Monday, August 3, 2009

കലാലയസ്മരണകളിലെ...സ്മിജയ ചരിതം.

MBA പഠന കാലം സംഭവഭഹുലമായിരുന്നു എന്ന് പറയാതെ വയ്യ.
പ്രൊജക്റ്റുകളും, പ്രെസന്റേഷനുകളും, അസൈമെന്റുകളും ഒക്കെയായ് തിരക്കിന്റെ കാലം.
പക്ഷെ അതിനിടയിലും സ്നേഹത്തിന്റെ സൌഹ്രദ ചരടുകള്‍.
ഒരു പ്രൊഫഷണല്‍ കൊള്ളേജിന്റെ വരാന്തയില്‍ ഒരിക്കലും നല്ല സൌഹ്രദങള്‍ കാണാന്‍ കഴിയില്ല എന്നു പറഞു കേട്ടതെല്ലാം തെറ്റാണെന്ന് അവിടുത്തെ ജീവിതം എന്നെ പഠിപ്പിച്ചു.

2nd സെമസ്റ്ററില്‍തന്നെ പ്രണയം പൊളിഞതുകൊണ്ട് ഞാനൊരു വേണുനാഗവള്ളി സ്റ്റെയ്ലില്‍ അവശതയുടെ ഏടുകള്‍ പാടുപെട്ടു മറിക്കുന്ന കാലം.


ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോ ഒരു ഓം ലറ്റു വാങിത്തന്നില്ലെങ്കിലും വൈകീട്ടു സെന്റി മൂക്കുമ്പൊ വയറുനിറച്ചു കള്ള് വാങിത്തരാന്‍ എനിക്കെന്റെ റൂം മേറ്റുകള്‍ ഉണ്ടായിരുന്ന കാലം...

“പ്രേമം അപ്പന്റെ കയ്യിലെ കാശിനോട് മാത്രമാണെന്ന്‘ പറഞിരുന്ന മാപ്പള ജൊജോയുടെ തിയ്യറിയും...
‘’പ്രേമം ജെ.പി ബാറിലെ നുരയുന്ന ബിയര്‍‘’ പോലെയാണെന്ന് പറഞിരുന്ന ഹരീഷും..എനിക്കു മുന്നില്‍ പുതിയ പ്രേമസങ്കല്‍പ്പങള്‍ നിരത്തിയിരുന്ന കാലം.

തിരക്കിന്റെ ഇടയിലും സൌഹ്രദ സദസുകള്‍ ഏറെയായിരുന്നു അവിടെ....

എന്റ്ട്രന്‍സ് എക്സാം സമയത്തുതന്നെ ഞാനും കഥാനായകന്‍ സ്മിജയും തമ്മില്‍ കൂട്ടുകാരായിരുന്നു.പിന്നെ ജെറാള്‍ഡും കൂടെ കൂടി.

“കാലക്കേടിന്റെ കൂടെ ശനിദശ “ഫ്രീ“ എന്ന് പറഞപോലെയാ ഞാനും സ്മിജയും ജെറള്‍ഡിന്റെ കൂട്ടുകാരായതു.

ജെറാള്‍ഡ് ആണെങ്കില്‍ യേശുക്രിസ്തുവിനു ശേഷം “ആരു” എന്ന ചൊദ്യത്തിനു ഒരു ഉത്തരമായി നില്‍ക്കുന്നവന്‍.

നായകന്‍ സ്മിജയ് ഒരു സംബവമാണെന്നാറിയാന്‍ അവന്റ ആ “ചിരി“ കേട്ടാല്‍ മാത്രം മതിയായിരുന്നു..
പലപ്പോഴും അതു കേള്‍ക്കുമ്പൊ ഞാന്‍ ആലോചിക്കാറുണ്ട് ഉണ്ണിപാപ്പന്റെ വീട്ടിലെ ചിരവമുട്ടിപോലെത്തെ ആ “പട്ടിയും ഇവനും തമ്മില്‍ എന്താ ബന്ധമെന്ന്.
“ശബ്ദസാമ്യം അത്രക്കായിരുന്നു”

ചിരി മാത്രമല്ല സ്വഭാവവും അതുപോലെതന്നെയായിരുന്നു!!!!
ആള്‍ക്കാരെ വെറുപ്പിക്കാന്‍ അവനെക്കഴിഞേ വേറെ ആളുണ്ടാവൂ..!!

