Tuesday, July 28, 2009

‘’ സ്റ്റാറ്റ്ട് കാമറ ആക്ഷന്‍ ..എന്റെ ആദ്യ സിനിമ..

ഡിഗ്രി പഠന കാലത്താണു കഥ നടക്കുന്നതു....
ഈക്കണൊമിക്സൊ അതൊ ഞാനൊ എന്ന സംശയത്തില്‍ 11nd ഇയര്‍ പഠനകാലം.

സിനിമ എന്നും മോഹമായിരുന്നു....
സംവിധായകനാകണം എന്ന എന്റെ മൊഹം കൊള്ളേജില്‍ പാട്ടാണു..
കഥ പറഞും ഫ്രൈം എന്നു പറഞും ഞാന്‍ എല്ലാവരേയും കത്തിവെക്കുന്നതുകൊണ്ടു ഞാന്‍ സിനിമ എന്നു പറഞാല്‍ തന്നെ എന്തൊ..എല്ലാവരും ബയങ്കര തിരക്കിലാകും...ക്ലാസ്സ് ടെസ്റ്റ് , അസൈമെന്റ് എന്നിങനെ എല്ലാവരും തിരക്കിലാകും..
പെണ്‍കുട്ടികളാണെങ്കില്‍ എന്നെ പണ്ടെ ബയങ്കര ഈഷ്ടമാണു
“ചെകുത്താന്‍ കുരിശു കണ്ടപൊലെയാ...
ഒരെണ്ണം അടുത്തേക്കു വരില്ല അല്ലെലും ഞാനൊന്നും ആ കാര്യത്തില്‍ ഒരു എര ആയിരുന്നില്ല..അതിനു വെണ്ടി മാത്രം കൊള്ളെജില്‍ വരുന്ന കുഞാലിമാര്‍ ഉണ്ടായിരുന്നു ഐസ്ക്രീം പൊലെ അലിയിപ്പിക്കാന്‍ അവന്മാരെ കഴിഞെ വെറെ ജന്മമങള്‍ ഉണ്ടാകൂ...എന്റെ റജീനമാരേ......നിങള്‍ക്കെന്റെ പ്രണാമം.


അങനെ എന്റെ കഥ പറയലും കത്തിവെപ്പും കുറച്ചു വയീനൊട്ടവുമൊക്കെയായി കാലം മുന്നൊട്ടു പൊകവെ..
പെട്ടന്നു എനിക്കൊരു “ആഗ്രഹം“ (ദുരാഗ്രഹം)

“ ഒരു ഷൊര്‍ട്ടു ഫിലിം പിടിക്കണം“.
ആഗ്രഹം തൊന്നിയ നിമിഷം ഞാന്‍ പൊക്കറ്റിലെക്കു നൊക്കി...
എന്റെയല്ല(അതു സ്വതവെ പൂച്ചക്കുള്ള സ്തലമാ...പെറ്റു കിടക്കെ അല്ലേ ചുമ്മാ കിടക്കെ ചെയ്യാം ഞാ‍ന്‍ ഒരു ശല്ല്യത്തിനും പൊകാറില്ല)

ജിംസന്റെ പൊക്കറ്റ്.....ജിംസന്‍ ഞ്ങളുടെ വേള്‍ഡ് ബാങ്ക് ആണു...

അളിയാ...... എന്നെ എന്റെ സ്നെഹത്തൊടെയുള്ള വിളിയില്‍ അവന്‍ അപകടം ഒന്നും മണത്തിരിക്കില്ല...പാവം !!!!

അവനാണെങ്കില്‍ മനസു നിറയെ പ്രണയവും കൈ നിറയെ പലിശക്കു കൊടുക്കാനുള്ള കാശും കൊണ്ടു നടക്കുന്നു...
എവന്‍ തന്നെ എന്റെ പ്രൊഡുസര്‍...
“”ദൈവമേ ഈ കൊടീശ്വരനെ ഒരു ലക്ഷപ്രബു ആക്കണേ“........
പ്രശ്നം വേറെ ആയിരുന്നു..
മറ്റേ ലവന്മാരറിഞാല്‍ പിന്നെ ഈ ജന്മത്തില്‍ സിനിമ പൊയിട്ടു ഒരു സിനിമാ ടിക്കറ്റു പ്പൊലും എടുക്കാന്‍ പറ്റില്ല..

