Sunday, September 27, 2009

‘മതിലു‘കളില്‍ ഞാന്‍

“ഇനിയുറങാന്‍ കഴിയില്ലൊരിക്കലുമത്രയും
തൊഴുതുണരാന്‍ ദേവിയില്ലാത്ത കോവിലിന്‍-
മുന്നിലായാല്‍ത്തറത്തിണ്ണയില്‍
ഞാനിരുന്നെങ്ങോ മൊഴിയുന്ന പാഴ്കിനാവുകള്‍.
പാലതന്‍ ചോട്ടിലും, മുത്തശ്ശിക്കുന്നിലും ആല്‍ത്തറക്കാവിലും
തുടികൊട്ടിയാടുന്ന കോലങളില്‍ രാത്രികാലങളില്‍
മോഹമര്‍പ്പിച്ചൊരാ കുങ്കുമചുവപ്പിന്റെ ആഴങളില്‍
വീണു പരതുന്ന ഏകയാം മോഹങള്‍...“

ഞാന്‍ ചൊല്ലി നിര്‍ത്തി.
ചായകോപ്പ ചുണ്ടോടടുപ്പിചു.
സാറിന് നല്ല ചായവെക്കാനും അറിയാം അല്ലേ..!!!
കുടിച്ചു തീര്‍ന്ന ഗ്ഗാസ് ബാലക്കണിയിലെ തിണ്ണയില്‍ വച്ച് സാര്‍ എന്നെ നോക്കിയൊന്ന് ചിരിച്ചു.
നീ നിറുത്തിയോ..?
ഉവ്വ് സാര്‍,
ഇനിയെന്റെ കയ്യില്‍ ഒരു വരിപോലും ബാക്കിയില്ല.
കഴിഞു.
പുകഞ മോഹങളുടെ കരിയും പുകയും എഴുതി മടുത്തു.
ഒരു നല്ല വരിയെങ്കിലും എഴുതാന്‍ കഴിഞിരുന്നെങ്കിലെന്ന് കൊതിക്കാ ഞാനിപ്പോ...

തലയ്ക്ക് കയ്യും കൊടുത്ത് കുനിഞിരുന്ന എന്റ പുറത്ത് തട്ടി
“ഓരോ സമയത്തും ചിന്തകളില്‍ വെത്യാസം കടന്നു വരും വിനൂ‍...
പണ്ട് നീ പ്രണയത്തെയും പൂക്കളെയും പറ്റി പാടിയിട്ടില്ലേ... ഇവിടിരുന്നു തന്നെ“
ഇപ്പോ വേറോരു ഭാവം,

ഇനി മറ്റൊരു രീതി വരും
അത്ര തന്നെ..
എഴുതുക തോന്നുമ്പോഴൊക്കെ...

പി .ജി പഠനകാലങളിലെ ചില വൈകുന്നേരങളില്‍ രാജേഷ് സാറിന്റെ താമസ സ്ഥലം സന്ദര്‍ശീക്കുക ഒരു രസമായിരുന്നു.ഞങളുടെ ഇക്കണോമിക്സ് അദ്ധ്യാപകനായിരുന്നു രാജേഷ് സാര്‍, ബാച്ചിലറായിരുന്ന സാര്‍ ടൌണിനടൂത്തെ ഒരു ചെറിയ ഫ്ലാറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സിനിമയോടുള്ള ഭ്രാന്ത് തന്നെയാണ് ഞങളെ കൂട്ടുകാരാക്കിയത്.

ചൂടുള്ള ഒരു ചായ കിട്ടും എന്നതും സിനിമാ ചര്‍ച്ചയും കൂടാതെ വേറോരു രസം കൂടെ കിട്ടുമായിരുന്നു ആ ബാലക്കണിയിലെ സന്ധ്യകളില്‍.
ആ ബാല്‍ക്കണിക്കു താഴെ സൈഡീലായി മറ്റോരു വീടിന്റെ രണ്ടാം നിലയായിരുന്നു, നിറയെ ചെടിചട്ടികളീല്‍ മുല്ല ചെടികള്‍ ആ ടെറസിനു മുകളീല്‍ നിരത്തി വച്ഛിരുന്നു.
എന്നും ഞങളവിടെയിരുന്ന് സംസാരം തുടങി കുറച്ച് കഴിയുമ്പോഴേക്കും ആ വീടിന്റെ രണ്ടാം നിലയില്‍ നിന്നും ഒരു പെണ്‍കുട്ടി പാടാന്‍ തുടങും
നല്ല കര്‍ണാട്ടിക് കീര്‍ത്തനങളും, ക്ലസിക്കല്‍ പാട്ടുകളുമായിരുന്നു പാടിയിരുന്നത്.
ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് ആ കുട്ടി നീങുന്നതും ഞങളറിഞിരുന്നു ശബ്ദത്തിന്റെ ഒഴുക്കനുസരിച്ച്...