കക്ഷിക്ക് ചില നിബന്ധനകളുണ്ട് ജീവിതത്തില്‍..

  1. സുന്ദരമായി ഡ്രസ്സ് ചെയ്യണം.
  2. കൊടി വച്ച ഹോട്ടലീന്നേ ഭക്ഷണം കഴിക്കൂ, അതും 2 ആഴ്ച്ചയില്‍ കൂടുതല്‍ പഴകിയതാകണം, മാത്രമല്ല,,, ബില്ല് 500 രൂപയെങ്കിലും വേണം.
  3. മാനേജുമെന്റ് മീറ്റുകള്‍ക്ക് മാര്‍ക്കെറ്റിങ് ഗെയ്മുകളില്‍ പങ്കെടുക്കുകയും തോല്‍ക്കുകയും വേണം.
  4. വളരെ സീരിയസ്സായ പ്രെസന്റേഷനുകളില്‍ കോമഡി കാണിക്കണം..
എന്നിങനെയൊക്കെയാണെങ്കിലും ഏതെങ്കിലും ‘തട്ടമിട്ട പെണ്‍കുട്ടിയെ കണ്ടാല്‍ 10 കൊല്ലം പട്ടിണികിടന്നവന്‍ ചക്കപുഴുക്ക് കണ്ടപോലെ ...”വാ പൊളിച്ചു ഒരു നില്‍ക്കുന്ന അവനു ദിവസവും എന്റെ കയ്യീനു “രണ്ടു കിട്ടിയില്ലെങ്കില്‍“ ഒരു സമാധാനവുമുണ്ടാവില്ല. കൊടുത്തില്ലെങ്കില്‍ എനിക്കും.

ഞങളുടെ ബാച്ചില്‍ ഒരു ഷഫീനയുണ്ടായിരുന്നു
മുല്ലപ്പൂ വിതറുന്ന പോലെ ചിരിക്കുന്നവള്‍ , കൊലുസിന്റെ കോഞ്ചല്‍ കെള്‍പ്പിച്ച്, അത്തറിന്റെ മണം വിടര്‍ത്തി ഒരു താറാവിനേപ്പോലെ കുണുങി കുണുങി നടന്നവള്‍, എന്റെ പൊട്ട കവിതകള്‍കേട്ട് കയ്യടിച്ഛിരുന്നവള്‍....
അവളെ കാണുമ്പേഴേ ഞാന്‍ പാടിത്തുടങുമായിരുന്നു

ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലോ സഖീ...
ഞാനീ ജനലഴി പിടിചൊന്നു നില്‍ക്കട്ടെ
നീയെന്‍ അരികത്തു തന്നെ നില്‍ക്കൂ....

തട്ടം നേരെയിട്ട്... ‘ഒന്നൂടെ പാടടാ വിന്‍ജ്ജീ.......എന്നു പറഞിരുന്ന ഞങളുടെ കൂട്ടുകാരി.

ഒരു ദിവസം രാവിലെതന്നെ സ്മിജയ് സീരിയസ്സായി പറയുന്നു
അളീ... എന്റെ മനസിലൊരു കമ്പനം....!!!

കമ്പനമോ..... ‘’എന്തുവാടെയ് രാവിലെത്തന്നെ ചൊറിയാന്‍ വന്നേക്കുന്നെ‘’
എനിക്കു ദേഷ്യം വന്നു....
തമാശ കളയടാ ഇതു സീരിയസ്സാ.....അവന്‍ പഴയ സിനിമയിലെ സത്യനെപ്പോലെ നിന്നു.
ഷഫീന , ഷഫീന എന്നടാ ആ കമ്പനം.!!!!
എന്നാലേ.... ആ കമ്പനത്തിന്റെ എക്കൊയില്‍ ‘’കൂമ്പിനിടി‘’ ,‘’കൂമ്പിനിടി‘’ എന്നു കേള്‍കുന്നുണ്ടൊന്ന് ശ്രദ്ദിച്ഛു നൊക്കിയെടാ...
‘പോടാ ഇതു സീരിയസ്സാ“.....അവന്‍ ഒന്നുകൂടെ വളഞു നിന്നു...
“ടേയ് പാകമാവുന്ന അണ്ടര്‍വെയര്‍ ഇട്ടാപ്പോരേടാ സ്മിജയാ‍ാ...
ജെറാള്‍ഡ് ഉപദേശിക്കാന്‍ നോക്കി..
അളീ.... നീ അവളുടെ ആങളയെ കണ്ടിട്ടുണ്ടോ...? ലവന്‍ വരുന്നതു തന്നെ ഒരു സ്കൊര്‍പ്പിയൊയിലാ... അതിന്റെ ടയറിനു നീ പണിയാകുമൊടാ....!!!