ഞാന്‍ അറിയാതെ വിളിചു പൊയീ......ആണ്ടവാ കാത്തൊണേ..... (എന്നെ മത്രം)

പിന്നെ കൂലംകുഷ്മായ ചിന്തകളായിരുന്നു
എങനെ ലവനെ കുഴിയില്‍ വീഴ്ത്താം.....????


എന്നും രാവിലെ 8.30 മുതല്‍ 9.30 വരെ അവനു പജ്ജാര എക്ക്സ്പൊര്‍ട്ടിങ് ഉണ്ടു...
ഈപൊര്‍ട്ടു ചെയുന്നതു കൊരട്ടിക്കാരി ജിമ്സി.....
ആ സമയത്തു അവന്‍ എല്ലാം മറന്നു ലൊഡിങ്ങില്‍ ആയിരിക്കും...


സദാരണ ആ സമയത്താണു ഇല നക്കിപട്ടികള്‍ അവ്ന്റെ അടുത്തുനിന്നും കടം വാങാന്‍ വരുന്നതു ജോലിയിലെ ശ്രദ്ദ കളയാതെ തന്നെ പൊക്കറ്റിലെ പേഴ്സു എടുത്തു ഒരു എറിയലുണ്ടു... അമ്മൊ....അതു കാണണം...

കാമുകിയുടെ മുന്‍പില്‍ കര്‍ണ്ണന്‍ തൊറ്റ് പൊകുന്ന ദാനം.... 9.30 കഴിഞാല്‍ എല്ലാത്തിന്റെയും കഴുത്തിനു കുത്തിപ്പിടിചു ഒരു നില്‍പ്പുണ്ട്....അപ്പൊ കംസന്‍ പൊലും തൊറ്റു പൊകും..(കിട്ടാ കടങള്‍ എഴുതി പാവം എത്ര പേന കളഞിരിക്കുന്നു)

അങനെ ആ തിങ്കളാഴ്ച വന്നു...
അതെ ഞായറാഴ്ച്ചയുടെ പിറ്റെ ദിവസം...

തലേ ദിവസത്തെ ഹങൊവര്‍ മാറതെ ഉല്ലാസ് ക്ലാസ്സില്‍ വരുന്ന ദിവസം,,കുഞാലി കുളിക്കുന്ന ദിവസം, അങനെ ഒട്ടേറെ പ്രത്യകത്കള്‍ ഉള്ള ദിവസം...

അതിനെക്കള്‍ വലുതായി ബീന മിസ്സിന്റെ ക്ലാസ്സുള്ള ദിവസം...
എന്നെ പണ്ടേ മിസ്സിനു വല്ല്യ ഈഷ്ടമാണു....ക്ലാസ്സില്‍ എന്നെ കണ്ടാല്‍ അപ്പൊ പറയും

“മറ്റുള്ളവരുടെ ജീവിതം കൂടി തുലയ്കാതെ വല്ല സിനിമക്കൊ അല്ലേ കാന്റീനിലൊ മറ്റൊ പൊയി ഇരുന്നൂടെടെയ് “ അറ്റന്റന്‍സ് ഞാന്‍ ഈട്ടൊളാമല്ല്.....

അതുകൊണ്ടു തന്നെ ഞാന്‍ ആ ചൊദ്യം പരമാവദി ഒഴിവാക്കാറുണ്ട്..


