപ്പു ചെയ്ത അനീഷെട്ടനൊടു എവനെ ഒരു ഭ്രാന്തനാക്കി മെക്കപ്പു ചെയ്യണം എന്നു പറഞപ്പൊ....
“എവനെന്തിനാടെയ് മേക്കപ്പ് രാവിലെ കുളിക്കാതെ എണീറ്റ് വന്ന് അഭിനയിചാ പൊരേ...എന്ന് ചൊദിച്ചതും, മൂപ്പന്റെ മുഖത്ത് നവരസങളും...വായില്‍ നവ തെറികളും വന്നതും ഓര്‍ക്കുന്നു...ഭാവി കുഞ്ചാക്കൊയെ യാ കളിയാക്കുന്നെ..(കുഞ്ചാക്കൊ കെള്‍ക്കണ്ട അല്ല കാട്ടിലെ കുഞ്ചാക്കൊ ഇങനെ ആയിരിക്കും അല്ലേ ഭഗവാനേ.....)

സഹ കതാപാത്രങളെ ക്ലാസ്സില്‍ നിന്നു തന്നെ കണ്ടെത്തി, കുഞാലി, ഉല്ലാസ്സ്,റിന്റൊ,അന്‍സു, കാറാന്‍, ലോലന്‍.......

അതു വരെ സിനിമ എന്നു പറഞാല്‍ കുനിച്ഛു നിര്‍ത്തി എന്റെ പുറത്തു കുര്‍ബാന കൂടാറുള്ള എല്ലാവരും എന്റെ മുന്‍പില്‍ വിനീതവിധേയരായി നിന്നു...ഹൊ. ഹൊയ്..എത്ര മനൊഹരം,,,,,,

പക്ഷെ... ഫീസു വങാന്‍ നേരം മാത്രം വീട്ടുകാരുടെ മുന്നില്‍ അഭിനയിച്ചു പരിചയമുള്ള പരിപ്പിനെയും മറ്റും കാമറയുടെ മുന്നില്‍ അഭിനയിപ്പിക്കാന്‍
“ജീവിതത്തില്‍ ഒരു മതിലു പോലും ചാടിക്കടന്നിട്ടില്ലാത്ത ഞാന്‍ “മലയാള ഭാഷയുടെ മതിലു പലവട്ടം ചാടിക്കടന്ന്‍ പല പുതിയ വാക്കുകളും ഉപയൊഗിക്കേണ്ടിവന്നു......


എന്തായാലും

ജനുവരി മാസത്തിലെ ആ നല്ല പ്രഭാതത്തില്‍ പനംബിള്ളി കൊള്ളേജിന്റെ ആ വലിയ ഗ്രൌഡില്‍ നിശബ്ദതയെ കീറിമുറിച്ഛുകൊണ്ട് ഞാന്‍ വിളിച്ഛു പറഞു

‘’ സ്റ്റാറ്റ്ട് കാമറ ആക്ഷന്‍ .............................................

ഒരു വൈഡ് ആഗ്ഗിള്‍ ഷൊട്ടില്‍ ജഡ പിടിച്ഛ മുടിയും ഭ്രാന്തന്‍ ജല്‍പ്പനങളുമായി സിജൊണ്‍ ഇറങി വന്നപ്പൊ ഞാന്‍ വിളിച്ചു പറഞു “”
കട്ട്

എല്ലാവരും കൈ മൈ മറന്നു അഭിനയിച്ഛൂ.....

ഉല്ലാസിന്റെ അഭിനയം കാമറയുടെ ക്യാപ്പും റിന്റൊന്റെ കൈയ്യും ഒടിച്ഛു...

“ഭാവം വാരി വിതറുംബൊഴാണൊടെയ് കാമറായും കൊണ്ട് വരുന്നെ...” എന്നവന്‍ ചൊദിച്ഛപ്പൊ ഞാനവനില്‍ ഒരു ഭാവി ഹീറൊയെ കണ്ടു...
പക്ഷേ...കമറാ മാന്‍ സുധീഷേട്ടന്റെ മുഖത്ത് ജീവിതത്തിലെ വില്ലനെയും ഞാന്‍ കണ്ടു...
“ഓസിനു ഷൂട്ട് ചെയ്തു തരേം വേണം പിന്നെ നിന്റെയൊക്കെ വായിലിരിക്കുന്നതു കെള്‍ക്കേം വേണൊടാ.....മൈ .....ത മാവുകളെ..........
ആക്ഷനു മുന്‍പു ഞാന്‍ “കട്ട്“ പറഞതു കൊണ്ടു രെക്ഷപ്പെട്ടു......