തടി കേടാക്കാതെ നീ ആ നില്‍ക്കുന്ന സീനുവിനെയൊ, ബിനീഷയെയൊ നൊക്കിക്കൊ...
അവളുമാര്‍ക്കാണേല്‍ “”ബുദ്ദീം ബോധോം“ ഇല്ലാത്തോണ്ട് ചിലപ്പൊ വീണേക്കും.

അല്ല അളീ.. ബുദ്ദീം ബോധൊം ഇല്ലെലും അവര്‍ക്കും ആഗ്രഹങളും സ്വപ്നങളും ഉണ്ടാവില്ലേ
എനിക്കൊരു സംശയം...!!!

എന്തൊക്കെ പറഞിട്ടും അവന്‍ “കൊണ്ടേ” പോകൂ എന്ന മട്ട്..
അതു എന്താണെന്ന കാര്യത്തിലെ സംശയമുള്ളൂ..
----നല്ല തല്ലാണോ അതോ നല്ല ഊക്കന്‍ ഇടിയൊ.....!!!!!!
അല്ലാതെ ലവളു വീഴില്ലന്ന് കട്ടായം..

പക്ഷെ അവന്‍ കുലുങിയില്ല...

കേളനും , പാലവും ഒരുമിച്ഛു കുലുങിയാലും ഞാനീ താറാവിനു ചൂണ്ടയിടും 101 തരം.
എന്ന പോളിസിയില്‍ അവന്‍ ഉറച്ചു നിന്നു...

പല സൈസിലുള്ള ചൂണ്ടകള്‍ മാറി മാറിയിട്ടെങ്കിലും അതെല്ലാം വളരെ സിം പിളായി പൊട്ടിപ്പൊയ്....

എങ്കിലും അവന്‍ തൊറ്റില്ല...
എത്ര സപ്ലി കിട്ടിയാലും ഞാന്‍ പിന്നെയും എഴുതും എന്ന പോലെ..അവന്‍ പിന്നെയും പിന്നെയും ട്രൈ ചെതുകൊണ്ടിരുന്നു

കൂട്ടുകാരെന്ന ഒറ്റ കാരണം കൊണ്ട് ആ മഹാപാതകത്തിനു ഞങള്‍ക്കും കൂട്ടുനില്‍ക്കേണ്ടിവന്നു.

അവന്റെ കാര്യം പറഞു ചെന്നതിനു എനിക്കു വീട്ടില്‍ നിന്നു കൊണ്ട്വരാമെന്നേറ്റ ‘പത്തിരിയും കോഴിക്കറിയും ക്യാന്‍സല്‍ ചെയ്യ്യപ്പട്ടു..
ലവള്‍ വരച്ച ഒരു ചിത്രം അവനുവേണ്ടി ‘അടിചു മറ്റാന്‍ പോയ മാന്യരില്‍ മാന്യനായ ഞങളുടെ മൂത്താപ്പ ജെറാള്‍ഡിനെ കണ്ണ്പൊട്ടുന്ന ചീത്ത കേട്ടതും പിന്നണിയില്‍ നടന്നതാ...

തട്ടമിട്ടുകണ്ടാല്‍ ടെക്സ്റ്റ്യില്‍ ഷൊപ്പിലെ ബൊമ്മയെപ്പോലും ലൈനടിക്കുന്ന ലവനു വേണ്ടി ഞങള്‍ നാറാവുന്നത്ര നാറി...

എന്നോ ഒരിക്കല്‍ അവള്‍ അവനെ നോക്കി ചിരിച്ഛെന്നു പറഞ് Hot Pot ലെ നാലാഴ്ച പഴക്കമുള്ള ബിരിയാണി ഞങളൊക്കൊണ്ട് തീറ്റിച്ചതും,
ഫോണില്‍ വിളിച്ച്
“അളീ എനിക്കുറങാന്‍ പറ്റുന്നില്ലടാ ഇവിടെയാകെ അത്തറിന്റെ മണം“ എന്നു പറഞ് അവന്റെ ആ വളിച്ച ചിരി ചിരിച്ച് പാതിരാത്രിയില്‍ എന്റെ ഉറക്കം കളഞതും..