പക്ഷെ അന്നു ഞാന്‍ രാവിലെ തന്നെ അംബലത്തില്‍ പൊയി ഒരുത്തനെ കുഴിയില്‍ ചാടിക്കാനുള്ള പ്രാര്‍ത്തനയൊക്കെ കഴിഞു, അത്ത്യവശ്യം വഴിപാടുകളൊക്കെ കടം പറഞും(കലിക്കലെ മുത്തിയുടെ മുന്നില്‍ ഞാന്‍ എന്നും വേള്‍ഡ് ബാങ്കിന്റെ മുന്നില്‍ കൈ നീട്ടുന്ന ഇഡ്യക്കാരെപ്പൊലെയാണു...
ഈങൊട്ടു വാങല്‍ മാത്രമെ ഉള്ളൂ അങൊട്ടു ഒന്നും കൊടുക്കലില്ല)

സകല ദൈവങളെയും വിളിച്ച് ക്ലാസ്സില്‍ ചെന്നു....
എന്റെ പ്രദീക്ഷ തെറ്റിയില്ല

പതിവു പൊലെ ലവനും ലവളും പജ്ജസാര ഉരുട്ടി കളിക്കുന്നുണ്ട്...

ഒരു അവ ശബ്ദത്തില്‍ അളിയാ... എന്നു വിളിചു ഞാന്‍ അവരുടെ അടുത്തു ചെന്ന് ഇരുന്നു...

“സ്വര്‍ഗ്ഗത്തില്‍ കാക്കയൊ”“ എന്ന മട്ടില്‍ ലവന്‍ എന്നെ ഒന്നു നോക്കി

തങ്ങള്‍ക്കു ജനിക്കുന്ന കുട്ടിയെ IPS ആക്കണൊ അതൊ IAS ആക്കണൊ അല്ലേ നിന്റെ വീടിന്റെ അടുത്ത പാറമടയില്‍ മെറ്റല്‍ ഉടയ്ക്കാന്‍ വിടണോ എന്ന ചര്‍ചയൊ മറ്റൊ ആണു നടന്നിരുന്നതു....

എന്താടെയ്” ഒരു അവലക്ഷണം കെട്ട വരവു....?

ഈതു തന്നെ പറ്റിയ അവസരം അവനാണെങില്‍ പജ്ജാര മല ഇടിഞതിന്റെ ദേഷ്യത്തിലാ...

അളിയാ ഒരു 3000 രൂപ വേണം “ വിനീത വിധേയനയി ഞാന്‍ ചൊദിചു...

മറ്റൊരു അവസരത്തിലാനെങ്കില്‍ നിന്നെ തൂക്കി വിറ്റാ കിട്ടില്ലല്ലോടെയ് മൂന്ന് രൂപ എന്നിട്ടാ‍ണൊ 3000 എന്നു തിരിച്ചു ചൊദിച്ചേനെ...


പക്ഷെ ഈപ്പൊ ലവന്‍ കര്‍ണ്ണന്‍ അല്ലേ....
മാത്രമല്ല
പജ്ജാര മല , പാറമട, കാമുകി...എന്റെ അമ്മൊ.............

"എടുത്തോണ്ട് പൊടെയ്" എന്നു പറഞു പേഴ്സ്സ് വലിച്ചെറിഞ് വീണ്ടും പാറമടയും IAS ഉം എന്ന വിഷയത്തിലെക്കു തിരിഞു...

ഞാനാണെങ്കില്‍ കിട്ടിയ അവസരം പാഴാക്കതെ 3000 രൂപയുടുത്ത് ഒറ്റ് മുങല്‍..

“പണ്ട് കിന്നാരത്തുംബി സുരബിയില്‍ വന്നളിയാ എന്നു പറഞപ്പൊ ലൈവ് ക്ലാസ്സില്‍ നിന്നു അന്‍സാര്‍ അപ്രത്യക്ഷനായ പോലെ.......

ക്ലാസ്സില്‍ നിന്നു ഇറങുമ്പൊഴാണു ജിംസന്‍ ആ നടുക്കുന്ന ചൊദ്യം കെട്ടതു..


“നീ ആ വട്ട് കേസിന്റെ സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ പൂവാണെന്നു കെട്ടല്ലൊടെയ്... നെനെക്കു വല്ല ചൊറിച്ചിലും ഉണ്ടോടെയ്........???

സിനിമയോ..............???

എന്റെ ഗുരുവായൂരു പുണ്ണാളാ....എന്നവന്‍ വിളിച്ചതു മൂ‍ന്നു ദിവസം കഴിഞപ്പൊഴാണു ഞാന്‍ അറിഞതു..