ഒരു “മതിലുകള്‍“ സ്റ്റൈല്‍.

ആ ശബ്ദത്തിന്റെ ഉടമയെ ടെറസിന്റെ മുകളിലേക്കോ ജനാലയുടെ അരികിലോ വന്ന് ഒന്ന് കണ്ടിരുന്നെങ്കിലെന്ന് ഞാനോരുപാട് ആഗ്രഹിചിരുന്നു...
മതിലുകളിലെ ബഷീറിന്റെ മാനസുമായ് കുറെകാലം ആ ശബ്ദത്തിനു പുറകെ..
എങിനെയിരിക്കും ആ ശബ്ദത്തിന്റെ ഉടമ എന്ന ആലോചനയായിരുന്നു എന്നും.


“എന്നെ ഇവിടെ നിന്നു പുറത്താക്കാന്‍ വേണ്ടിയാണോടാ നീ എപ്പോഴും അങോട്ടു നോക്കി വായും പോളിച്ച് നില്‍ക്കുന്നെ”
രാജേഷ് സാറിന്റെ പതിവു ചോദ്യമായത് മാറിക്കഴിഞിരുന്നു.

പിന്നെയും പല സന്ധ്യകളിലും ആ സ്വരം ഞങളെ തേടി വന്നു.
ഇടയ്ക്കെപ്പോഴോ ആ സ്വരം കേള്‍ക്കാതായപ്പോ ഞങള്‍ വല്ലാതായ്.
ചായ തണുത്തു, സിനിമാ സംസാരം മരവിച്ചു.
കാതുകള്‍ കൂര്‍പ്പിച്ച് ഞങളാ ബാല്‍ക്കണിയില്‍ ആ ശബ്ദവും കാത്തിരുന്നു..
വിരസമായ ഫ്രൈമുകള്‍ പോലെയായി ആ സന്ധ്യകള്‍... മുല്ലപ്പൂവിന്റെ വാസന പോലും ഞങളറിഞില്ല.

കുറെ നാളുകള്‍ക്കു ശേഷം ഒരു വൈകുന്നേരം രാജേഷ് സാറിന്റെ ഒരു കോള്‍ എന്നെ തേടി വന്നു.

“ ടാ ഞാനിന്നവളുടെ പാട്ട് കേട്ടു”
പിന്നെയും മുല്ലകള്‍ മൊട്ടിട്ടു
കുടമുല്ല പൂവുകളുടെ ഗന്ധം പരത്തി ആ ശബ്ദം പിന്നെയും പിന്നെയും ഞങളെ പൊതിഞു.

ബല്‍ക്കണിയില്‍ ചൂട് ചായ ആവി പരത്തി,
പുതിയ കഥാതന്തുക്കള്‍ മുളപൊട്ടി പുറത്ത് വന്നു.
രാജേഷ് സാറിന്റെ തിരക്കഥയിലെ ‘വിനോദെന്ന ചെറുപ്പക്കാരന്റെ ആത്മാവിനെ മനസില്‍ ആവാഹിച്ചു നടന്ന കാലം.
പിന്നെ നാളുകള്‍ കഴിഞ് ആ അലമരയിലെ മടുപ്പിക്കുന്ന ഏകാന്തതയിലിരുന്ന് വിനേദിന്റെ ജീവിതം പകര്‍ത്തിയ ആ താളുകള്‍ പൊടിപിടിക്കുന്നതും ഞാന്‍ കണ്ടു.

നാളുകള്‍ കൊഴിഞുകൊണ്ടിരുന്നു.

ബഹളങളും ആഘോഷങളുമായ് ജീവിതത്തിന്റെ പുതിയ ഫ്രൈമുകള്‍ കടന്നു വന്നു.
കല്ല്യാണം പ്രമാണിച്ച് രാജേഷ് സാര്‍ ആ ഫ്ലാറ്റിലെ താമസം നിറുത്തുന്ന അവസാന ദിവസം വീണ്ടും ഞങള്‍ അവിടെ ഒത്തുകൂടി.