സി ഡി പ്രകാശനത്തിന്റെ തലേദിവസം എഡിറ്റിങ് സ്റ്റുഡിയൊയില്‍ പോക്കറ്റില്‍ ആകേയുള്ള 250 രൂപയിലെക്കും ഒരിക്കലും ചിരിക്കാത്ത എഡിറ്ററുടെ മുഖത്തേക്കും മാറി മാറി നോക്കി ഞാനിരുന്നു....എന്തു ഡയലൊഗ്ഗ് പറയണം എന്ന് ഒരു നിശ്ചയവുമില്ലതെ......

എഡിറ്റു ചെയ്ത കൊപ്പിയുമായീ രാത്രി 2 മണി സമയത്ത് എന്റെ റെയ്ജ്ജര്‍ സൈക്കിളും തള്ളി ചാ‍ലക്കുടിയുടെ മാറിലൂടെ ഞാന്‍ നടന്നു......
സുരഭി തിയറ്ററിന്റെ മുന്നില്‍ ഏതൊ പുതിയ സിനിമയുടെ റിലീസുമായി കൊടിതൊരണങള്‍ ഉയര്‍ത്തിയിരിക്കുന്നു... എന്റെ മനസ്സിലും

റിലീസ് സിനിമയുടെ പെട്ടി കൊണ്ടു വരുന്ന ദിനങളിലെ ബഹളങളില്‍ ഞാനും പങ്ക് ചെര്‍ന്നിട്ടുള്ളതാണു...

എന്റെ സിനിമയുടെ പെട്ടി ഈ പാതിരാത്രിയില്‍ എന്റെ സൈക്കിളിന്റെ പുറകിലുണ്ട് … എല്ലാ ബഹളങളും എന്റെ മനസിലായിരുന്നു....

തിങ്ങി നിറഞ ആ ചെറിയ ഓഡിറ്റൊറിയത്തിന്റെ സ്റ്റേജില്‍ ലൊനപ്പന്‍ നംബാടന്‍ മാഷും , മറ്റു അതിദികളും തിങിനിറഞു ഈരിക്കുംബൊ മൈക്കിലൂടെ യു എസ് മാഷിന്റെ അനൌന്‍സ്മെന്റ് കേട്ടു…

അടുത്തത് ടെലി ഫിലിം പ്രകാശനംഎം പി നിറ്വഹിക്കുന്നു,


“ആദ്യ കൊപ്പി സംവിധായകന്റെ കയ്യില്‍ നിന്നും സി.ഐ സുധര്‍ശന്‍ ഏറ്റുവാങുന്നു..

സദസ്സില്‍ നിറഞ കയ്യടികള്‍ക്കിടയില്‍ എന്റെ കൊച്ചു സിനിമ പ്രകാശനം ചെയ്യപ്പെട്ടു..

ആദ്യ കൊപ്പി കൈ മാറുംബൊ എന്റെ കൈകള്‍ വിറച്ചിരുന്നില്ല്ല…
മനസ്സില്‍ സിനിമ എന്താണെന്നു ജീവിതം കൊണ്ടു പടിപ്പിച ഗുരുക്കന്‍മാരായി മനസ്സില്‍ കണ്ട എല്ലാവരെയും ഓര്‍ത്തു…

ഒരു ദ്രിദ്രന്റെ സബന്നമായ സിനിമാ സ്വപ്നങളുടെ സാക്ഷാത്കാരം.

എന്റെ എല്ലാ ആഗ്രഹങള്‍ക്കും കൂടെ നിന്നിട്ടുള്ള ജിംസനൊടു എങനെ നന്ദി പറയുമെന്നറിയതെ മൈക്കിന്റെ മുന്നില്‍ ഞാന്‍ പതറി നിന്നു…

അല്ലെങ്കിലും അവനൊടുള്ള കടപ്പാട് നന്ദി പറഞാല്‍ തീരുമൊ..