---കാരണം

അന്നു മുങിയ ഞാന്‍ പിന്നെ പൊങുന്നതു മൂന്നിന്റെ അന്നാണു...
വരുമ്പൊ കയ്യില്‍ ഒരു സ്ക്രിപ്റ്റും ഉണ്ടായിരുന്നു...
ഒരു സിനിമാ ഷൂട്ടിങൊ സ്ക്രിപ്റ്റൊ കാണാത്ത ഞാന്‍ രണ്ടു ദിവസം ഉറക്കമുളച്ചും അച്ചന്റെ കയ്യില്‍ നിന്നും അടിച്ചു മാറ്റിയ രണ്ട് കാജ ബീഡി ആഞുവലിച്ചും എഴുതിയതാ.....

പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു....

അഭിനയ ചക്രവര്‍ത്തി മൂപ്പന്‍ (സിജൊണ്‍) നായകനായ് കാസ്റ്റ് ചെയ്യപ്പെട്ടു,,.

മെക്കപ്പു ചെയ്ത അനീഷെട്ടനൊടു എവനെ ഒരു ഭ്രാന്തനാക്കി മെക്കപ്പു ചെയ്യണം എന്നു പറഞപ്പൊ....
“എവനെന്തിനാടെയ് മേക്കപ്പ് രാവിലെ കുളിക്കാതെ എണീറ്റ് വന്ന് അഭിനയിചാ പൊരേ...എന്ന് ചൊദിച്ചതും, മൂപ്പന്റെ മുഖത്ത് നവരസങളും...വായില്‍ നവ തെറികളും വന്നതും ഓര്‍ക്കുന്നു...ഭാവി കുഞ്ചാക്കൊയെ യാ കളിയാക്കുന്നെ..(കുഞ്ചാക്കൊ കെള്‍ക്കണ്ട അല്ല കാട്ടിലെ കുഞ്ചാക്കൊ ഇങനെ ആയിരിക്കും അല്ലേ ഭഗവാനേ.....)

സഹ കതാപാത്രങളെ ക്ലാസ്സില്‍ നിന്നു തന്നെ കണ്ടെത്തി, കുഞാലി, ഉല്ലാസ്സ്,റിന്റൊ,അന്‍സു, കാറാന്‍, ലോലന്‍.......

അതു വരെ സിനിമ എന്നു പറഞാല്‍ കുനിച്ഛു നിര്‍ത്തി എന്റെ പുറത്തു കുര്‍ബാന കൂടാറുള്ള എല്ലാവരും എന്റെ മുന്‍പില്‍ വിനീതവിധേയരായി നിന്നു...ഹൊ. ഹൊയ്..എത്ര മനൊഹരം,,,,,,

പക്ഷെ... ഫീസു വങാന്‍ നേരം മാത്രം വീട്ടുകാരുടെ മുന്നില്‍ അഭിനയിച്ചു പരിചയമുള്ള പരിപ്പിനെയും മറ്റും കാമറയുടെ മുന്നില്‍ അഭിനയിപ്പിക്കാന്‍
“ജീവിതത്തില്‍ ഒരു മതിലു പോലും ചാടിക്കടന്നിട്ടില്ലാത്ത ഞാന്‍ “മലയാള ഭാഷയുടെ മതിലു പലവട്ടം ചാടിക്കടന്ന്‍ പല പുതിയ വാക്കുകളും ഉപയൊഗിക്കേണ്ടിവന്നു......


എന്തായാലും

ജനുവരി മാസത്തിലെ ആ നല്ല പ്രഭാതത്തില്‍ പനംബിള്ളി കൊള്ളേജിന്റെ ആ വലിയ ഗ്രൌഡില്‍ നിശബ്ദതയെ കീറിമുറിച്ഛുകൊണ്ട് ഞാന്‍ വിളിച്ഛു പറഞു

‘’ സ്റ്റാറ്റ്ട് കാമറ ആക്ഷന്‍ .............................................