ബാല്‍ക്കണിയില്‍ നിന്ന് ആ വീടിന്റെ ടെറസിലേക്ക് നോക്കി നിന്ന് സ്മിജയ് പിറുപിറുത്തു.
“ഇന്നെങ്കിലും അവളൊന്ന് പുറത്ത് വന്നെങ്കില്‍” !!!
കുറെ നേരം ഞങള്‍ ആ ബാല്‍ക്കണിയില്‍ നിന്നു ,
ചായ കുടിചു.
എല്ലാ കണ്ണുകളും ആ ടെറസിന്റെ മുകളില്‍ ആയിരുന്നു.
പക്ഷേ അന്നവളുടെ പാട്ട് കേട്ടില്ല.

പ്രോജക്റ്റ് പ്രസന്റേഷന്റെ പേപ്പര്‍ വര്‍ക്കിന്റെ തിരക്കുണ്ടായതിനാല്‍ ഞാന്‍ നേരത്തെ യാത്ര പറഞിറങി.
അപ്പോഴും ആ ബാല്‍ക്കണിയിലെ തിണ്ണയില്‍ അപ്പുറത്തെ ടെറസിലേക്ക് കണ്ണൂംനട്ട് സ്മിജയ് അങനെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

ബൈപ്പാസ് റോഡിലൂടെ ബൈക്കില്‍ ചീറിപ്പാഞ് പോകുമ്പോ മൊബൈലില്‍ സ്മീജയുടെ കാ‍ള്‍..
ആളീ.. വേഗം വാ‍..
ആ ടെറസിന്റെ മുകളീല്‍ ഒരു പെണ്‍കുട്ടി...
ബ്രേക്കില്‍ കാലമര്‍ന്നു...
അതവളാടാ..നീ വേഗം വാ‘... ഫോണ്‍ കട്ടായി

അവന്റെ ശബ്ദത്തിലെ ആവേശം ഞാന്‍ തിരിച്ചറിഞു.

ബൈക്ക് തിരിക്കാന്‍ തുടങിയപ്പൊ മനസിലോര്‍ത്തു
മതില്‍കെട്ടുകള്‍ ഇന്ന് അടര്‍ന്നു വീഴും, പക്ഷേ മതിലുകള്‍ക്കപ്പുറത്ത് നിന്ന് മുല്ലമണം വിടര്‍ത്തിവരുന്ന ആ പാട്ടിന്റെ സുഖം ഇതോടു കൂടി അവസാനിക്കും.
വേണോ അത്
വേണ്ട, അതു വേണ്ട..ഇതിങനെ തന്നെയിരിക്കട്ടെ...
എന്നുമോര്‍ക്കാന്‍,,, ശബ്ദം തന്ന് ഞങളുടെ സന്ധ്യകള്‍ സന്ദ്രമാക്കിയ ആ പാട്ടുകാരിയെ ഇങനെ ഓര്‍ക്കാന്‍ തന്നെയാ സുഖം.

വീണ്ടും മൊബൈല്‍ കരഞു..
സ്മിജയാണ്... സൈലെന്റാക്കി പോക്കറ്റിലേക്കിട്ടു

ഇല്ലളിയാ.. ഞാനില്ല
എനിക്ക് കാണണ്ട അവരെ,
ഒരു രൂപത്തിനും തരാന്‍ കഴിയാത്തത്ര സ്വപ്നങള്‍ ആ മുല്ലപ്പൂമണവും,ശബ്ദവും എനിക്കു തന്നു കഴിഞു‘
ഗിയര്‍ മാറി, ആക്സിലറേറ്ററില്‍ കൈ കൊടുത്തു.
കടന്നു പോകുന്ന കാറ്റില്‍ മുല്ലപ്പൂവിന്റെ മണം, മനസില്‍ അവള്‍ പാടിക്കേട്ട പാട്ടും.

“ഇത്രമേല്‍ മണമുള്ള കുടമുല്ല പ്പൂവുകള്‍-
‍ക്കെത്ര കിനാക്കളുണ്ടായിരിക്കും
സന്ധ്യാമ്പരത്തിന്റെ മന്ദസ്മിതങളില്‍ അവയെത്ര അഴകുള്ളതായിരിക്കും.“

......................................................................................................................................

നാളുകള്‍ കുറേ കഴിഞ് ജോലിത്തിരക്കിനിടയില്‍ വീണുകിട്ടിയ ഒരു ദിവസത്തില്‍ കേളേജില്‍ വച്ച് രാജേഷ് സാറിനെ വീണ്ടും കണ്ടു.
ജീവിതത്തിന്റെ തിരക്കിനിടയില്‍ ഒരു നല്ല സിനിമ പോലും ഇപ്പോ കാണാന്‍ കഴിയുന്നില്ല എന്നു പറഞ രാജേഷ് സാറിനെ കളിയാക്കി ഞാന്‍ ചിരിച്ചു.!!!!