പിന്നെ പലവട്ടം “അവള്‍ എന്നെ ശ്രദ്ദിക്കുന്നില്ലടാ...
നീ ആ പാട്ടൊന്നു പാടിക്കെ” എന്നു പറഞ് എന്റെ തോളില്‍ ചാരിയിരുന്നതും

മറക്കുമോ നീയെന്റ മൌനഗാനം ...

എന്നു ഞാന്‍ പാടുമ്പൊ.. അകലേക്കു നോക്കി ‘’കോഴി മുട്ടയിടുമ്പോഴത്തെയൊ മറ്റൊ ഭാവം പോലെ ഏതോ ഭാവം മുഖത്തു വരുത്തി അവനിരിക്കുമായിരുന്നു....

കാലം വളരെ വേഗം കടന്നു പൊയ്..
ഇന്റര്‍വ്യൂകള്‍, ഫൈനല്‍ പ്രസന്റേഷനുകള്‍, എക്സാംസ്....

എല്ലാവരും കൂടെ അടിച്ചു പൊളിച്ച ട്രിപ്പ്,
ഊട്ടിയിലെ കൊടും തണുപ്പില്‍ 5പെഗ്ഗ് റൊമനോവയുടെ ചൂടില്‍

show me the meaning being lonely...

എന്നു ചങ്ക് പൊട്ടിപ്പാടിയ പുല്‍ച്ചാടിയോട് എന്തു പറയണമെന്നറിയാതെ വിഷമിച്ഛു ഞാ‍ന്‍ നിന്നു..
ഓര്‍മ്മകളില്‍ കൊടൈക്കനാലിലെ ഒരു സന്ധ്യയായിരുന്നു....
ഇതുപോലെ ഒരു യാത്രയില്‍ നല്ല തണുപ്പുള്ള ആ നടപ്പാതയില്‍ വച്ച്
“ദേവാങ്കണങള്‍ കയ്യൊഴിഞ താരകം....
എന്നു ഞാന്‍ അവള്‍ക്കു വേണ്ടി പാടിയപ്പൊ... ഞാനാണാ താരകം എന്നവള്‍ മനസിലാക്കിയില്ല...
പക്ഷെ അവളായിരുന്നു ആ ദേവാങ്കന....
പ്രണയത്തിന്റെ യഥര്‍ത്ത ഫീല്‍ നഷ്ട്ടത്തിലാണു പുല്‍ച്ഛാടീ എന്നു ഞാന്‍ മനസില്‍ പറഞു..

ഒടുവില്‍ ഫെയര്‍വെല്‍ ദിനം വന്നു..

‘’എന്തൊക്കയൊ നിങളോടു പറയാന്‍ മറന്നു... പക്ഷെ എനിക്കതിപ്പോ ഓര്‍മിക്കാനും പറ്റുന്നില്ലല്ലോ’‘ എന്നു പറഞു വിമല്‍ മൈക്കിന്റെ മുന്നില്‍ നിന്നു കണ്ണു നിറച്ചപ്പൊ ഞാന്‍ തിരിച്ചറിഞു ഈ പ്രൊഫഷണല്‍ കോള്ളേജിന്റെ മതില്‍കെട്ടിനകത്ത് ഞങള്‍ കൊമ്പീറ്റ് ചെയ്തതു സ്നെഹിക്കാന്‍ മാത്രമായിരുന്നു എന്ന്.


ഏറ്റവും പുറകില്‍ ഞാനും സാദിഖും, അഫ്സലും, വിജയും, അരുണും, വിഷ്ണുവും, അനൂപും ജൊണുമെല്ലാം കൈകോര്‍ത്തുപിടിചു നിന്നു ‘ പിരിയില്ലയെന്നു മനസില്‍ പറഞ്’

സ്മിജയ് സംസാരിക്കാനെത്തിയപ്പൊ എല്ലാവരും അവന്റെ പതിവു തമാശയാണു പ്രദീക്ഷിച്ഛിരിക്കുക...ഞാനും