ഒരു വൈഡ് ആഗ്ഗിള്‍ ഷൊട്ടില്‍ ജഡ പിടിച്ഛ മുടിയും ഭ്രാന്തന്‍ ജല്‍പ്പനങളുമായി സിജൊണ്‍ ഇറങി വന്നപ്പൊ ഞാന്‍ വിളിച്ചു പറഞു “”
കട്ട്

എല്ലാവരും കൈ മൈ മറന്നു അഭിനയിച്ഛൂ.....

ഉല്ലാസിന്റെ അഭിനയം കാമറയുടെ ക്യാപ്പും റിന്റൊന്റെ കൈയ്യും ഒടിച്ഛു...

“ഭാവം വാരി വിതറുംബൊഴാണൊടെയ് കാമറായും കൊണ്ട് വരുന്നെ...” എന്നവന്‍ ചൊദിച്ഛപ്പൊ ഞാനവനില്‍ ഒരു ഭാവി ഹീറൊയെ കണ്ടു...
പക്ഷേ...കമറാ മാന്‍ സുധീഷേട്ടന്റെ മുഖത്ത് ജീവിതത്തിലെ വില്ലനെയും ഞാന്‍ കണ്ടു...
“ഓസിനു ഷൂട്ട് ചെയ്തു തരേം വേണം പിന്നെ നിന്റെയൊക്കെ വായിലിരിക്കുന്നതു കെള്‍ക്കേം വേണൊടാ.....മൈ .....ത മാവുകളെ..........
ആക്ഷനു മുന്‍പു ഞാന്‍ “കട്ട്“ പറഞതു കൊണ്ടു രെക്ഷപ്പെട്ടു......

സി ഡി പ്രകാശനത്തിന്റെ തലേദിവസം എഡിറ്റിങ് സ്റ്റുഡിയൊയില്‍ പോക്കറ്റില്‍ ആകേയുള്ള 250 രൂപയിലെക്കും ഒരിക്കലും ചിരിക്കാത്ത എഡിറ്ററുടെ മുഖത്തേക്കും മാറി മാറി നോക്കി ഞാനിരുന്നു....എന്തു ഡയലൊഗ്ഗ് പറയണം എന്ന് ഒരു നിശ്ചയവുമില്ലതെ......

എഡിറ്റു ചെയ്ത കൊപ്പിയുമായീ രാത്രി 2 മണി സമയത്ത് എന്റെ റെയ്ജ്ജര്‍ സൈക്കിളും തള്ളി ചാ‍ലക്കുടിയുടെ മാറിലൂടെ ഞാന്‍ നടന്നു......
സുരഭി തിയറ്ററിന്റെ മുന്നില്‍ ഏതൊ പുതിയ സിനിമയുടെ റിലീസുമായി കൊടിതൊരണങള്‍ ഉയര്‍ത്തിയിരിക്കുന്നു... എന്റെ മനസ്സിലും

റിലീസ് സിനിമയുടെ പെട്ടി കൊണ്ടു വരുന്ന ദിനങളിലെ ബഹളങളില്‍ ഞാനും പങ്ക് ചെര്‍ന്നിട്ടുള്ളതാണു...

എന്റെ സിനിമയുടെ പെട്ടി ഈ പാതിരാത്രിയില്‍ എന്റെ സൈക്കിളിന്റെ പുറകിലുണ്ട് … എല്ലാ ബഹളങളും എന്റെ മനസിലായിരുന്നു....

തിങ്ങി നിറഞ ആ ചെറിയ ഓഡിറ്റൊറിയത്തിന്റെ സ്റ്റേജില്‍ ലൊനപ്പന്‍ നംബാടന്‍ മാഷും , മറ്റു അതിദികളും തിങിനിറഞു ഈരിക്കുംബൊ മൈക്കിലൂടെ യു എസ് മാഷിന്റെ അനൌന്‍സ്മെന്റ് കേട്ടു…

അടുത്തത് ടെലി ഫിലിം പ്രകാശനംഎം പി നിറ്വഹിക്കുന്നു,


“ആദ്യ കൊപ്പി സംവിധായകന്റെ കയ്യില്‍ നിന്നും സി.ഐ സുധര്‍ശന്‍ ഏറ്റുവാങുന്നു..

സദസ്സില്‍ നിറഞ കയ്യടികള്‍ക്കിടയില്‍ എന്റെ കൊച്ചു സിനിമ പ്രകാശനം ചെയ്യപ്പെട്ടു..