പോക്കറ്റില്‍ 10 രൂപ തികചും എടുക്കാനില്ല്ലാത്തപ്പൊഴും സ്നെഹത്തിനു ഒട്ടും കുറവില്ലാതെ എല്ലാത്തിനും എന്റെ കൂടെ നിന്ന
എന്റെ കൂട്ടുകാരൊടും ഞാന്‍ എങനെയാ നന്ദി പറയുക…
ഒന്നും പറയാന്‍ കഴിഞില്ല്ല …
മൌനത്തില്‍ ഒരു പ്രസംഗം നടത്തിയ ആദ്യത്തെ വ്യക്ത്തി ചിലപ്പൊ ഞാനായിരിക്കും..

സ്റ്റേജില്‍ നിന്നു ഇറങി നടക്കുംബൊ ഈരു വശത്തും നിന്നും കുട്ടികള്‍ എഴുന്നെറ്റു നിന്നു കൈ അടിക്കുന്നുണ്ടായിരുന്നു..
കണ്ണില്‍ നിന്നു ഒരു തുള്ളി അടര്‍ന്നു വീണു
അപ്പൊ…..പുറകിലെ ചെറിയ സ്ക്രീനില്‍ കറുത്ത ഫ്രെയ്മില്‍ വെളുത്ത അക്ഷരങളില്‍ ഇങനെ എഴുതി കാണിക്കുന്നുണ്ടായിരുന്നു…

Directed by Pandavas…


Sunday, July 26, 2009

എന്റെ മഴ

മഴ ഓര്‍മ്മ്കളുടെ നൊംബരം പൊലെ.. സ്വപ്നങളുടെ ഭാവം പൊലെ വെളുത്ത മഴത്തുള്ളികള്‍..... വീണിടത്ത് ഒരു അടയാളം മത്രം ശേഷിപ്പിച്ച് ചിലപ്പൊള്‍ കൂട്ടത്തില്‍ കൂടി എവിടെയൊ അപ്രത്യക്ഷ്മാകുന്നു. മഴ അങിനെയാണു അല്ല എല്ലാ മഴകളും അങിനെയാണു. എവിടെനിന്നൊ വന്നു എവിടെക്കൊ പൊകുന്നു... പാടത്തു കളിക്കാന്‍ നില്‍ക്കുംബൊള്‍ കേള്‍ക്കാം അകലെ നിന്ന് മഴയുടെ വലിയ ശബ്ധ്ത്തൊടെയുള്ള വരവു,.. വരംബിലൂടെ ഓടുംബൊള്‍ തൊട്ടു പുറകെയുണ്ടാവും ചിലപ്പൊള്‍ കിതപ്പിനു മുകളില്‍ നനവിന്റെ കരിംബടം തന്ന് അല്ലെങ്കില്‍ എന്നൊടു പിണങി കൂട്ടു വെട്ടി ഏതൊ വഴിയില്ലൂടെയുള്ള ഒളിചു പൊക്ക് അപ്പൊഴും എനിക്കായവന്‍ തണുത്ത കാറ്റിനെ തരും നെഞ്ഞൊടടുക്കിപ്പിടിക്കാന്‍. പിന്നെ അംബലമുറ്റത്തെ ആലിന്‍ ചുവട്ടില്‍ അവനെ കാണാതെയുള്ള ഓളിചു നില്‍പ്പ് പക്ഷെ എപ്പൊഴും അവന്‍ എന്നെ കണ്ടെത്തുമായിരുന്നു... സ്കൂള്‍ വരാന്തയില്‍ നില്‍ക്കുംബൊല്‍ കാ‍ണാം അകലെ നിന്നുള്ള് മഴയുടെ വരവു... എന്നെ തൊടാന്‍ കഴിയാതെ പിണങി, കൂട്ടുവെട്ടി ഉറക്കെ ശബ്ധ്മുണ്ടാക്കി അവന്റെ തിരിചു പൊക്ക്... ആദ്യം എന്റെ പുത്തനുടുപ്പു നനച്ച ദുറ്വാശിക്കാരനായി... പിന്നെ ചൂരല് കഷായത്തിന്റെ ചൂടുള്ള കയ്‌വെള്ളയിലേക്കു നിന്റെ തണുപ്പു... ഒടുവില്‍ എപ്പൊഴൊ നീ എന്റെ മറക്കാനാകാത്ത കൂട്ടുകാരനായി.. പിന്നെയും പിന്നെയും എന്നിലേക്കൊടിയെത്തിയും ചിലപ്പൊഴൊക്കെ ഞാന്‍ നിന്നിലലിഞും. എന്റെ വേദനകളില്‍ കരഞും ,,സന്തൊഷങളില്‍ ആടിത്തിമിറ്ത്തും നീ എന്നൊടൊപ്പമുണ്ടായിരുന്ന നാളുകള്‍. ഒടുവില്‍ അവദികഴിഞുള്ള നിന്റെ തിരിചു പൊക്കില്‍ കരഞു ഞാന്‍ നില്‍ക്കുംബൊള്‍ അകലെ കൈ വീശി നീ മറഞതും... നാളുകള്‍ക്കപ്പുറം പുതുമണമുള്ള സ്പ്രെ അടിച്ചു ഒരു വിരുന്നുകാരനെപ്പൊലെ നിന്റെ വരവ്.... പിന്നെ കൊളെജിന്റെ വരാന്തയില്‍ അവള്‍ക്ക് കൊടുക്കാന്‍ ഒരു പൂവുമായി നില്‍ക്കുംബൊള്‍ ഒരു കൂട്ടായ് ചാറ്റല്‍ മഴയായ് നീ വന്നതും.. ഒരിക്കല്‍ അവളുടെ കുടക്കീഴിലേക്കു ഓടിക്കയറാന്‍ എന്നെ സഹായിച്ച് ഒരു കുസ്രുതി മഴയായ് പിന്നെയും നീ വന്നു.. ഒടുവുല്‍ പ്രെമനൈരാശ്യത്തില്‍ ഹൊസ്റ്റ്ലിന്റെ ടെറസ്സിലിരുന്ന് വെള്ളമടിക്കുംബൊ എന്നൊട് ചിയെര്‍സ് പറയാനും നീ വന്നു... ഈനി എന്റെ യാത്രയിലും നീ വെണം യാത്രാവേളയില്‍ നാടാകെ കെള്‍ക്കെ ഉറക്കെ കരയാനും തീ നാളങളെന്നെ വിഴുങുംബൊ അകലെ മാറി നിന്നു ഏങലടിക്കാണ്നും ഒടുവില്‍ കത്തിയമറന്ന ചാരത്തിലേക്കു ഒരല്‍പ്പം കുളിരുമായ് പിന്നെയും നീ............