പക്ഷെ അവന്‍ തുടങിയതു ഇങനെയായിരുന്നു..
‘’‘നമ്മുടെ ക്യാമ്പസ് ഒരു വല്ല്യ കുളമാണു...
ഒരുപാടു മീനുകളുള്ള ഒരു കുളം..
ഞാനിവിടെ വന്നപ്പോ അതില്‍ ഒരു നല്ല മീനിനെ കണ്ടു...ഒരു സ്വര്‍ണ്ണമത്സ്യം.!!!
മറ്റു മീനുകളെയൊന്നും ശ്രദ്ദിക്കാതെ ഞാനാ മീനിനു വേണ്ടി മാത്രം ചൂണ്ടയിട്ടു..
അപ്പൊഴാണു ഞാന്‍ കാണുന്നതു വേറെ ഒന്നുരണ്ട് പേര്‍ കൂടി ആ സ്വര്‍ണ്ണമത്സ്യത്തിനായ് ചൂണ്ടയിടുന്നു, അവരാണെങ്കില്‍ എന്നെക്കാള്‍ കേമന്മ്മാര്‍ ...
ഞാന്‍ കുളത്തിലേക്കു എടുത്തു ചാടി അവരുടെ ചൂണ്ടയിലെല്ലാം വെറെ ചില മീനികളെ കൊളുത്തിയിട്ടു... ഒടുവില്‍ ഞാ‍ന്‍ മാത്രമായി...ദ്രിതി പിടിക്കാതെ ഞാനാ മീനിനെത്തന്നെ നോക്കിയിരുന്നു...സ്നേഹത്തോടെ...പക്ഷെ ആ മീന്‍ എന്റെ ചൂണ്ടയില്‍ കൊത്തിയില്ല...
ഇടയ്ക്കൊക്കെ ഞാ‍ന്‍ കരഞിരുന്നെങ്കിലും വേറെ മീനിനെ നോക്കി ഞാന്‍ പോയില്ല..അങനെ നാളുകള്‍ ഒരുപാടു കഴിഞു ഇന്നു രാവിലെ ഞാനാ ചൂണ്ട വെറുതെ ഒന്നു പൊന്തിച്ചു നോക്കി...അപ്പോഴാണു ഞാനറിയുന്നതു... ഞാനാ ചൂണ്ടയില്‍ ഇരയൊന്നും കോര്‍ത്തിരുന്നില്ലാ എന്നു. എങ്കിലും എനിക്കു സന്തൊഷമുണ്ട് എന്റെ ചൂണ്ട്ക്കൊളുത്ത് ആ മീനിനെ വേതനിപ്പിച്ചില്ലല്ലോ....
ഇന്ന് ആ മീന്‍ മറ്റോരു വഴിയിലൂടെ പോവുകയാണു...ഞാനാ മീനിനു എല്ലാ ഭാവുകങളും നേരുന്നു....‘’


എല്ലാവരും നിശബ്ദരായിരുന്നുപോയ്
ഒരു തമാശ മാത്രമാണെന്നു ഞങള്‍ കരുതിയിരുന്നതു അവനെ എത്ര മാത്രം വിഷമിപ്പിച്ചിരുന്ന ഒന്നായിരുന്നു എന്ന് അപ്പോഴാണു ഞാന്‍ തിരിച്ചറിഞത്...

എന്റ കവിതകള്‍ അടിചു മാറ്റി By സ്മിജയ് എന്നു എഴുതി ,എനിക്കു തന്നെ മെസ്സേജ് അയച്ചിരുന്ന അവനെ ഞങള്‍ വിളിച്ഛിരുന്നതു
‘’മാഗ്നിഫിഷ്യ്ന്റ് തീഫ് ‘’ എന്നായിരുന്നു
അവിടെയുണ്ടായിരുന്ന എല്ലാവരുടെയും ഹ്രദയം കവര്‍ന്നുകൊണ്ടാണു അവന്‍ ഇറങിപ്പോന്നതെന്നെനിക്കുതോന്നി്.
രാജകീയനായ കള്ളന്‍....

സ്റ്റേജില്‍ നിന്നു അവന്‍ ഇറങി നടക്കുമ്പോ അടുത്തയാളുടെ പേരു വിളിക്കാന്‍പോലും മറന്ന് നാസിനി കണ്ണ് തുടയ്ക്കുന്നതു ഞാന്‍ കണ്ടു...
ഏറ്റവും മുന്നിലെ കസ്സേരയില്‍ ഇരുന്നിരുന്ന തട്ടം കൊണ്ട് മുഖം മറച്ച, പാല്‍നിലാവുതോല്‍ക്കുന്ന ആ‍ മുഖത്തെ ഭാവമെന്താണെന്നറിയാന്‍ ഞാന്‍ എത്തി നോക്കി
പക്ഷെ ആ കറുത്ത തട്ടം എന്നില്‍ നിന്നു ആ മുഖം മറച്ചിരുന്നു....