എന്റെ കളിയാക്കലില്‍ ഒട്ടും ചമ്മാതെ ഒരു ദീര്‍ഘനിശ്വാസത്തോടെ സാര്‍ പറഞു

“ എനിക്ക് കഴിയാത്തത് നിനക്കെങ്കിലും കഴിയട്ടെ,,,”

യാത്ര പറഞിറങുമ്പോ സാര്‍ പറഞു
വീട്ടില്‍ ഇന്നലെ മുല്ല മോട്ടിട്ടു ... നീ മറന്നോ കുടമുല്ലപ്പൂവിന്റെ മണമുള്ള ആ പാട്ടുകള്‍.

7 comments:

  1. കടന്നു പോകുന്ന കാറ്റില്‍ മുല്ലപ്പൂവിന്റെ മണം, മനസില്‍ അവള്‍ പാടിക്കേട്ട പാട്ടും.

    “ഇത്രമേല്‍ മണമുള്ള കുടമുല്ല പ്പൂവുകള്‍-
    ‍ക്കെത്ര കിനാക്കളുണ്ടായിരിക്കും
    സന്ധ്യാമ്പരത്തിന്റെ മന്ദസ്മിതങളില്‍ അവയെത്ര അഴകുള്ളതായിരിക്കും.“

    ReplyDelete
  2. വായിച്ചവസാനിപ്പിച്ചപ്പോള്‍ എന്റെ മനസ്സിലും ആ മുല്ലമൊട്ടുകളുടെ സൌരഭ്യം ബാക്കി നില്‍ക്കുന്നതു പോലെ... ഒപ്പം എന്തൊക്കെയോ നഷ്ടബോധങ്ങളും.

    പോസ്റ്റ് പതിവു പോലെ ഹൃദ്യമായി... രാജേഷ് സാര്‍ പറഞ്ഞതു പോലെ ഓരോ കാലത്തും ചിന്തകളില്‍ വ്യത്യാസം വരും. എങ്കിലും ഈ കലാകാരന്റെ മനസ്സ് കൈമോശം വരാതെ നില നിര്‍ത്തുക. ആശംസകള്‍.

    ReplyDelete
  3. Rajesh K to me

    show details 28 Sep (2 days ago)

    Dearest Vinjish,
    It is too good. Actually I wrote i comment in it, but I do not know how to send it. Let me tell you. Even now also I used to go that home, till now I did't meet her........but many times, when I am roaming here and there I can hear that voice.......

    ReplyDelete
  4. ഭംഗിയായി ആ മുല്ലമോട്ടുകളുടെ ഭംഗി ഇവിടെ എത്തിച്ചു വാക്കുകളിലൂടെ

    ReplyDelete
  5. ഒരു മുല്ലപൂ മാലയില്‍ തുടങിയതയിരുന്നു ഞാനെന്‍ പ്രണയം ...
    ജീവിതത്തില്‍ എന്തൊക്കൊയോ നേടുവാന്‍ ഈ മരുഭൂമിയില്‍-
    പാടുപെടുന്ന എനിക്ക് തീരാ നഷ്ട്ടങളും നഷ്ടബോധങ്ങളും-
    മാത്രമേ ഇന്നെനിക്കു കൂട്ടിനുള്ളൂ ............
    എന്‍റെ പ്രിയ സുഹിര്തു ആ മുല്ല ചെടികള് കുറിചെഴുതിയപോള്‍-
    എന്നില്‍ നിന്ന് കൊഴിഞ്ഞുപൂയ ആ മുല്ലമൊട്ടിനെ ഞാനെന്തോ -
    അറിയാതെ ഓര്‍ത്തു പോകുന്നു ...........ഒരു പാട് വേദനയോടെ ....
    ബ്ലോഗ്‌ ഒരു പാട് നന്നായിട്ടുണ്ട് best wishes.
    --
    പിന്നിട്ട വഴികളില്‍ കൊഴിഞ്ഞുപോയ ദിനങളില്‍ സൗന്ദര്യം മാത്രം അവശേഷിപ്പിച്ച്
    ഒരു സൗഹൃദം സമ്മാനിച്ച എന്‍റെ പ്രിയ സുഹൃത്തിനു ഒരായിരം നന്ദി,,,, kapri.....

    ReplyDelete
  6. hi da..

    nice ....really it gives a wondrful feeling...continue ur work..I'm sure one day all ur dreams come true...


    Best wishs....

    ReplyDelete
  7. mullapoovinte manavum ... marikatha gasalukalumayi...yathrakal eee marupachaye tholpikkatte.... ji

    ReplyDelete