ആദ്യ കൊപ്പി കൈ മാറുംബൊ എന്റെ കൈകള്‍ വിറച്ചിരുന്നില്ല്ല…
മനസ്സില്‍ സിനിമ എന്താണെന്നു ജീവിതം കൊണ്ടു പടിപ്പിച ഗുരുക്കന്‍മാരായി മനസ്സില്‍ കണ്ട എല്ലാവരെയും ഓര്‍ത്തു…

ഒരു ദ്രിദ്രന്റെ സബന്നമായ സിനിമാ സ്വപ്നങളുടെ സാക്ഷാത്കാരം.

എന്റെ എല്ലാ ആഗ്രഹങള്‍ക്കും കൂടെ നിന്നിട്ടുള്ള ജിംസനൊടു എങനെ നന്ദി പറയുമെന്നറിയതെ മൈക്കിന്റെ മുന്നില്‍ ഞാന്‍ പതറി നിന്നു…

അല്ലെങ്കിലും അവനൊടുള്ള കടപ്പാട് നന്ദി പറഞാല്‍ തീരുമൊ..

പോക്കറ്റില്‍ 10 രൂപ തികചും എടുക്കാനില്ല്ലാത്തപ്പൊഴും സ്നെഹത്തിനു ഒട്ടും കുറവില്ലാതെ എല്ലാത്തിനും എന്റെ കൂടെ നിന്ന
എന്റെ കൂട്ടുകാരൊടും ഞാന്‍ എങനെയാ നന്ദി പറയുക…
ഒന്നും പറയാന്‍ കഴിഞില്ല്ല …
മൌനത്തില്‍ ഒരു പ്രസംഗം നടത്തിയ ആദ്യത്തെ വ്യക്ത്തി ചിലപ്പൊ ഞാനായിരിക്കും..

സ്റ്റേജില്‍ നിന്നു ഇറങി നടക്കുംബൊ ഈരു വശത്തും നിന്നും കുട്ടികള്‍ എഴുന്നെറ്റു നിന്നു കൈ അടിക്കുന്നുണ്ടായിരുന്നു..
കണ്ണില്‍ നിന്നു ഒരു തുള്ളി അടര്‍ന്നു വീണു
അപ്പൊ…..പുറകിലെ ചെറിയ സ്ക്രീനില്‍ കറുത്ത ഫ്രെയ്മില്‍ വെളുത്ത അക്ഷരങളില്‍ ഇങനെ എഴുതി കാണിക്കുന്നുണ്ടായിരുന്നു…

Directed by Pandavas…


10 comments:

  1. pandavarkku ella vidha bhavukagalum nerunnu.....
    pinne blog orupadishttamayi..........
    ithil chekutthanetha kurishetha ennumathram oru confution...........ok

    iniyum ezhuthanamm ninte jeevithavum athhile noolaa malakalum........ur's kadhu{sanford}

    ReplyDelete
  2. Oru suvarna swapna saakhaathakarathine nimishangal... podinarmathil gramya bhashayil... chalkudy puzha ozhukukayayiruno atho... valiya kanalooo??? randayirunalum vellam vellam sarvathra.... baki pooripikandavar pooripicholum....

    ReplyDelete
  3. നന്ദന്റെ പൊസ്റ്റും കമന്റും വായിച്ചു വന്നപോഴാ പാണ്ഡവാസിനെ കാണുന്നത് ആ കമന്റ് തന്നെ വളരെ ക്യാച്ചിങ്ങ് നന്ദനു പിന്നെ ക്മന്റിടാം നേരെ ഇങ്ങൊട്ട് വന്നു പയ്യന്‍ ചുമ്മ എന്നും പാഞ്ഞാ വായ്ന ഹുടങ്ങിയത് പിന്നെ ദേ ഈ പെട്ടിയുടെ അടുത്ത് വന്നിട്ടാ തല പൊക്കിയത് ..
    ചില്ലറ പുള്ളിയല്ലന്നു മനസ്സിലായി മോനെ നീയ്യി ബൂലോകത്തു ഒന്നും ഒതുങ്ങൂല്ലാ .. ബല്യ വെടികെട്ടായി അങ്ങു പറ പറക്കും അന്നു വന്നു അഭിനന്ദിക്കാന്‍ പറ്റീല്ലങ്കിലോ ഇന്നാ ഇപ്പൊഴേ പിടിച്ചോ എല്ലാ ഭാവുകങ്ങളും ....
    അപ്പോള്‍ പറഞ്ഞു വന്നത് ഭൂലോകത്തേക്ക് സ്വാഗതം