ഓര്‍മ്മകള്‍ ഈല്ലാതിരിക്കുന്നതാ‍ണു നല്ലതു....
അതിന്റെ പൊടിപിടിച മണത്തിനിടയില്‍ നിന്നും വരുന്ന ചില തെങലുകളില്‍ മനസു പിടയും...ദെയ്‌വമെ...എന്തിനാണു പിന്നെയും പിന്നെയും എന്നെ ഓര്‍മകളുടെ മാറാല വലകളില്‍ കുരുക്കി നീ ശ്വാസം മുട്ടിക്കുന്നതു......

Wednesday, July 22, 2009

മഴ നനയുന്നതു എനിക്കു വലിയ ഈഷ്ട്മായിരുന്നു.......
ക്യംബസിലെ ഒരു ചാറ്റല്‍ മഴയില്‍ അവളുടെ കുട കീഴിലെക്കു ഓടികയറി പാതി നനഞു നടക്കാന്‍ കൊതിച് നാളുകള്‍.....
പക്ഷെ അവളും കുട കൊണ്ടു വരാത്ത മടിയത്തിയായിരുന്നു....
ഒടുവില്‍ അവസാന സെമസ്റ്റരില്‍ കടങ്ങളെല്ലാം വീട്ടി
കണീരിന്റെ പെരുമഴയില്‍ എന്നെ തനിയെ നനയാന്‍ വിട്ട് അവള്‍ യത്രപറഞു......
ഈപ്പൊ എല്ലാ ചറ്റല്‍ മഴകളും പറയാതെ പൊയ ആ ഈഷ്ടത്തിന്റെ
ഓര്‍മ്മപെടുത്തലുകളില്‍ എന്നെ നനയിക്കുന്നു.........