13 comments:

  1. ഓര്‍മ്മകളില്‍ കൊടൈക്കനാലിലെ ഒരു സന്ധ്യയായിരുന്നു....
    ഇതുപോലെ ഒരു യാത്രയില്‍ നല്ല തണുപ്പുള്ള ആ നടപ്പാതയില്‍ വച്ച്
    “ദേവാങ്കണങള്‍ കയ്യൊഴിഞ താരകം....
    എന്നു ഞാന്‍ അവള്‍ക്കു വേണ്ടി പാടിയപ്പൊ... ഞാനാണാ താരകം എന്നവള്‍ മനസിലാക്കിയില്ല...
    പക്ഷെ അവളായിരുന്നു ആ ദേവാങ്കന....
    പ്രണയത്തിന്റെ യഥര്‍ത്ത ഫീല്‍ നഷ്ട്ടത്തിലാണു പുല്‍ച്ഛാടീ എന്നു ഞാന്‍ മനസില്‍ പറഞു....

    ReplyDelete
  2. പാണ്ഡവ .. അപ്പൊ സ്മിജയാടി ഞങ്ങളുടെ കുളത്തിലേക്കും ഒരു ചൂണ്ടല്‍ എറിഞ്ഞിരുന്നല്ലോ ... ?
    എവിടെ ആയാലും കൊത്തിയാല്‍ ആയി .. എന്നാണ് ലെ .. ഹ ഹ ഹാ ..
    ഞങ്ങള്‍ കരുതിയത്‌ ആ മീന്‍.. ഞങ്ങളുടെ കുളത്തിലെ ആണ് എന്നാണു .. അത് തട്ടമിട്ട മീനാണ് എന്ന് അറിയില്ലാരുന്നു .. ഓക്കേ .. ഇവിടെ പക്ഷെ.. പ്രണയം
    സത്യമായി അത് നഷ്ട്ടമാകുന്ന വേദനയാണ് ...
    മഴ വിതുമ്പി നില്ക്കുന്ന
    ജൂണിലെ ഒരു വയ്കുന്നേരം
    കാമ്പസിന്റെ മരണം ഞാന്‍ ആദ്യമായി കണ്ടു ..
    ഈ വരാന്തയിലൂടെ ഉള്ള എന്റെ ആകാന്തതയുടെ ചുവടു വെയ്പ്പുകള്‍
    എന്നെ ഒരുപാടു പേടിപ്പിച്ചു ..
    പ്രണയത്തിന്റെയും കലാപത്തിന്റെയും ഷകെസ് സ്പിയര്‍ ഇന്റെയും
    സ്മശന ഭൂമിയില്‍ ...
    മനസ് നഗന്മാകി ഞാന്‍ എന്റെ മാത്രം രാജാവായി....

    ReplyDelete
  3. pavam smijayadiye ninakku blogilezhuthi vilkkanam alle?

    ReplyDelete
  4. സ്നേഹവും പ്രണയവും ആർദ്രതയും ഭാവനയുമൊന്നും
    ഒരുനാളും നമ്മുടെ കാമ്പസ്സുകളിൽനിന്നും പൊയ്പ്പോവുന്നില്ല.
    ഈ അക്ഷരചിത്രം അസ്സലായി.
    അഭിനന്ദനങ്ങൾ.
    ആശംസകളും.

    ReplyDelete
  5. what ever it is....he is the most wonderful and inspiring person in our batch,it may because of his "charmingness,idiotic behaviour ie his dance(dancil avan mammookkakk vare velluvili aanu)his craze for "S". enthokkeyaayaalum avan oru paavam thanne aanu..avante pratheekshakal orikkalu asthamickilla like his fishing.....