    ReplyDelete
  4. hi machhaaaaaaaaaaaaa.............

    assalayittundu ketto.orikkalum madangi varaatha nammude aa nanmayudeyum snehathinteyum pookkaalathinte ormakkai ninte ee srushty nilakollatteee..........

    '''maravi jeevithathil anivarya maya oru gadagamanu.........angilum nammude aa kalaalaya ormakal namme vittu piriyathirikkatte nte iswaraaaaaaaaaaaaa'''

    WITH LOVE PUPPAIIIIIIIIIII...............i miss alot.............

    ReplyDelete
  5. മൌനത്തില്‍ ഒരു പ്രസംഗം നടത്തിയ ആദ്യത്തെ വ്യക്ത്തി ചിലപ്പൊ ഞാനായിരിക്കും..
    nalla post ..ആശംസകൾ..പക്ഷെ സ്പെല്ലിംഗ് മിസ്റ്റേക്കുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

    ReplyDelete
  6. നന്ദിയുണ്ട് കാദര്‍...
    മാണിക്യം:നിങളുടെ അഭിപ്രായത്തിനു നന്ദി, സിനിമ ഇപ്പൊഴും മൊഹമാണു, സാഹചര്യങള്‍ എന്നെ ഈ വെയര്‍ഹവ്സില്‍ കെട്ടിട്ടിരിക്കുകയാ..പക്ഷെ ഞാന്‍ തിരിച്ചു പൊകും ദൈവം അനുഗ്രഹിച്ചാല്‍.
    താരകന്‍:നന്ദി, എന്റെ ബ്ലൊഗില്‍ വന്നതിനു.സ്പെല്ലിംഗ് മിസ്റ്റേക്കുകൾ ഒഴിവാക്കാൻ ശ്രമിക്കാം. ഞാന്‍ മലയളം ടൈപ്പ് ചെയ്യാന്‍ പഠിക്കുന്നേ ഉള്ളൂ...

    ReplyDelete
  7. Its happens in every ones life, those who are going to make something. Its a positive thing.

    ReplyDelete
  8. കലക്കി. സത്യത്തില്‍ വായിച്ചപ്പോ മനസ്സു നിറഞ്ഞു.

    കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങളൊക്കെ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു... പഠിയ്ക്കുന്ന കാലത്ത്. ടെലിഫിലിം, ആല്‍ബം എന്നൊക്കെ. കഥയും പാട്ടും എഴുതി, സംവിധാനവും സ്വപ്നം കണ്ടു നടന്ന ആ കാലത്ത് നായകനാകാനും വില്ലനാകാനും പാട്ടിന് സംഗീതം കൊടുക്കാനും എന്തിന് ഗതാഗതം വരെ ചെയ്യാന്‍ തയ്യാറായി എന്റെ പ്രിയ കൂട്ടുകാരും...

    എത്ര കഥകള്‍ തല്ലിക്കൂട്ടി, എത്ര പാട്ടുകള്‍ എഴുതി... എല്ലാ ആഗ്രഹങ്ങളും ആഗ്രഹങ്ങളായി തന്നെ അവശേഷിച്ചു എന്ന് പറയേണ്ടതില്ലല്ലോ :)

    അതെല്ലാം ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്. ഒന്നൂടെ പറയുന്നു... പോസ്റ്റ് ഇഷ്ടപ്പെട്ടു.

    ReplyDelete
  9. Good daaa.....
    Very Nice...Congratzzz...

    ReplyDelete
  10. i am just studying malayalam typing,
    spelling mistake athu karanama... sariyakaam.
    thanks for all

    ReplyDelete