    ReplyDelete
  6. vingeeeeeeeeeeeeeeeeeeeeeeeeeeeeeeeee
    daaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
    kuraay athikam parakal undenkilum
    anthoooo ethu vayichappol ariyathay antay kannu niranju poyi ..........
    aaathooooo orupaadu vadanippikkunnaa oormakaal . . . but enjoy
    our memories never end
    smijay
    the magnificent thief

    ReplyDelete
  7. Hmmm vendadaaaaaa..njangade chekkane ni ingane naanam keduthandaaatto (hmm avanu naanam undel alle)
    pinne ninte blog uthgaadanam cheyyaaanum njangade smijay ne vendi vannille (ganapathi ku koduthu thudangunna pole)..adhaada snehammm..(ini avante vaayil irkunnadh avante blob vazhi ni vaangicho ttaaaaaaaa)

    ReplyDelete
  8. Enikkku Tripthi yayaaaadaaa KKutttaa

    ReplyDelete
  9. കലാലയത്തിന്റ്റെ പടികള്‍ ഇറങ്ങിയാലും
    കാലാകാലം ഓര്‍മ്മകള്‍ ഒപ്പം ഉണ്ടാവും ..
    ക്ലാസ്സ്മേറ്റായും റൂം മേറ്റായും കൂടെ ഉള്ളവര്‍‌
    പട്ടടവരെ മനസ്സിന്റെ സിം‌ഹാസനത്തില്‍
    വികൃതിയുടെ ചെങ്കോലും‌ പിടിച്ച്
    ചിരിച്ചും കരഞ്ഞും ചിരിപ്പിച്ചും കരയിച്ചും ഇരിക്കും
    അതിലെ ഒരേട് പങ്കുവച്ചതിനു നന്ദി.......

    ReplyDelete
  10. പോസ്റ്റ് ചിരിപ്പിച്ചു എങ്കിലും അവസാനം ഒരു നെടുവീര്‍പ്പോടെ ആണ് വായിച്ചു തീര്‍ത്തത്.

    മറക്കുമോ നീയെന്റ മൌനഗാനം ...

    എന്നു ഞാന്‍ പാടുമ്പൊ.. അകലേക്കു നോക്കി ‘’കോഴി മുട്ടയിടുമ്പോഴത്തെയൊ മറ്റൊ ഭാവം പോലെ ഏതോ ഭാവം മുഖത്തു വരുത്തി അവനിരിക്കുമായിരുന്നു...


    ഈ ഭാഗം വായനയ്ക്കിടയില്‍ തന്നെ ക്വോട്ട് ചെയ്യാനായി കോപ്പി ചെയ്തിരുന്നു... ആ രംഗം ഭാവനയില്‍ കണ്ട് ചിരിച്ചു. ഇതു പോലെ പാടാനറിയില്ലെങ്കിലും എന്നെക്കൊണ്ട് പാട്ടു പാടിച്ച് അതു കേട്ട് ആസ്വദിച്ചിരുന്ന ഒരു സുഹൃത്ത് എനിയ്ക്കുമുണ്ടായിരുന്നു. [ഒരു പക്ഷേ എന്റെ പാട്ട് ആസ്വദിയ്ക്കാനുള്ള മനക്കരുത്ത് അവനു മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നെനിയ്ക്കു തോന്നിയിട്ടുണ്ട് ;)]

    പക്ഷേ, വായിച്ച് അവസാനമായപ്പോള്‍ മനസ്സില്‍ എന്തൊക്കെയോ നഷ്ടബോധം. ഇതില് പറഞ്ഞിരിയ്ക്കുന്ന പലര്ക്കും എന്റെ സുഹൃത്തുക്കളുടെ ഛായ! സൌഹൃദങ്ങളുടെ ശക്തി എനിയ്ക്കറിയാം. പണ്ടു കൂടെ പഠിച്ച പല സുഹൃത്തുക്കളും ഇന്നും എന്റെ നല്ല സുഹൃത്തുക്കളാണ്. ഇന്നും മനസ്സിലെ നല്ല ഓര്‍മ്മകള്‍ എന്റെ കലാലയ ജീവിതത്തില്‍ നിന്നുമാണ്. ഞാന്‍ അവസാനം എഴുതിയ പോസ്റ്റും കലാലയ സ്മരണകള്‍ ആണ്)

    നിങ്ങളുടെ സൌഹൃദം എന്നെന്നും നിലനില്‍ക്കട്ടെ എന്നാശംസിയ്ക്കുന്നു.

    ReplyDelete
  11. golden memories of olden days....... gud ji.

    ReplyDelete
  12. Golden Memmories Never Die daa.. vinjee..
    you did a great Job.. fantastic job..
    All the best for our one and only Smijayadeeee...

    ReplyDelete